കോടതിവരാന്തയില്‍ നിന്ന് അച്ഛനെ പിടിച്ചിറക്കിയത് അവളായിരുന്നു. വലതുകാലിലെ വാതം അച്ഛനെ ഏറെ തളര്‍ത്തിയിരിക്കുന്നു. മുടന്തിയുള്ള നടത്തത്തിലും തന്റെ പ്രതാപം വിട്ടുകൊടുക്കാന്‍ തയ്യാറില്ലാത്തതുപോലെയായിരുന്നു നടത്തം. ചിലപ്പോഴൊക്കെ അച്ഛനെ കാണുമ്പോള്‍ എനിക്ക് വിതുമ്പല്‍ വരും. എന്തിനാണ് അമ്മ അച്ഛനെ ഉപേക്ഷിച്ചുപോയതെന്നെനിക്കറിയില്ല. അമ്മാവന്‍ പറഞ്ഞിട്ടാണ് ഞാനിങ്ങനൊരു കേസ് കൊടുത്തത്. അച്ഛന്റെ സ്വത്തുക്കളില്‍ നിന്ന് ഒരു ഭാഗം എനിക്കുകിട്ടണമെന്ന വാശിയൊന്നും ഉണ്ടായിട്ടല്ല. അച്ഛനെതിരെ കേസുകൊടുത്ത് കോടതിവരാന്തകളില്‍ കയറിയിറങ്ങേണ്ടതിന്റെ കാര്യമുണ്ടോയെന്ന് പലപ്പോഴും ഞാന്‍ ആലോചിക്കുന്നുണ്ട്.
കുഞ്ഞുനാളില്‍ അച്ഛന്റെ തറവാട്ടുവീട്ടിലായിരുന്നു ഞങ്ങള്‍. അതു പണ്ടേ അമ്മയുടെ പേരില്‍ അച്ഛന്‍ രജിസ്റ്ററാക്കി കൊടുത്തിട്ടുണ്ട്. പിന്നെയും കണ്ണെത്താത്ത തെങ്ങിന്‍ പുരയിടവും കാവും മുപ്പറ നിലവും ഒക്കെയായി ധാരാളം വേറെയുമുണ്ട്. അച്ഛന്‍ സ്വന്തമായി പണിയിച്ച ആറ്റുമണല്‍പ്പുറത്തെ വീട്ടിലായിരുന്നു താമസം. ഒരു കാര്യസ്ഥനും കൂട്ടായി കൂടെയുണ്ടായരുന്നു. പിന്നെപ്പോഴേ അതിലൊരു ഭാഗം അച്ഛന്‍ അയാള്‍ക്കെഴുതിക്കൊടുത്തു. ഇനി കാവിനടുത്തുള്ള പുരയിടവും ആ മുപ്പറ നിലവും താമസിക്കുന്ന വീടുമാണ് ബാക്കി. സിന്ധുവിനാണ് വീടുകൊടുക്കുക എന്നാണ് നാട്ടില്‍ സംസാരം. പരക്കെ എല്ലാരും ഫറയുന്നത് അത് അച്ഛന്റെ മകളാണെന്നാണ്. കഴിഞ്ഞതുലാമഴയില്‍ കനത്തൊരിടി അവളുടെ കുടില് കത്തിച്ചപ്പോ ഒപ്പം അവളുടെ അമ്മയും പോയി. പാക്കരന് ഇപ്പോഴും കഞ്ചാവിന്റെ കച്ചവടമുണ്ടെന്നാണ് പോലീസ് ഭാഷ്യം. ആയതുകൊണ്ടുതന്നെ അയാളെ ഇടയ്ക്കിടയ്ക്ക് അവര്‍ ജീപ്പില്‍ കയറ്റി കൊണ്ടുപോകും. കുഞ്ഞുനാളുമുതല്‍ സിന്ധുവിന്റെ സംരക്ഷണച്ചുമതല അച്ഛന്‍ ഏറ്റെടുത്തുകൊണ്ട് അവളുടെ കാര്യത്തില്‍ അയാള്‍ക്കൊരു ബാധ്യതയുമില്ലാതായി. പിന്നെ അയാളും വിശ്വസിക്കുന്നത് അച്ഛന്റെ ചോരയാണ് അവളെന്നാണ്.
