ബസ്സിറങ്ങിയപ്പോഴേയ്ക്കും ശക്തമായ മഴ, വരുണ്‍ കുട നിവര്‍ത്തി, നയന അവനോട് ഒട്ടി നിന്നു, കാറ്റ് ശക്തമായിരുന്നതിനാല്‍ കുടയ്ക്ക് തടുക്കാന്‍ കഴിയാത്ത മഴത്തുള്ളികള്‍ അവരെ നനച്ചുകൊണ്ടിരുന്നു. ഈ യാത്ര അവരെ ഒരു കുടക്കീഴിലാക്കിയതുപോലെ.
നയനേ.. പിന്നില്‍നിന്ന് ആരോ തന്നെ വിളിക്കുന്നതുപോലെ അവള്‍ക്കു തോന്നി
എന്തേ... തിരിഞ്ഞുനോക്കുമ്പോള്‍ അരണ്ട വെളിച്ചത്തില്‍ അവ്യക്തമായി, ദൂരെ മേശമേല്‍ അടുക്കിവച്ചിരിക്കുന്ന പുസ്തകങ്ങള്‍. മനസ്സിലേക്കു പടര്ന്നുവന്ന ഒരു ചിരി ചുണ്ടില്‍ പൊത്തിപ്പിടിച്ച് നീലിമ കിടക്കയില്‍ കമിഴ്ന്നു കിടന്നു. അവളുടെ മനസ്സ് പ്രണയത്തിന്റെ മാസ്മരികത നിറഞ്ഞ സുഖമുള്ള ഓര്‍മ്മകളില്‍നിന്ന് പ്രൊഫസര്‍ ജയരാമിലേക്കെത്തി
കോളേജിലെ വിനോദയാത്രയില്‍, പാലക്കാട്ടെ ആ കുഗ്രാമത്തില്‍ ഇറങ്ങാന്‍ പ്രൊഫസര്‍ ജയരാമന് നിര്‍ബന്ധിച്ചപ്പോള്‍ എന്തിനായിരിക്കണം താന്‍ കൂടി സപ്പോര്‍ട്ട് ചെയ്തത്. അവിടെയെത്തിയപ്പോള്‍ താനറിയാത്ത ചില ചുറ്റുപാടുകള്‍ തനിക്കു സുപരിചിതമെന്നതുപോലെ തോന്നിച്ചതെന്തുകൊണ്ടാകും.
ഓ.. സമയം വളരെ വൈകിയിരിക്കുന്നു... പല്ലുതേച്ചില്ല, കുളിച്ചില്ല.... ഇന്നുമിനി വെപ്രാളം തന്നെ... ധൃതിയില്‍ അവളെഴുന്നേറ്റ് സാരിചുറ്റി മെസ്സിലേക്ക് ചെന്നു. പതിവ് ഇഡ്ഢലിയും വളിച്ച സാമ്പാറും തന്നെ. ഈ ഹോസ്റ്റല്‍ ജീവിതം മടുത്തു തുടങ്ങിയിരിക്കുന്നു. നാട്ടിലേക്കുള്ള യാത്രകളില്‍ താന്‍ സ്വപ്നം കാണുന്നതെപ്പോഴും നല്ല ആഹാരം തന്നെയാണ്. അമ്മ വിളമ്പിത്തരുന്ന കടുമാങ്ങയും, മാമ്പഴ പുളിശ്ശേരിയും.... ഓര്ക്കുമ്പോള്ത്തനെ....
രണ്ടിഡ്ഢലി കഴിച്ചെന്നു വരുത്തി അവളെഴുന്നേറ്റു. നടക്കായായുള്ള ദൂരമേയുള്ളൂ കോളേജിലേക്ക്...
ഇന്ന് സമരമായിരിക്കും. ഇന്നലത്തേതിന്റെ ബാക്കി ചാനലുകളിലും പത്രങ്ങളിലും നിറഞ്ഞു നില്ക്കുകയല്ലേ... എന്നാലും ആ പ്രിന്‍സിപ്പല്‍... മഹാ ചൂടനാ... ഒരോന്നോര്ത്തുകൊണ്ടാണ് ഫുട്പാത്തിലൂടെ അവള് നടന്നത്.
നീലിമ ടീച്ചറേ.... ആരോ പിന്നില്‍ നിന്നു വിളിക്കുന്നു. തിരുഞ്ഞുനോക്കാനായ് മുഖംതിരിക്കാനാഞ്ഞപ്പോഴാണ് രാവിലത്തെ സ്വപ്നം അവളിലേക്ക് കടന്നുവന്നത്. ചിരിയടക്കാനായില്ല. ഓ തന്റെ തോന്നലായിരിക്കും.
ഏയ്... ടീച്ചറേ... അല്ല ശരിക്കും ആരോ വിളിക്കണുണ്ട്.. അവള് തിരിഞ്ഞുനോക്കി. പ്രൊഫസര്‍ ജയരാമന്. പിന്നാലെ ഓടിവരികയാണദ്ദേഹം.
എന്താ... മാഷേ...
