ഇളയമ്മയുടെ ശ്രാദ്ധത്തിന് വന്നതായിരുന്നു മാധവന് മാമ. വാതോരാതെ പുരാണകഥകള്‍ പറയുന്ന അദ്ദേഹത്തെ എന്റെ മക്കള്‍ക്ക് ഏറെ ഇഷ്ടായി. കഥപറച്ചലിന്റെ സുഖം മുഥുനിലും അക്ഷയയിലും വിവിധ ഭാവങ്ങളുണ്ടാക്കിക്കൊണ്ടിരുന്നു. പണ്ടേ മാധവന്മാമ ഇങ്ങനെയാണ്. എന്റെ കുട്ടിക്കാലത്ത് എന്തെല്ലാം കഥകളാണ് അദ്ദേഹം പറഞ്ഞു തന്നിട്ടുള്ളത്. പണ്ടൊക്കെ അദ്ദേഹത്തിന്റെ കഥകേട്ട് ആ മടിയില്‍ത്തന്നെ കിടന്നുറങ്ങിയിട്ടുണ്ട്. അച്ഛന് അദ്ദേഹത്തെ വലിയ ഇഷ്ടായിരുന്നു. അച്ഛനും അദ്ദേഹവും ചേര്‍ന്നാല്‍ പിന്നെ വീടൊരു സാഹിത്യ സദസ്സാണ്. അക്ഷരശ്ലോകവും, സംവാദവും. ചര്‍ച്ചയ്ക്കിടയില്‍ ചായ, മുറുക്ക് ഇവയ്ക്കൊക്കെയുള്ള വിളികള്‍ അടുക്കളയിലേക്കെത്തും. അമ്മയ്ക്കും ഇളയമ്മയ്ക്കും പലപ്പോഴും ദേഷ്യം വരും.
മനസ്സ് പിന്നിലേക്കൊന്നു പാഞ്ഞപ്പോഴേക്കും എന്റെ കണ്ണുനിറഞ്ഞു. സത്യത്തില്‍ അച്ഛന് മരിച്ചതിനുശേഷം എന്നെയും പാറൂനേം അല്ലലില്ലാതെ വളര്‍ത്തിയത് എന്റെ ഇളയമ്മയാണ്. പെട്ടെന്നായിരുന്നു അച്ഛന്റെ മരണം. ഞാനന്ന് മൂന്നിലോ നാലിലോ ആണ്. അച്ഛന്റെ മരണം എന്റമ്മയെ ആകെ തളര്‍ത്തി.
"ഏടീ ചേച്ചീ നിനക്ക് ഞാനുണ്ട്..." അമ്മയുടെ കൈപിടിച്ച് ഇളയമ്മ ആശ്വസിപ്പിച്ചു. "പോയവരെ തിരിച്ചുകൊണ്ടുവരാനൊക്കുവോ?"
ഇളയമ്മയ്ക്ക് ജോലിയുണ്ടായിരുന്നു. അങ്ങനെ ഞങ്ങള്‍ക്കുവേണ്ടി ഇളയമ്മ വിവാഹം എന്ന സ്വപ്നം ഉപേക്ഷിച്ചു. പിന്നെ എല്ലാം അച്ഛന്റെ സ്ഥാനത്തുനിന്ന് നിറവേറ്റിത്തന്നത് ഇളയമ്മയാണ്. അച്ഛന് മരിക്കുന്നതുവരെ മാധവന്മാമ ഞങ്ങളോടൊപ്പമായിരുന്നു. അതിനുശേഷം ദേശാന്തരിയായി അദ്ദേഹം പോയി. വല്ലപ്പോഴുമൊക്കെ വീട്ടില്‍ വരും ഒന്നോ രണ്ടാ ദിവസം അല്ലേ ഒരാഴ്ച അതില്‍ക്കൂടുതല്‍ തങ്ങാറില്ല. അദ്ദേഹം വരുമ്പോള്‍ വീട് ഭക്തി സാന്ദ്രമാകും ഭജനയും, കീര്‍ത്തനവും, വിവിധ ക്ഷേത്രങ്ങളിലെ പ്രസാധവും, പിന്നെ പുരാണകഥകളും. അതൊക്കെ ഒരു രസമായിരുന്നു.
എന്നാലും ഒടുവിലൊരു കരച്ചിലിലാണ് യോഗം പിരിയുക. അമ്മ അച്ഛന്റെ കാര്യം പറഞ്ഞ് ഒടുവില്‍ കരയും. മാധവന്മാമ ഒരു നിശ്വാസത്തോടെ മുറുക്കാന്‍ വായിലാക്കി ചവച്ച് ചാരുകസാരയില്‍ മിണ്ടാതെ കിടക്കും.