ഇനിയീ ക്ഷേത്രത്തിന്റെ ഊരായ്മ തനിക്കു കിട്ടുമെന്നുതോന്നുന്നില്ല, ക്ഷേത്രം നാട്ടുകാര്‍ക്ക് വിട്ടുകൊടുക്കാനാ അദ്ദേഹത്തിന്റെ പ്ലാനെന്നാ തോന്നുന്നത്. അപ്പൊ അതിനോടു ചേര്‍ന്ന പുരയിടവും അവര്‍ക്കു വിട്ടുകൊടുക്കുമെന്നാ പറയണത് കേട്ടത്. സ്‌റ്റേ കൊടുത്താലും എത്ര നാളേയ്ക്ക്. ഇനിയെങ്കിലും നിര്‍ത്തിക്കൂടെ നിങ്ങള്‍ അച്ഛനും മോനും തമ്മിലുള്ള വാശി.
വക്കീല്‍ ഓഫീസിന്റെ പടിവാതില്‍ക്കല്‍ വച്ച് ഗുമസ്തന്‍ നാരായണന്‍ ഇതു പറയുമ്പോള്‍ ഞാന്‍ ആലോചിച്ചു എന്തിനാ ഇങ്ങനൊരു പിടിവാശി. വര്‍ഷങ്ങള്‍ക്കുമുമ്പ് ബന്ധം വേര്‍പ്പെടുത്തിയപ്പോള്‍ അമ്മയ്ക്ക് ജീവനാംശമായി ഒരു മണിയോഡര്‍ അച്ഛന്‍ അയയ്ക്കുമായിരുന്നു. അതിന്നും മുടങ്ങാതെ പോസ്റ്റുമാന്‍ അമ്മയ്‌ക്കെത്തിക്കും. അതില്‍ അമ്മയ്ക്ക് വേണ്ടതിലും അധികം പണമുണ്ടായിരിക്കും, അമ്മയ്ക്ക് വയസ്സ് എഴുപത്തിരണ്ടായി. എനിക്ക് അമ്പതും ചേച്ചിക്ക് അമ്പത്തിരണ്ടും. അച്ഛന് എണ്‍പതായിക്കാണുമെന്നാണ് അമ്മയുടെ കണക്ക്. തിരുവോണത്തിനു തലേദിവസമാണ് അച്ഛന്റെ പിറന്നാള്‍. അച്ഛമ്മയുണ്ടായിരുന്ന കാലത്ത് നല്ലവണ്ണം ആഘോഷിക്കുമെന്നായിരുന്നു നാണി എന്നോട് പറഞ്ഞത്. എനിക്ക് എട്ടു വയസ്സുള്ളപ്പോഴാണ് അച്ഛനും അമ്മയും തമ്മില്‍ പിരിഞ്ഞത് എന്തിനാണെന്നൊന്നും അറിയില്ല. കവലയിലെ തുണിക്കടയ്ക്കു മുകളില്‍ ഒരു തട്ടിന്‍ പുറമുണ്ട്. അതിപ്പോള്‍ വായനശാലയാണ്. അവിടേയ്ക്ക് ഒരു ട്രങ്ക് പെട്ടിയുമെടുത്ത് കാലങ്കുട നിവര്‍ത്തി അദ്ദേഹം ഇറങ്ങിപ്പോയി. വഴിയില്‍ വച്ച് സ്‌കൂള്‍ വിട്ടുവന്ന എന്നോടും ചേച്ചിയോടും ഇത്രമാത്രം പറഞ്ഞു.
എന്നെ കാണണമെങ്കി തല്കാലം തട്ടിന്‍ പുറത്തേക്കു വാ, ബനാറസിന്റെ മോളില്.
വരമ്പിലുടെ നടന്നു നീങ്ങുന്ന അദ്ദേഹം ഒന്നുകൂടി തിരിഞ്ഞു നോക്കി എന്നു തോന്നുന്നു.
