നാളെ മലയാളം വിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ കോളേജില്‍ മലയാളവാരം സംഘടിപ്പിച്ചിരിക്കുന്നതുകൊണ്ടാണ് ഞങ്ങളെല്ലാവരും പഴക്കമുള്ള തടികൊണ്ടുതീര്‍ത്ത ഈ ക്ലാസ്സ്മുറിയില്‍ തങ്ങിയത്. ഒച്ചപ്പാടുകള്‍ക്കപ്പുറത്ത് കവാടത്തില്‍ തെയ്യംകെട്ടലിന്‍റേയും കുരുത്തോലപിണയലിന്‍റേയും രസക്കൂടുകള്‍ക്കൊപ്പം അശ്ലീലച്ചുവയുള്ള വാഗ്ധോരണികളും.
ഞാനും അതിലൊരു പ്രധാനിയാണ്.
കിങ്ങ് ബീഡിയുടെ ചുക്കതട്ടി അതിലേക്ക് ചടയന്‍ തിരുകിക്കയറ്റുമ്പോള്‍ അലി എന്നോടു ചോദിച്ചു
"നീ പൂശിയിട്ടുണ്ടോടാ"
എല്ലാവരുടേയും ശബ്ദം നിലച്ചതുപോലുള്ള ഒരു നിര്‍ത്തലില്‍, പുകമൂക്കില്‍കൂടി പതച്ചുയര്‍ത്തി അവന്‍ തുടര്‍ന്നു, "താഴെ കടയിലെ ശാരിയില്ലേ അവളെ ഞാന്‍ പൂശിയിട്ടുണ്ട്".
എനിക്കറിയാം ശാരിയെ, അവള്‍ ഒന്നാം വര്‍ഷം മലയാളമാണ്. ഞങ്ങള്‍ അവസാനവര്‍ഷവും.
ഒരിക്കലവളുടെ ഭക്ഷണപ്പെതി ഞങ്ങള്‍ അടിച്ചുമാറ്റി തിന്നിട്ടുണ്ട്, അതിലതിശയമൊന്നുമില്ല, ഇത് സ്ഥിരം ഏര്‍പ്പാടാണ്. ആരുടെയെങ്കിലും പള്ളയ്ക്കടിക്കുക.
എന്നാല്‍ അന്നവള്‍ ഒരുപാട് കരഞ്ഞു, മുറിഞ്ഞ അപ്പകഷ്ണങ്ങളില്‍ പേരിനുമാത്രം ചമന്തി ചേര്‍ത്ത ആ പൊതിക്കുവേണ്ടി അവള്‍ എന്തിനാണ് കരഞ്ഞതെന്ന് അന്നെനിക്കുമനസ്സിലായില്ല.
അവള്‍ സുന്ദരിയാണ്, കാഴ്ചയില്‍ മോടിയുള്ള വസ്ത്രങ്ങളില്ലെങ്കിലും എന്തോ ഒന്ന് അവളില്‍ ആകര്‍ഷണീയത വളര്‍ത്തുന്നുണ്ടായിരുന്നു.
അടുത്തൊരു തട്ടുകടയുണ്ട് അവിടെ ഇടവേളകളിലും രാവിലെയും അവള്‍ സഹായിക്കാന്‍ നില്‍ക്കുന്നത് ഞാന്‍ പലപ്പോഴും കണ്ടിട്ടുണ്ട്. അവളുടെ ആരെങ്കിലുമാകാം എന്നതിനപ്പുറം ഒരു ചിന്ത എനിക്കന്നുണ്ടായതുമില്ല.
എങ്കിലും അവള്‍ അലിയുമായി ഇങ്ങനെ.
സംശയങ്ങളുടെ , ബാക്കിയില്‍ ഞങ്ങളെല്ലാവരും ബഞ്ചുകള്‍ ചേര്‍ത്തിട്ട് ഉറങ്ങാന്‍ കിടന്നു.
