മനസ്സറിയാതെ ആ കൈപിടിച്ച് കടല്പുറത്തേക്ക് നടക്കുമ്പോള്‍, എനിക്കൊന്നും മിണ്ടാനായില്ല. അവളുടെ അലസമായ മുടിയിഴകള്‍ എന്റെ കണ്ണടച്ചില്ലില്‍ വേരുകള്‍ പോലെ പലവട്ടം പറന്നെത്തി കാഴ്ചയെ പകുത്തുവച്ചു. തിരകള്‍ പറയുന്നുണ്ട് ഞങ്ങളുടെ സ്നേഹത്തിന്റെ ആഴം. ഇടയ്ക്കെപ്പോഴേ കാല് മുട്ടിലേക്ക് പടര്‍ന്നുകയറിയ തിരകള്‍ ചെരുപ്പിനടിയില്‍ മണല്ത്തരികളവശേഴിപ്പിച്ച് തിരിച്ചുപോയി. മനസ്സില്‍ നിന്നു തൂത്തുകളയാനാകാത്ത ചിന്തകള്‍ പോലെ നടത്തതില്‍ അവയുമെന്നെ അലോസരപ്പെടുത്തി.
കടപ്പുറത്തിനടുത്തുതന്നെയാണ് സ്മശാനം. ആ രാത്രിയില്‍ അവളോടൊപ്പം വന്നതാണ്. അവിടെയാണ് തോമസ് മാത്യുവിനെ അടക്കിയിരിക്കുന്നത്.
'ഇന്ന് ഫെബ്രുവരി പത്ത്. ഓര്‍മ്മദിനമാണ്. നീ എന്റൊപ്പം അത്രടം വരില്ലേ' - എന്നവള്‍ ചോദിക്കുമ്പോള്‍ ഏന്തോ ഒരധികാരം അവള് എന്നില്‍ ചെലുത്തുന്നതുപോലെ.
കൈയ്യില്‍ കരുതിയിരുന്ന പനനീര്പൂവുകള് ആ നെഞ്ചിന്‍കൂടില്‍ പകര്ന്നുവയ്ക്കുമ്പോള് ആദ്യമായി അയാളെ കണ്ടതാണെനിക്കോര്മ്മവന്നത്. ആശുപത്രി വരാന്തയില്‍ ആരാലും സഹായിക്കാനില്ലാതെ നീര്മിഴികളുരുണ്ടുകൂടിയ കണ്ണുകളുമായി അവള് കാത്തിരിക്കുകയായിരുന്നു. ഒരുമിസ്കോളില് നിന്നും ഊരുത്തിരിഞ്ഞ സൗഹൃദത്തിന്റെ ബലത്തില്‍ 'എനിക്കൊരു ഹെല്പ് പ്ലീസ്' - എന്നവള്‍ വിതുമ്പാതെ വിതുമ്പി അറിയിക്കുമ്പോള്‍, ഞാനെത്തുമെന്ന ഉറപ്പില്ലെങ്കിലും അവള് കാത്തിരിക്കുകയായിരുന്നു.
'എന്താ'- എന്നൊരു മറുചോദ്യമാവര്ത്തിക്കാതെ കാറുമെടുത്ത് ജനറല്‍ ഹോസ്പിറ്റലിന്റെ ഗേറ്റുകടക്കുമ്പോള്‍ ഒരു കോളുകൂടി ചെയ്യേണ്ടിവന്നു എനിക്ക്, അവളെ കണ്ടെത്താന്‍. മരുന്നുമണക്കുന്ന മുറിക്കുള്ളില്‍ വെള്ള പുതപ്പിച്ച ശരീരത്തിലേക്കു ചൂണ്ടി അവള് പറഞ്ഞു.
'ഹീ ഈസ് നോ മോര്.. എനിക്ക് ഇദ്ദേഹത്തെ ഒന്നു മറവുചെയ്യണം എന്നെ ഒന്നു സഹായിക്കാമോ? ലത്തീന്‍ കത്തോലിക്കാ ആചാരപ്രകാരംതന്നെ വേണമത്. ആരെങ്കിലും...'
ഓര്‍മകളില്‍ പരതിയെടുത്ത സൗഹൃദങ്ങളുടെ ബലത്തില്‍ ഞാനവള്‍ക്ക് തുണയായി. അവളുമായുള്ള ആദ്യ കൂടിക്കാഴ്ചയും അതുതന്നെയായിരുന്നു.