"സഞ്ജയാ... നാളെ രാവിലെ ഞാന്‍ പോവൂട്ടോ.. ഇനി ഉടനൊരു വരവുണ്ടാവില്ല. അവളുടെ കാര്യം ഓര്‍ക്കുമ്പോത്തന്നെ മനസ്സിനകത്തൊരു വേവാ... പിന്നെ സമയായീച്ചാ... ഭഗവാനേ.. സര്‍വ്വശക്താ..."
ഇളമ്മ മരിച്ചിട്ട് നാല്‍പ്പത്തൊന്ന് ദിവസം കഴിഞ്ഞിരിക്കുന്നു. അസ്ഥിത്തറയില്‍ മുടങ്ങാതെ വിളക്കുവയ്ക്കാന്‍ മിഥുനിനോട് പറഞ്ഞിട്ടുണ്ട്. ഇന്നലെ ശ്രാദ്ധത്തിന് കൃത്യമായി മാധവന്മാമ എത്തി. അമ്മയുടെ കണ്ണുനീര് ഇതുവരെ തോര്‍ന്നിട്ടില്ല. മിഥുനും എറെ വിഷമമുണ്ട് . കുഞ്ഞുനാള് മുതല്‍ അവന് പറ്റിച്ചേര്ന്നുറങ്ങുന്നത് ഇളയമ്മയുടെ അടുത്താണ്. ഇളമയുടെ വയറിനോട് ചേര്‍ന്ന് ഇടതുഭാഗത്ത് ഒരുണ്ണിയുണ്ട്. വലതുതള്ളവിരല്‍ വായിലും മറുകൈ ഇളയമ്മയുംട ഉണ്ണിയിലും തിരുപ്പിടിപ്പിച്ചാണ് അവന്റെ ഉറക്കം.
"മാധവന്മാമേ... ഇനിയെങ്ങോട്ടാ യാത്ര...?"
"അങ്ങനൊന്നുമില്ല ശുചീന്ദ്രത്തൊന്നുപോകണം.. കുഞ്ഞാത്ത അവിടെ പോകണമെന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്. അവളെകൊണ്ടുപോകാനൊത്തില്ല." (കുഞ്ഞാത്തയെന്നാണ് മാധവന്മാമ ഇളയമ്മയെ വിളിക്കാറ്) "ഇപ്പോഴാകുമ്പോ അവള്ക്കുവരാലോ എവിടെ വേണേലും.. വഴിച്ചിലവും മറ്റും കൊടുക്കണ്ടല്ലോ?" ചുണ്ടുകടിച്ചുപിടിച്ച് ഒരു നെടുവീര്‍പ്പിട്ടു മാധവന്മാമ.
"അല്ല മാമാ... ഈ യാത്രയില്‍ ഞാനുംകൂടെ കൂടട്ടെ... പിന്നെ ഇളയമ്മയുടെ ചിതാഭസ്മം ഗംഗയിലൊന്നൊഴുക്കിയാല് കൊള്ളാമെന്നുണ്ട്. ഒരു യാത്ര എനിക്കും ആവശ്യമാണ്."
"നിനക്ക് ലീവുണ്ടോ?.. യാത്ര നല്ലതാണ്.. ചിലക്ഷേത്രങ്ങലിലൊക്കെ ഒന്നു പോയിവരുമ്പോള്‍ മനസ്സൊന്നു ശാന്തമാകും. എനിക്കറിയാം നിനക്കവളോടുള്ള സ്നേഹം. എല്ലാം നിനക്കുവേണ്ടിയായിരുന്നല്ലോ അവള് ചെലവഴിച്ചത്. നീ എന്തു ചെയ്താലും അതിനു പകരമാകില്ലെടാ... പക്ഷേ, ഇവിടെ കുട്യോളും, ശാലൂം നിന്റെമ്മയുമൊക്കെ തനിച്ചാവൂലേ... മുമ്പാരുന്നേല് കുഞ്ഞാത്തയുണ്ടായിരുന്നു. ജാനുവേടത്തിക്കാണെങ്കില് ഒരു ചിറകൊടിഞ്ഞമാതിരിയായി അവള്ടെ മരണം..."