എനിക്കുറക്കം വന്നില്ല, എന്‍റെ ചിന്ത മുഴുവന്‍ അവളിലായിരുന്നു. സത്യത്തില്‍ അവളുടെ അംഗങ്ങളില്‍വ്യഭിചരിക്കുകയായിരുന്നു എന്‍റെ മനസ്സ്. വെറും കാമം. കരഞ്ഞുതീര്‍ക്കുക എന്നതിനപ്പുറത്ത് ഞാനാസ്വദിച്ചു.
പിറ്റേന്ന് രാവിലെതന്നെ കട്ടനടിക്കാന്‍ ഞാന്‍ കടയിലെത്തി. ശാരിയെക്കാണുക എന്നതു മാത്രമായിരുന്നു എന്‍റെ ചിന്ത. കുടങ്ങളില്‍ പൈപ്പില്‍ നിന്നും വെള്ളമെടുക്കുകയായിരുന്നു ശാരി. മുഖം കഴുകാനെന്ന ചേലില്‍ ഞാനവളുടെ അടുത്തുകൂടി. ശാരി എന്നെ നോക്കി ചിരിച്ചു.
"ഇന്നലെ ഇവിടുണ്ടായിരുന്നല്ലേ" അവളുടെ ചോദ്യമൊരേണിപ്പടിയായി ഞാന്‍ കട്ടെടുത്തു.
എന്തൊക്കയോ അവളോട് ആ സമയത്തിനിടയ്ക്ക് സംസാരിച്ചു. ഒടുവിലെപ്പോഴോ അവള്‍ വൈകുന്നേരത്തെ ഇരുട്ട് എനിക്കു നല്കാമെന്നേറ്റു.
കവിയരങ്ങുകളും, ചര്‍ച്ചകളും പ്രസംഗവും, അണിഞ്ഞൊരുങ്ങിയ പെണ്ണുങ്ങളും ഒന്നും എന്‍റെ കണ്ണിലെത്തിയില്ല. വൈകുന്നേരത്തിനുവേണ്ടി ഞാന്‍ കാത്തിരുന്നു.
പറഞ്ഞ സമയത്തുതന്നെ അവളെത്തി, പൊളിഞ്ഞ ക്ലാസുമുറിയുടെ താഴെ വരാന്തയില്‍.
എനിക്കെന്തു പറയണമെന്നോ, എന്തുചെയ്യണമെന്നോ അറിയില്ല, ഞാനാദ്യമായാണിങ്ങനെയൊരു രംഗം അഭിമുഖീകരിക്കുന്നതും.
ഒരു വിധത്തില്‍ ഹൃദയമിടിപ്പ് നിയന്ത്രിച്ച് ഞാന്‍ അവളോട് ചോദിച്ചു,
"എന്തിനാണ് നീ അന്ന് കരഞ്ഞത്, അന്ന് ആ പൊതി ഞങ്ങളെടുത്തപ്പോ"
"അത്... അത്.. ആ പൊതിയില്‍ അപ്പകഷ്ണങ്ങള്‍ മാത്രമായിരുന്നു. അതുമാത്രമേ അന്നുള്ളായിരുന്നു. നിങ്ങള്‍ തിന്നതിലല്ല, മറ്റാരെങ്കിലും ഇതറിയും എന്നുള്ളതുകൊണ്ടാണ്."
അവള്‍ വീണ്ടും തേങ്ങിത്തുടങ്ങി, ഞാന്‍ വല്ലാതായി,
"നീയെന്തിനാ ഇങ്ങനെ .. എനിക്കും അലിക്കുമൊക്കെ.." എന്തോ അങ്ങനെയാണ് അപ്പോഴെനിക്കവളോട് ചോദിക്കാന്‍ തോന്നിയത്.
അവള്‍ വീണ്ടും തേങ്ങി, ഞാനതുവരെ കാത്തുവച്ചിരുന്ന നിമിഷങ്ങള്‍ അപ്പോഴേക്കും എന്നില്‍ നിന്നകന്നിരുന്നു.