ചടങ്ങുമുഴുമിപ്പിക്കുന്നതിനു മുന്നെ തന്നെ മുത്തചdഛന് മരിച്ചു എന്ന കോള്‍ നാട്ടിലേക്കു തിരിക്കാനെന്നെ പ്രേരിപ്പിച്ചു.
'അത്യാവശ്യമാണേച്ചാല് വിളിക്കൂ... ഞാന്‍ വേണ്ടത് പറഞ്ഞേര്പ്പാടാക്കാം' എന്നു പറഞ്ഞ് അവിടെ നിന്നുവിടുമ്പോള് അവളെക്കുറിച്ച് ഒന്നുമെനിക്കറിയില്ലായിരുന്നു. അവള് പള്ളിയിലെ അച്ഛനോട് സംസാരിക്കുമ്പോള്‍ ആംബുലന്സിനടുത്തായിരുന്നതുകൊണ്ട് മറ്റൊന്നും എനിക്ക് ചോദിച്ചറിയാനുമായില്ല.
ജീവിത ഓട്ടത്തിനിടയില്‍ പിന്നെ അതെല്ലാം തിരയടിഞ്ഞകന്നിരുന്നു. ഇന്നലെ അപ്രതീക്ഷിതമായാണ് ഓ കോള്‍ വീണ്ടും തന്നെത്തേടിയെത്തിയത്. ഇന്ന് ഫെബ്രുവരി പത്ത്. ഓര്‍മ്മദിനമാണ്. നീ എന്റൊപ്പം അത്രടം വരില്ലേ. ഉം എന്നൊന്നു മൂളാന്‍ മാത്രമേ എനിക്കായുള്ളൂ. പിന്നെ അവള് പറഞ്ഞതൊക്കെയും മൂളിക്കേട്ട് റയില്‍വേ സ്റ്റേഷനിലേക്ക് വണ്ടിയോടിക്കുമ്പോള്‍ അവള് ആരാണ് എന്ന് വീണ്ടും വീണ്ടും മനസ്സെന്നോട് ചോദിക്കുകയായിരുന്നു.
കടപ്പുറത്തിനടുത്ത് മണലില്‍ വണ്ടിനിര്‍ത്തി നടന്നുതുടങ്ങുമ്പോള്‍ അവളുടെ കൈ ഞാനറിയാതെ കോര്‍ത്തുപിടിച്ചിരുന്നു. ഒരു ദീര്‍ഘമായ മൗനം ഞങ്ങളെ പിന്തുടര്ന്നിരുന്നു.
കടല്ക്കാറ്റു പകര്‍ന്നുവച്ച മണല്‍ത്തരികള്‍ കടപ്പാകല്ലിനു മുകളില്‍ നിന്നു കൈവെള്ളയാല്‍ തൂത്തുതുടച്ച് പനനീര്പൂക്കള് അവള് അര്‍പ്പിക്കുമ്പോള്‍ ഒപ്പം ഞാനും കുമ്പിട്ടുനിന്നിരുന്നു. കണ്ണീര്‍മുത്തുകള്‍ പതിച്ചുവച്ച് അവിടെനിന്ന് വീണ്ടും കടല്‍ക്കരയിലേക്ക്. കടലിന്റെ ആഴങ്ങലിലേക്ക് മൗനം അകന്നുപോകുന്നതുപോലെ അവള് പറഞ്ഞു.
'ഈ കടല്‍ എത്ര മനോഹരമാണ്'.. ഞാനന്നും പറഞ്ഞില്ല. കൈള്‍ നെഞ്ചില്‍ ചേര്ത്തുപിണച്ച് തിരകളുണ്ടാകുന്നതും നോക്കി ഞാന്‍ നിന്നു.
അവള് പറഞ്ഞു
'നിന്റെ സ്നേഹം കടലോളം ഞാനറിയിന്നു. അശുദ്ധമാക്കാത്ത ഒരു ചുംബനത്തിന്റെ ദീര്‍ഘനിശ്വാസംപോലെ....'
ഒരു തിര അത് മണല്‍ത്തരികളില്‍ നനവുപടര്‍ത്തി തിരിച്ചു കടലിലേക്കുതന്നെ മറഞ്ഞു. വീണ്ടും തിരകള്‍ പുനര്‍ജനിച്ചുകൊണ്ടേയിരുന്നു.

No comments:
Post a Comment