അല്ല, ഇന്ന് സ്ട്രൈക്കാണ്... മിക്കവാറും ക്ലാസ്സില്ല... ഹിസ്റ്ററി ഡിപ്പാര്‍ട്ടുമെന്റിലേക്ക് വരണം... ചില കാര്യങ്ങള്‍ താങ്കളോട് പറയാനുണ്ട്.
നീലിമയ്ക്ക് ഒന്നും മനസ്സിലായില്ല. എങ്കിലും അവള് അത് സമ്മതിച്ചു. പ്രൊഫ.ജയരാമിനെക്കുറിച്ച് കോളേജില്‍ എല്ലാവര്ക്കും നല്ല മതിപ്പാണ്. കുട്ടികള്‍ അദ്ദേഹത്തെ വലിയ ആദരവോടെയാണ് കാണുന്നത്. അദ്ദേഹത്തിന്റെ ക്ലാസ്സ് കട്ടുചെയ്ത് ആരും തന്നെ പുറത്തുപോകാറില്ല. പൊതുവേ അന്തര്‍മുഖനാണെങ്കിലും ക്ലാസ്സില്‍ നല്ല രസകരമായിട്ടാണ് അദ്ദേഹം കുട്ടികളെ പഠിപ്പിക്കുന്നത്. ദുശ്ശാഠ്യക്കാരനായ പ്രിന്‍സിപ്പലിനു പോലും ജയരാമന്മാഷിനെ വലിയ ഇഷ്ടമാണ്.
നീലിമ ജയരാമനെക്കുറിച്ചുതന്നെ ചിന്തിച്ചു. പ്രിന്‍സിയുടെ മുറിയിലേക്ക് ചെന്നു കയറുമ്പോഴും മനസ്സില്‍ അതുതന്നെയായിരുന്നു. ഇടയ്ക്കെപ്പഴോ ആ സ്വപ്നത്തിലേക്കവള് എത്തിപ്പെട്ടു. സ്വപ്നത്തിലെ പെണ്‍കുട്ടിക്ക് തന്റെ മുഖത്തോട് ഏറെ സാമ്യം. ബസ്സിറങ്ങിയ ചുറ്റുപാട്, വിനോദയാത്രയ്ക്കിടയില്‍ കണ്ട ആ പാലക്കാടന്‍ ഗ്രാമവും... എവിടെയൊക്കെയോ ചില അവ്യക്തതകള്‍...
എന്താ നീലിമേ.. ഇന്നു വലിയ ആലോചനയിലാണല്ലോ.. ഗ്രേസി നുള്ളിക്കൊണ്ട് അടുത്തിരുന്നപ്പോഴാണ് ചിന്തയില്‍ നിന്നുണര്‍ന്നത്.
ഓ ഒന്നുമില്ലെടീ... പ്രൊഫസര്‍ ജയരാമന്‍സാര്‍ എന്നോട് ഹിസ്റ്ററി ഡിപ്പാര്ട്ടുമെന്റില് ചെല്ലാന്‍ പറഞ്ഞു..
എന്തിനാണാവോ...
അതാ.. ഫിസിക്സും ഹിസ്റ്ററിയും തമ്മില്‍ ഒരു ബന്ധവുമില്ല... പിന്നെ എന്തോന്നിനാണോ... അവര്‍ ചിരിച്ചു..
എടീ പെണ്ണേ നീയാ വയസ്സനെയെങ്ങും കേറി പ്രേമിച്ചുകളയല്ലേ... നിന്റെ പാവം കെട്ടിയോന് അകലെക്കിടന്ന് കഷ്ടപ്പെടുവാ..., ഗ്രേസ്സി തമാശയായി പറഞ്ഞു. രണ്ടുപേരും പൊട്ടിച്ചിരിച്ചു.
ഹിസ്റ്ററി ഡിപ്പാര്ട്ടുമെന്റിലേക്കുള്ള പടികള്‍ കയറി അകത്തു ചെല്ലുമ്പോള്‍ ജയരാമന്സാറിനെ കണ്ടില്ല. ജോഷ്വാമാഷിനോട് സാറിനെക്കുറിച്ച് ചോദിച്ചപ്പോള്‍ മൂലയ്ക്കല്‍ പുസ്തകങ്ങള്‍ക്ക് നടുക്ക് വലിയൊരു ലെന്സുംപിടിച്ച് എന്തോ തെരഞ്ഞുകണ്ടുപിടിക്കുകയായിരുന്നു അദ്ദേഹം.
മാഷേ...
ങാ.. നീലിമ എത്തിയോ... ഇരിക്കു കുട്ടീ.....
ശരിക്കും നിലിമയുടെ സ്ഥലം എവിടെയാ... അതായത് അമ്മവീട്... ലെന്‍സുകൊണ്ട് വലിയൊരു പഴയ മാപ്പില്‍ എന്തോ തിരഞ്ഞുകൊണ്ടുതന്നെ അദ്ദേഹം ചോദിച്ചു.
കുറിശ്ശേരി... അവിടെത്തന്നെയാ എന്റെ വീടും... കുടുംബക്ഷേത്രവുമെല്ലാം... എന്താ മാഷേ..., അദ്ദേഹം മറുപടിയൊന്നും പറഞ്ഞില്ല.