"ഇല്ല മാമാ... എന്തായാലും ഈ യാത്രയില്‍ ഞാനുമുണ്ട്. ലീവ് എക്സ്ടെന്റ് ചെയ്യാം. സാരല്യ.. ഒന്നോ രണ്ടോ ആഴ്ച, അത്രല്ലേയുള്ളൂ... ശാലൂന്റനിയന് സുകുവിനോട് ഇവിടെ വന്നു നില്ക്കാന് പറയാം. അവന് ഇവിടെ നിന്നു പോകുന്നതും അവിടുന്നുപോകുന്നതുമൊക്കെ ഒരുപോലല്ലേ"
"ശരി.. അങ്ങനാണെങ്കില്‍ വാരണാസിയായിരിക്കും നല്ലത്. മനസ്സിലെ ദുഃഖങ്ങള്‍ കഴുകിക്കളഞ്ഞ് പുതുജീവന്‍ നല്കാന് അതുപകരിക്കും..., ആട്ടെ, അവളോട് പറഞ്ഞോ നീയ്?"
"ഇതെന്റെ തീരുമാനമാണ്, അതിനി അരെതിര്ത്താലും എതിര്ത്തില്ലേലും...... എനിക്കീയാത്ര കൂടിയേ തീരു..."
രണ്ട് ടിക്കറ്റിനായി റയില്‍വേയിലെ മധുവിനെ വിളിച്ചു, പെട്ടെന്നു പറഞ്ഞതിനാല്‍ ടിക്കറ്റ് കിട്ടുക പ്രയാസമായിരുന്നു. എങ്കിലും അടുത്ത തിങ്കാളാഴ്ചയില് രണ്ടുടിക്കറ്റ് അവന് സംഘടിപ്പിച്ചു തന്നു. മാധവന്മാമയെപ്പോലെ, ഒരു തുണിസഞ്ചിയില്‍ കൊള്ളുന്ന വസ്ത്രങ്ങളേ ഞാനും കരുതിയുള്ളൂ. ഒപ്പം ഇളയമ്മയുടെ ചിതാഭസ്മവും ഭദ്രമായി സൂക്ഷിച്ചു.
രണ്ടുപേര്‍ക്കുള്ള കൂപ്പയായതിനാല് മറ്റുള്ളവരുടെ അലോസരം ഉണ്ടായില്ല. യാത്രയില്‍ ഒരോ ദിവസവും ഒരോ സംഭവകഥകളും ബുദ്ധചരിത്രവും എന്നുവേണ്ട മാധവന്മാമ നിരന്തരം കഥകള്‍ പറഞ്ഞുകൊണ്ടേയിരുന്നു.
"വാരണാസി അടുക്കാറായി" മാധവന്മാമ പറഞ്ഞു. "സഞ്ജയാ.. വാരണാസിയെക്കുറിച്ച് നിനക്കറിയോ.. മഹാഭാരത്തില്പോലും ആ പുണ്യപുരാതന തീര്‍ത്ഥാടനകേന്ദ്രത്തെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. മോക്ഷപ്രാപ്തിതേടി അലഞ്ഞെത്തുന്ന ഭക്തരുടെ അഭയകേന്ദ്രമാണവിടം. കൈലാസത്തിലെ പരമശിവന്റെ ജടയില്‍ നിന്ന് നേരിട്ട് ഭൂമിയിലേക്ക് ഒഴുകിയിറങ്ങിയ നദിയായ ഗംഗയുടെ സംഗമസ്ഥാനം പവിത്രനദികളുടെ സംഗമംകൊണ്ട് കുലീനമാണ് വാരണാസി. കാശിവിശ്വനാഥന്റെ കാല്ക്കല് അഭയം പ്രാപിക്കുക എന്നുള്ളതില്പ്പരം ഒരു മോക്ഷദായകമായ ഒരു ചെയ്തിയുണ്ടോ... ഭഗവാനേ.. കൈലാസനാഥാ...."
മാധവന്മാമ പലതും പറഞ്ഞുകൊണ്ടേയിരുന്നു. എന്റെ മനസ്സ് അസ്വസ്ഥമായിരുന്നു. ചിന്തകള്‍ മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തുന്നു. മനസ്സു നിറയെ ഇളയമ്മയാണ് ആ മുഖം, ആ സ്നേഹം ... അതോര്‍ക്കുമ്പോള്‍ മനസ്സുവല്ലാതെ തളരുന്നു.
"സഞ്ജയാ.. നീ എന്താ ഇങ്ങനെ... അവള്‍ക്ക് ദൈവം ആയുസ്സു ഇത്രയേ കല്പിച്ചിട്ടുള്ളൂ... നീ കരയാതിരിക്ക്.."
മാധവന്മാമയുടെ കൈവിരല്‍ എന്റെ കണ്ണുതുടച്ചപ്പോഴാണ് അത് നിറഞ്ഞൊഴുകുന്നുണ്ടെന്ന് ഞാനറിഞ്ഞത്.