വീട്ടിലെത്തിയപ്പോള്‍ ഉടുമുണ്ടില്‍ സങ്കടത്തിന്റെ മൂക്കുതോര്‍ത്തി അമ്മയുണ്ട്. അടുത്ത് നാണിയും. നാണിക്ക് അന്ന് ഒരിരുപത് വയസ്സുകാണും. പാക്കരന്‍ അവളെ വിവാഹം കഴിച്ചെങ്കിലും പുറംപണിക്കും മറ്റുമായി അവളെപ്പോഴും ഇവിടെത്തന്നെയാണ്. അമ്മയുടെ പരാതിയും പരിഭവും മൂളിക്കേട്ട് അവളിങ്ങനെ പറന്നു നടക്കും. അമ്മയെ മുക്കുത്തിയമ്മ എന്നാണ് അവള് വിളിക്കാറ്. ചിലപ്പോഴൊക്കെ ഞാനും ചേച്ചിയും അതേറ്റുപാടി അമ്മയെ കളിയാക്കാറുണ്ട്. വൈകുന്നേരം വായനക്കിടയില്‍ അമ്മാവന്മാര്‍ വന്നു അവര്‍ എന്തൊക്കെയോ അമ്മയോട് ചോദിക്കുകയും ഉറക്കെ സംസാരിക്കുകയും ചെയ്തു. പിന്ന പിറ്റേന്ന് അമ്മമ്മ വന്നു. അവരും എന്തൊക്കെയോ പറഞ്ഞു. ഒടുവില്‍ അച്ഛനെ വേണ്ടാന്നു പറഞ്ഞ് അമ്മ കേസ്സുകൊടുത്തു. കാരണം ഇപ്പോഴും ഞങ്ങള്‍ക്കറിയില്ല. അല്ല ഞാനതൊട്ട് ചോദിച്ചിട്ടില്ലാ എന്നതാണ് സത്യം. സ്‌കൂളിലേക്കു പോകുമ്പോ ഉച്ചയ്ക്ക് കഴിക്കാനായി നാരായണന്‍മാമന്റെ കടയില്‍ നിന്നും പൊതി വാങ്ങിച്ചോളാന്‍ അച്ഛന്‍ ഏര്‍പ്പാടാക്കിയിരുന്നു. അച്ഛന്‍ പോയതിനുശേഷവും അതിന് യാതൊരു മാറ്റവും വന്നില്ല. ഞാനും ചേച്ചിയും ഏതാണ്ട് കോളേജിലൊക്കെ ആയിട്ടും ആനില തന്നെ തുടര്‍ന്നു. നാരായണന്‍ മാമ മരിച്ച് പുതിയ ആളുകള്‍ കട പരിഷ്‌കരിച്ചിട്ടും ആ പൊതിക്ക് ഭംഗമുണ്ടായതുമില്ല. ഇപ്പോഴും ആ കൊതിയില്‍ അവിടെ ഞാന്‍ കയറാറുണ്ട്. പക്ഷേ വാങ്ങിവയ്ക്കുക എന്നതൊഴിച്ചാല്‍ തിന്നാന്‍ കഴിയാറില്ല.
ഇന്ന് കാവില്‍ പാട്ടു തുടങ്ങുകയാണ്. നാഗരുകാവിനോട് ചേര്‍ന്ന് ഒരു തമ്പുരാന്‍ പുരയുണ്ട്. അവിടെ ഉലകുടയപ്പെരുമാളിന്‍ കുടിയിരുത്തി ഉത്സവം ആരംഭിക്കും. അച്ഛന്‍ തന്നെയാണ് എല്ലാ ദിവസത്തേയും പാട്ടു നടത്തുക. ചിലപ്പോള്‍ ആരെങ്കിലും നേര്‍ച്ചയായി നടത്തുന്നൂന്ന് പറഞ്ഞാല്‍ അച്ഛന്‍ അതിനായി ഒഴിഞ്ഞുകൊടുക്കുകയും ചെയ്യും. അച്ഛനെ എല്ലാവര്‍ക്കും വലിയ ബഹുമാനമാണ്. മേലേപ്പുര രാഘവന്‍നായരെ കണ്ടാല്‍ ഇന്നും തൊഴുതുമാറുന്ന അള്‍ക്കാര്‍ ഞങ്ങളുടെ നാട്ടിലുണ്ട്. രാമായണവും ഭാഗവതവുമൊക്കെ അച്ഛന് കാണാപ്പാടമാണ്. കഴിഞ്ഞ! ഉത്സവത്തിനുതന്നെ തമ്പുരാന്‍ പാട്ടുകാര്‍ പാട്ടു തെറ്റിച്ചപ്പോള്‍ അച്ഛന്‍ അതു കണ്ടുപിടിച്ചു. ഇന്നത്തെ കാലത്ത് ആര്‍ക്കാണ് അതിനൊക്കെ നേരം.