അവള്‍ പതിയെ അവളുടെ കഥ പറഞ്ഞു തുടങ്ങി, എന്‍റെ അമ്മ ചെറുപ്പത്തിലേ മരിച്ചു എനിക്ക് പന്ത്രണ്ട് വയസ്സുള്ളപ്പോള്‍, അനുജനും ഞാനും അച്ഛനും മാത്രമായി ഞങ്ങളുടെ വീട്ടില്‍. വീടെന്ന് പറയാനൊന്നുമില്ല. ഒരു ചെറിയ കൂര, മരപ്പലകകള്‍ കെണ്ടുണ്ടാക്കിയ ഒരു മാടം. മരം വെട്ടായിരുന്നു അച്ഛനു പണി. മുമ്പെങ്ങോ മരം മുറിച്ചപ്പോള്‍ തടിതെന്നി നെഞ്ചില്‍ ഇടിച്ചതാണ്. ഇപ്പോള്‍ അത് ക്ഷയത്തിലെത്തിച്ചു. പണിക്കൊന്നും പോകാന്‍ കഴിയില്ല. അനുജന്‍ തീരെ ചെറുതാണ്. എങ്കിലും സ്കൂള്‍ വിട്ടുവന്നാല്‍ അവനും പാടത്ത് പുല്ലരിഞ്ഞുകൊടുക്കാനും മറ്റും പോകും.
അങ്ങനെയിരിക്കേയാണ് പത്താംക്ലാസിലെ പരീക്ഷയ്ക്ക് എന്നെ പഠിപ്പിച്ചുതരാമെന്ന് പറഞ്ഞ് സുകുമാഷ് വന്നത്. നന്നായി എന്നെ പഠിപ്പിക്കും, പക്ഷേ ഒരു ദിവസം അദ്ദേഹമെന്നെ...
എനിക്കും എന്താണെന്ന് തീരെ അറിയില്ലായിരുന്നു. എങ്കിലും അയാളെനിക്ക് കുറേ പണം തന്നു. കുറച്ചു ദിവസത്തെ ചെലവിന് അതു തികഞ്ഞു. ഞങ്ങള്‍ പുതിയ ഉടുപ്പുകള്‍ വാങ്ങി, അനുജന് സദ്യ ഒരുക്കിക്കൊടുത്തു. അച്ഛന് മുടങ്ങാതെ മരുന്നും. പിന്നെ പണത്തിന് ആവശ്യം വരുമ്പോഴൊക്കെ ഞാന്‍ എന്നെ വില്‍ക്കാന്‍ പഠിച്ചു കഴിഞ്ഞു.
ഞാനവളെ ചേര്‍ത്തു പിടിച്ചു. കണ്ണുകള്‍ തുടച്ചു.
ശാരി ഇനി ഇങ്ങനെ നിന്നെ വില്‍ക്കരുത്. ഞാന്‍ പറഞ്ഞു.
ആശിച്ച മുഖമായതിനാല്‍ അവളുടെ നെറുകയില്‍ ഞാനൊരു മുത്തമിട്ടു. എന്നില്‍ നിന്നടര്‍ത്തി അവള്‍ക്ക് ഞാനും ഒരു പച്ചനോട്ടു കൊടുത്തു.
അവള്‍ വീണ്ടും തേങ്ങി, ഇരുട്ടത്ത് എന്‍റെ കാല്‍വിരലുകളില്‍ തൊട്ട് മാപ്പു പറഞ്ഞു.
ആ തേങ്ങലിലെപ്പോഴോ ഞാനെന്‍റെ അരവിശപ്പടക്കിയിരുന്നു. അവള്‍ യാത്രയായി മുണ്ടു മുറുക്കിയുടുത്ത് കാസരോഗിയായ അച്ഛന് മരുന്നുമായി.

No comments:
Post a Comment