"മാമാ... ആയുസ്സുതീരാതെയാണ് എന്റിളയമ്മ മരിച്ചതെങ്കിലോ?.. അവരെ ആരേലും കൊന്നതാണെങ്കിലോ?...."
ഒന്നും മനസ്സിലാകാതെ എന്നെ മിഴിച്ചുനോക്കിയിരുന്ന മാധവന്മാമയെ നോക്കി ഞാന്‍ വീണ്ടും പറഞ്ഞു.
"അതെ ഇളയമ്മ മരിച്ചതല്ല കൊന്നതാണ്... വേറാരുമല്ല ഞാന്‍ എന്റെ ഈ കൈകള്‍കൊണ്ട്...."
"മോനേ... സഞ്ജയാ.... എന്താടാ നീ പറേണത്... മാമനൊന്നും മനസ്സിലാകുന്നില്ല."
"അതേ മാമാ.. ഞാനാ കൊന്നത്... ആരുമറിയാതെ... എനിക്കു വേറെ വഴിയില്ലായിരുന്നു..... ഞാന്‍ പകര്‍ന്നുകൊടുത്ത വിഷം യാതൊരുമടിയുമില്ലാതെ സന്തോഷത്തോടെ വാങ്ങി കുടിച്ചിട്ടാണ് എന്റിളയമ്മ മരിച്ചത്....... അറിഞ്ഞുകൊണ്ടുതന്നെ."
"മോനേ... നീ.. എന്തിന്."
"ഉം.." നീണ്ട ഒരു നിശ്വാസത്തിനുശേഷം ഞാന്‍ പറഞ്ഞുതുടങ്ങി.
"എന്റെ വിവാഹം, അതൊരു യാദൃശ്ചിക സംഭവമായിരുന്നെന്ന് മാമനറിയാലോ. എവിടെയോ ഒരിഷ്ടത്തില്നിന്നുള്ള തുടക്കം. അമ്മമാര്‍ എതിര്‍ത്തെങ്കിലും പിന്നീടാ സ്നേഹത്തിനുമുന്നില്‍ പകരം വയ്ക്കാനൊന്നുമില്ലാത്തവനെപ്പോലെ അടിയറവുപറഞ്ഞപ്പോള്‍ അവരെന്നെ സ്വീകരിക്കുകയായിരുന്നു. ആ തണലില്‍.... അമ്മയുടെ സ്നേഹം എത്രത്തോളം വിലപ്പെട്ടതാണെന്നു മനസ്സിലാക്കിതന്ന സംഭവമായിരുന്നു ആ സ്വീകരിക്കല്‍. അദ്യനാളുകളില് ശാലൂനും അതൊരനുഗ്രഹമായിരുന്നു. പിന്നെ പതിയെ, പതിയെ എന്തുകൊണ്ടോ അവള് ഇളയമ്മയെ വെറുത്തുതുടങ്ങി. എന്നോടുള്ള അമിത സ്നേഹമോ സ്വാര്‍ത്ഥതയോ എന്താണെന്നറിയില്ല. ക്രമേണ അവളതൊരു പകയാക്കി. ഇളയമ്മയുടെ ശാസനകള്‍ അവള്‍ക്ക് അരിശത്തിന്റെ തോത് കൂട്ടിയതേയുള്ളു. ഒടുവില്‍ പോര് നേര്‍ക്കു നേര്‍ക്കായി. വിദ്വേഷം മനസ്സില്‍ കാര്മുകിലാക്കി പലപ്പോഴും അവള് പെയ്തിറങ്ങി. വീട്ടുകലഹവും കുടുംബകലഹവും സര്‍വ്വസാധാരണമായി. എന്നെ ഞാനാക്കിയ അമ്മയ്ക്ക് ഒരു നേരത്തെ സ്വസ്തത നല്കാനാകാതെ ഞാന്‍ പൊട്ടിക്കരഞ്ഞു. ഒരു വീട്ടില്‍ രണ്ടുചേരികളുടെ മധ്യത്ത് നിര്‍വികാരനായി നില്‍ക്കാനേ പലപ്പോഴും എനിക്കു കഴിഞ്ഞുള്ളൂ. എന്റെ മക്കള്‍ വലുതായി . വഴക്കുകളുടെ ആഴം പലപ്പോഴും അവരെ വ്യസനത്തിലേക്ക് തള്ളിവിട്ടു. ഇളയമ്മയെ വീട്ടില്‍നിന്നു പുറംതള്ളാന്‍ എനിക്കാവില്ല. ഒന്നുകില്‍ ഞാന്‍ ചത്തൊഴിയണം അല്ലേല്‍... ജീവിതത്തിന്റെ മുഴുവനും എനിക്കായി ചെലവഴിച്ച എന്റമ്മയെ അനാഥാലയത്തിന്റെ പടിപ്പുരയിലേക്ക് തള്ളിവിടണം...... അതിനേക്കാള്‍ ആ മാതൃത്വത്തെ ........., എന്റിളയമ്മ അനാഥയല്ല.. ആ അമ്മ വളര്‍ത്തിയെടുത്ത ഈ കൈകൊണ്ടുതന്നെ അവരെ യാത്രയാക്കാന്‍ ഞാന്‍ തീരുമാനിച്ചു. പ്രായത്തിന്റെ അസ്വാരസ്യങ്ങള്‍ പലചെറുരോഗങ്ങളും അമ്മയെത്തേടിയെത്തിയപ്പോള് ഒരവസരത്തിനായി ഞാന്‍ കാത്തിരുന്നു. ഒടുവില്‍ മിഥുന് നേരത്തേ ഉറങ്ങിയ ഒരുദിവസം.... സാധാരണകുടിക്കാറുള്ള കഷായത്തില്‍ വിഷം പകര്‍ന്നുകൊടുത്ത് ഞാനവരെ..... അവസാനത്തെ തുള്ളി കുടിച്ചു തീര്‍ക്കുമ്പോള്‍ അമ്മയോടു ഞാനെല്ലാം ഏറ്റുപറഞ്ഞിരുന്നു. ഒന്നു ചിരിച്ച് എന്നെ പുണര്‍ന്ന് ഇളയമ്മ ഉറങ്ങാന്‍കിടന്നു. ആരുമറിഞ്ഞില്ല. ഉറക്കം വരാതെ പിറ്റേന്നു പുലര്‍ച്ചവരെ കംമ്പ്യൂട്ടറിനുമുന്നില് വെറുതേ ഞാന്‍ കുത്തിയിരുന്നു. അമ്മയുടെ നിലവിളി.. അതാണ്.. അതാണ്..... ആ മരണത്തെ ഞാന്‍ ഉറപ്പിച്ചത്..."
കരണത്തേക്ക് ആഞ്ഞൊരടി... എനിക്കുകുറച്ചുനേരം ഒന്നും തിരിച്ചറിയാനായില്ല... എന്നെ നെഞ്ചിലേക്ക് ചേര്‍ത്തുപിടിച്ച് മാധവന്മാമ തേങ്ങി.. "സഞ്ജയാ.. മോനേ...."
ഗംഗയുടെ നെഞ്ചിലേക്ക് പതിയെ ഇറങ്ങുമ്പോള്‍ മധവന്മാമയും ഒപ്പം വന്നിരുന്നു. മുങ്ങിനിവരുമ്പോള്‍ മാധവന്മാമ ചെവിയില്‍ പറഞ്ഞു. "ഇതിവിടെ അവസാനിക്കുന്നു. എല്ലാപാപവും മനസ്സില്‍ നിന്ന് കഴുകിക്കളയുക.. കുഞ്ഞാത്തയോളം നിന്നെ അറിയുന്നവര്‍ ആരുമില്ല... അവള് നിനക്കന്നേ മാപ്പുതന്നിരുന്നു...."
ഗംഗയുടെ മാറിലുടെ ഒഴുകിനീങ്ങിയ നാക്കിലയില്‍ ഇളയമ്മയുടെ ഉണ്ണിപോലെ ഒരു ചെറുപിണ്ഡം.. ഞാനൊന്നുകൂടി മുങ്ങി... "ഇളയമ്മാ ഞാനുംവരുന്നു..".
സഞ്ജയാ.. മോനേ.. ആ വിളി കേള്‍ക്കാതിരിക്കാന്‍ ഗംഗ എന്റെ ചെവിപൊത്തിപ്പിടിച്ച് ആഴത്തിലേക്ക് കൊണ്ടുപോയി.... ഒന്നു ചിരിച്ച്.. ഇളയമ്മയമ്മയെപ്പോലെ.. ചേര്‍ത്തു പിടിച്ചു.

4 comments:
മനസ്സിനെ ആര്‍ദ്രമാക്കുന്ന വരികള്‍... നമുക്ക് കൈമോശം വന്നിട്ടില്ലാത്ത നന്മയുടെ സ്പര്‍ശം...കഥ നന്നായിരിക്കുന്നു.
സന്തോഷം പ്രിയനേ
വായിച്ചു. നല്ല എഴുത്ത്.ആശംസകള്‍.
സ്നേഹം മനോജ് ജി
Post a Comment