ഞാനും ഉണ്ണിയുംകൂടി കാവിലേക്ക് നടന്നു. വീട്ടില്‍ നിന്ന് കാവിലേക്ക് ഇപ്പോഴും നടവരമ്പേയുള്ളൂ. ഏഴരയ്ക്ക് കൊടിയേറുമെന്നാണ് പറഞ്ഞത്. അപ്പുണ്ണിയാശാനാണ് അവിടെ കൊടിമരം തയ്യാറാക്കുന്നത്. നേര്‍ച്ചയായി കിട്ടുന്ന അടയ്ക്കാമരം ഘോഷയാത്രയായികൊണ്ടുവന്ന് നിലംതൊടീക്കാതെ ഉയര്‍ത്തുകയാണ് പതിവ്. ഇപ്പോഴും അതൊരു നാട്ടാചാരമാണ്. ഞങ്ങളെത്തിയപ്പോഴേക്കും കൊടിമരം എത്തിയിരുന്നു. മൂത്താശ്ശാരി അതില്‍ വേണ്ട കര്‍മ്മങ്ങളഉം ഉളിപ്രയോഗങ്ങളുമൊക്കെ നടത്തി ജോറാക്കിയിരുന്നു. കൊടിയുയര്‍ത്താന്‍ സമയമായി. അച്ഛന്‍ ഇതുവരേയും എത്തിയിട്ടില്ല എന്റെ മനസ്സില്‍ ഉത്കണ്ട ഒരു ചെറു ശബ്ദമായി പുറത്തുവന്നോ?
എന്താ എന്തുപറ്റി എന്റച്ഛന്.
ഇല്ല അപ്പൂപ്പന്‍ ഇപ്പവരും കവലയില്‍ വച്ചു ഞാന്‍ കണ്ടിരുന്നു. ദാവരണു നീ പൊയ്‌ക്കോടാന്ന് എന്നോട് പറയുകയും ചെയ്തു. അവര്‍ അങ്ങനെയാണ് അപ്പൂപ്പനും മോനും തമ്മില്‍ ഒരു പിണക്കവുമില്ല. അല്ലെ ഞാന്‍ അച്ഛനും തമ്മിലുമില്ല. ഈ ഇടയായി അദ്ദേഹത്തിനു ഞാന്‍ മുഖംകൊടുക്കാറില്ല എന്നതാണ് സത്യം. മുകളില്‍ അച്ഛന്റെ കാറ് വന്നു നിന്നു. അചഛനിറങ്ങി ഒപ്പം സിന്ധുവുമുണ്ടായിരുന്നു. കൊടിയേറ്റിനു സമയമായി. ഈ ഉത്സവവും കെങ്കേമമായി ആരംഭിച്ചു. ആദ്യതാളം പാട്ടു കഴിഞ്ഞ് ഞാനും ഉണ്ണിയും നടക്കാനൊരുങ്ങുമ്പോള്‍ അച്ഛന്‍ ഉറക്കെ പറഞ്ഞു.
ഉണ്ണീ തന്റെ അച്ഛനോട് നിക്കാന്‍ പറ എനിക്കൊരു കാര്യം പറയാനുണ്ട്.
കാവിലെ ബഹളം പെട്ടെന്ന് നിശബ്ധമായി ഒരു സൂചിവീണാലുകൂടി കേള്‍ക്കാം എന്ന നിലയായി. ഞാനും ആകെ സ്തംഭിച്ചു തിരിഞ്ഞു നിന്നു.
വേറൊന്നുമില്ല, അടുത്ത ഉത്സവത്തിന് ഞാന്‍ കാണുമോന്നെനിക്കറിയില്ല. അതുകൊണ്ട് ഈ കാവും ഇതിനോട് ചേര്‍ന്ന പുരയിടവും ഇതിന്റെ നടത്തിപ്പിനായി പൊതുജനങ്ങളെ ഏല്പിക്കാന്‍ തീരുമാനിച്ചു. അതൊരു ട്രസ്റ്റായി രജിസ്റ്റാക്കണമെന്നാണ് എന്റെ ആഗ്രഹം. പിന്നെ.... ഉണ്ണീടെ അച്ഛന് താല്പര്യമുണ്ടാച്ചാല്‍ അതിലെ പ്രധാനിയാകാം. കേസുംകൂട്ടോമൊക്കെ ജനങ്ങളും അയാളും തമ്മില്‍ തീര്‍ത്തുകൊള്ളണം ഇത് തമ്പുരാന്റെ കാര്യമാ... എനിക്കിത്രയേ പറയാനുള്ളൂ. . മാത്രവുമല്ല. തീര്‍പ്പാക്കിയാലെ ഇതൊന്നു കൈമാറാനും പറ്റൂ. എന്താ...
ഞാനൊന്നും മിണ്ടിയില്ല അല്ലേലും അച്ഛനോടൊരെതിര്‍പ്പ് എനിക്കില്ലായിരുന്നു. പത്ത് പതിനഞ്ചുകൊല്ലമായി ഇങ്ങനെ നീണ്ടുപോകുന്നതാണ് കേസ്. അതില്‍ താല്പര്യമുണ്ടായിട്ടല്ല. അച്ഛനോളം വാശി ആ പ്രതാപം ഒന്നിനും താഴാത്ത മനസ്സ് അതൊക്കെയാകാം.
മാധവന്‍ പോകാന്‍ വരട്ടെ എനിക്കൊരുകൂട്ടംകൂടി പറയാനുണ്ട്. നാളെ കാലത്ത് സമയമുണ്ടാച്ചാല്‍ നീ ആറ്റുപുറം വരെ ഒന്നു വരണം ഒറ്റയ്ക്കു വന്നാല്‍ മതി. ആരേം കൂട്ടണ്ട.
എന്തിനായിരിക്കും അചച്ഛന്‍ എന്നെ അത്രടം ചെല്ലാന്‍ പറഞ്ഞത്. മനസ്സില്‍ പലപല ചിന്തകളും പാഞ്ഞുപോയി. എന്നിട്ടും ഒന്നും മനസ്സിലായില്ല. കേസ്സുതീര്‍ക്കാന്‍ പറയാനായിരിക്കും. പ്രകൃതംവച്ച് അതച്ഛന്‍ പറയില്ലാലോ. പിന്നെ..
രാത്രി കിടന്നിട്ടുറക്കം വന്നില്ല. പണ്ട് സാവിത്രിയെയുംകൊണ്ട് രണ്ടുമൂന്നുതവണ അവിടെ പോയിട്ടുണ്ട്. വിവാഹം കഴിഞ്ഞ് പിറ്റേന്നും, പിന്നെ മോന്റേയും മോള്‍ടേയും ആദ്യ പിറന്നാളിനും. രാവിലെതന്നെ അച്ചനടുത്തേക്ക് ചെല്ലാന്‍ എനിക്ക് തിടുക്കമായിരുന്നു. കുളിച്ച് കാവിലൊന്ന് തൊഴുതെന്നുവരുത്തി നേരെ ആറ്റിന്‍പുറത്തേക്കുപോയി. തെടിയില്‍ പാക്കരനുണ്ടായിരുന്നു.
അദ്ദേഹം അകത്തുണ്ട്. പാക്കരന്‍ എന്നെ നോക്കി പറഞ്ഞു
പടിയില്‍ നിന്നുതന്നെ അച്ഛാ എന്നുറക്കെ വിളിച്ചു പക്ഷേ ശബ്ദം പുറത്തുവന്നില്ല. എന്തോ തൊണ്ടയിടറുന്നു. ശരീരത്തിനൊരു വിറയല്‍
സിന്ധു വെളിയില്‍ വന്നു. കയറിയിരിക്കണം അദ്ദേഹം കുളിക്കുകയാണ്. ഞാന്‍ പറയാം.
നാണിയെപ്പോലെയാണ് സിന്ധുവും. പാക്കരനേക്കാള്‍ മുഖസാമ്യം അച്ഛന്റേതുപോലെ തന്നെ പക്ഷേ...
നീ എപ്പോഴെത്തി....
പൊട്ടിത്തെറിച്ചെഴുന്നേറ്റുപോയി ഞാന്‍...
എന്താ നീയവിടെയിരിക്ക്....
ഉം..
നീ പ്രാതല്‍ കഴിച്ചോ? എടുക്കട്ടെ
ഇല്ല.. ഇപ്പ വേണ്ട....
പലഹാരമോന്നുമല്ല.. ഇത്തിരി കഞ്ഞിയാ, മത്തന്‍ കറിയും... വാ അകത്തേക്ക്
അനുസരണയുള്ളകുട്ടിയെന്നപ്പോലെ തലകുനിച്ച് അച്ഛനുപിന്നാലെ ഞാന്‍ ചെന്നു. ആവിപറക്കുന്ന കഞ്ഞിയും കറിയും കുടിക്കുമ്പോള്‍ എന്തെന്നില്ലാത്ത ഒരാനന്ദം മനസ്സില്‍ അച്ഛനും ആസ്വദിച്ചു കഴിക്കുന്നുണ്ട്...
സിന്ധൂ........ അച്ഛന്‍ ഉറക്കെ വിളിച്ചു. അകത്തുനിന്ന് അവളെത്തി...
ഇനി മുഖവുരയില്ലാതെ പറയാം. ഈ വീട് ഞാനവള്‍ക്ക് കൊടുക്കാന്‍ തീരുമാനിച്ചു. പിന്നയുള്ളത് മുപ്പറയാണ്. അതിന് കേസൊന്നും വേണ്ട. നീയും വേണേച്ചാ ശാന്തിനിക്കും കൂടെ കൊടുത്തോ. ഇതിനി ആര് എന്തു പറഞ്ഞാലും ഇവള്‍ക്കുതന്നെ. പിന്നെ ഒരു കാര്യം കൂടിയുണ്ട് ഈ പ്രമാണം നിന്റെ കൈകൊണ്ട് ഇവള്‍ക്കു കൊടുത്ത് അനുഗ്രഹിച്ചാല്‍ അത് നന്നായിരിക്കും എന്നെനിക്കു തോന്നുന്നു... എന്താ....
എന്താണെന്നറിയില്ല എന്റെ കണ്ണു നിറഞ്ഞിരുന്നു. ഒന്നും പറയാന്‍ എന്റെ നാവിന് ശക്തിയുമുണ്ടായിരുന്നില്ല.
അച്ചന്‍ തന്നെ മകള്‍ക്ക് ഭാഗം കൊടുക്കുന്നതല്ലേ അതിന്റെ ഒരു ശരി.... ഞാനൊന്ന് ഞെട്ടി... കഞ്ഞി തൊണ്ടയില്‍ കുരുങ്ങി... ചുമച്ചു. സിന്ധു ഓടിവന്ന്... തലയില്‍തട്ടി... അച്ഛാ...എന്നവള്‍ വിളിച്ചു. പിന്നെനിക്കൊന്നും ഓര്‍മ്മയുണ്ടായില്ല.. ഉണരുമ്പോള്‍ അച്ഛന്റെ കട്ടിലില്‍ കിടക്കുകയായിരുന്നു ഞാന്‍... അടുത്ത് സിന്ധുവുണ്ട്... നാണിയെപോലെ അവല്‍ ചിരിക്കുന്നു... എവിടെയൊക്കെയോ അരവ്യക്തത....
അതൊരു വെള്ളിയാഴ്ചയായിരുന്നു... സന്ധ്യക്ക് കാവിലെ വള്ളിപ്പടര്‍പ്പുകള്‍ക്കിടയില്‍ ആരുംകാണാതെ ഒളിച്ചിരുന്നു സിഗരറ്റ് വലിക്കുക എന്നത് എന്റെയൊരു സ്ഥിരം പരിപാടിയായിരുന്നു. വെള്ളിയാഴ്ചകളില്‍ നാണിയും പാക്കരനും കാവില്‍ വാറ്റു ചാരായവുമായി വരും കുഞ്ഞുങ്ങളുണ്ടാവാന്‍ തമ്പ്രാനു കാണിക്കവയ്ക്കാന്‍. കുറച്ചു നേരം തമ്പ്രാനെ പുലഭ്യം പറഞ്ഞും നീ വേണോങ്കി കഴിച്ചോ എന്നൊക്കെ വിളിച്ചു പറഞ്ഞ് തിരികെപ്പോവും പിന്നെ ഇരുട്ടുവീഴുമ്പോള്‍ അതുവന്നെടുത്ത് അവളും പാക്കരനും കുടിക്കും. അന്ന് പാക്കരനെ ഇതുവന്നെടുക്കുംമുമ്പ് പോലീസ് കൊണ്ടുപോയി.
സിഗരറ്റ് വലിച്ചു കഴിഞ്ഞപ്പോ വാറ്റു ചാരായത്തിന്റെ സ്വാദൊന്നറിയാമെന്ന് ഞാന്‍ തീരുമാനിച്ചു. പതിയെ കുപ്പി തുറന്ന് ഒരു കവിള്‍ അകത്താക്കി... ഒരെരിച്ചില്‍ കരളറ്റുപോകുംപോലെ.. അതിന്റെ കത്തല്‍ തീര്‍ന്നപ്പോള്‍ വീണ്ടും വീണ്ടും മുത്തി.. ഇരുട്ടു വീണുതുടങ്ങി... കാഴ്ചയും പോയതുപോലെ അവ്യക്തമായ ചില നിഴലുകള്‍ മാത്രം കാലുകള്‍ കുഴയുന്നു... ആരോ തോളില്‍ പിടിച്ചു......
അങ്ങത്തെ... അത് നാണിയായിരുന്നു. ഞാന്‍ പിടിക്കാം. അങ്ങത്തെയന്താ യീ കാണിച്ചേ... നല്ല ശേലായിരിക്കണ്.... മുക്കുത്തിയമ്മ അറിഞ്ഞാല്‍ കോളായിരിക്കും ഇനിയിപ്പെം എന്തുചെയ്യുമെന്റെ തേവരേ.... പയ്യാരം പറഞ്ഞ് നാണി എന്നെയും താങ്ങി ചെമ്പകത്തറവരെ എത്തി. നല്ലയിരുട്ട്... നണിയെ ഞാന്‍ ചുറ്റിപിടിച്ചിട്ടുണ്ട്... അവളുടെ തണുത്ത ശരീരത്തിലെ ചെറിയചൂട് എന്നിലേക്കിരച്ചുകയറി... ചുറ്റുപാടുകള്‍ മറന്ന് അവളുടെ എതിര്‍പ്പ് കണക്കാക്കാതെ അവളിലേക്ക്......
എന്താ... പ്രശ്‌നമൊന്നുമില്ലാലോ നിനക്ക്...
ഞാന്‍ ചാടിയെഴുന്നേറ്റു... ഇല്ല...
ഉം വേണ്ട ഇച്ചിരിക്കൂടെ വിശ്രമിക്ക്.. ദാ.. ഇതാ ആധാരം ഇഷ്ടാച്ചാല് നീ കൊടുക്ക് ഇല്ലേ ....
ഞാന്‍ സിന്ധുവിനെ നോക്കി... അവളുടെ കണ്ണു നിറഞ്ഞിരിക്കുന്നു....
മോളേ.... അറിയാതൊരു ശബ്ദം എന്റെയുള്ളില്‍നിന്നടര്‍ന്നു.... തലയിലൊന്നു തലോടി അവളെ ചേര്‍ത്തു പിടിച്ചു....
അച്ഛാ.. അവള്‍ തേങ്ങുന്നുണ്ടായിരുന്നു.....

No comments:
Post a Comment