അല്ല.. നീലിമയക്ക് ഈ പുനര്‍ജന്മത്തെക്കുറിച്ച് എന്താ അഭിപ്രായം.
ആ ചോദ്യം നീലിമ ഒട്ടും പ്രതീക്ഷിക്കാത്തായിരുന്നു.... അമ്മൂമ്മ പറഞ്ഞുതന്ന പഴങ്കഥകളില്‍ പലപ്പോഴും പുനര്‍ജന്മങ്ങളുടേയും ഗന്ധര്വ്വന്റേയും നാഗങ്ങളുടേയും കഥകളുണ്ടായിരുന്നു. കാവിലേക്കുള്ള യാത്രകളില്‍ ഇപ്പോഴും തന്നെ പിന്തുടരാറുമുണ്ട് അത്തരം കഥകള്‍. പക്ഷേ താനൊരു ഫിസിക്സ് ലക്ചററാണ്. അവിടെ ശാസ്ത്രത്തിന്റെ യുക്തികള്‍ക്ക് നിരക്കാത്തതാണ് അവയില്‍ പലതും... അതുകൊണ്ടുതന്നെ കൃത്യമായൊരുത്തരമില്ലാതെ അവള് ചിരിച്ചുകൊണ്ട് ചോദിച്ചു.
എന്താമാഷേ...
ശരിക്കും നിങ്ങള്‍ സയന്‍സുകാര്‍ക്ക് ഇത്തരം കാര്യങ്ങള്‍ പറയുമ്പോള്‍ അത്ര ദഹിക്കില്ല. അതിനാലാണ് ഞാനാദ്യമേ ആ ചോദ്യം ചോദിച്ചത്... സാറും ചിരിച്ചുകൊണ്ടുതന്നെ പറഞ്ഞു.
ഞാനതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല ഇതുവരെ... പക്ഷേ മുത്തശ്ശിയുടെ കഥകളിലെ കഥാപാത്രങ്ങള്‍ പലപ്പോഴും എന്റെ മനസ്സിലേക്ക് കടന്നുവരാറുണ്ട്. ചിലപ്പോള്‍ ഭയമായും ചിലപ്പോള്‍ സ്നേഹമായും മറ്റുചിലപ്പോള്‍ അത്ഭുതമായും...
താന്‍ സ്വപ്നം കാണാറുണ്ടോ?
സ്വപ്നം കാണാത്തവരായ് ആരെങ്കിലുമുണ്ടോ മാഷേ...
ആ സ്വപ്നത്തില്‍ നീ കാണുന്ന പ്രദേശങ്ങള്‍ പിന്നീടാലോചിക്കുമ്പോള്‍ കണ്ടു മറന്നവയായി അനുഭവപ്പെടാറുണ്ടോ?
ഞാനങ്ങനെ... ഇതുവരെ ശ്രദ്ധിച്ചിട്ടില്ല എങ്കിലും....
എന്താ..
നമ്മളന്നുപോയില്ലേ.. ആ ഗ്രാമം.. അതെന്റെ മനസ്സില്‍ വല്ലാത്തൊരു അടുപ്പം തോന്നുന്നതുപോലെ... പിന്നിന്നുരാവിലെ...
ഇന്നുരാവിലെ....
ഞാനൊരു സ്വപ്നം കണ്ടിരുന്നു.... അതില്‍ രണ്ടുപേര്‍... ഒരു വരുണും നയനയും... മഴയത്ത് നനഞ്ഞിറങ്ങി ഒട്ടിച്ചേര്‍ന്ന് പോകുമ്പോള്‍ വല്ലാതെ മഴ നനയ്ക്കുന്നു.. അപ്പോള്‍ നയനയെ ആരോ പിന്നില്‍ നിന്നും വിളിച്ചു.. തിരിഞ്ഞുനോക്കുമ്പോഴേക്കും ഞാന്‍ ഉണര്‍ന്നു..... അതാ രാവിലെ മാഷ് വിളിക്കുമ്പോള്‍ ഞാന്‍.....
ഓ.. ഗോഡ്... പ്രോഫസര്‍ കസേരയിലേക്ക് വീണിരുന്ന് മുകളിലേക്ക് നോക്കി.... കുറച്ചു സമയം അദ്ദേഹം ഒന്നും മിണ്ടിയില്ല.....
ഈ വഴിയിടങ്ങളിലെവിടെയോ അവനുമുണ്ട്.. അയാളെക്കൂടി കണ്ടെത്താനായാല്‍....
മോളേ നീലിമാ... ഞാനിപ്പോള്‍ ഗവേഷണം നടത്തുന്നത് ഇതിനെക്കുറിച്ചാണ്... പുനര്ജന്മം... വളരെ യാദൃശ്ചികമായാണ് എന്റെ കൈയ്യിലാ ഡയറി കിട്ടിയത്. ഡയറി എന്നു പറയാനാവില്ല. ഒരു നോട്ടുപുസ്തകം... വടിവൊത്ത അക്ഷരങ്ങളില്‍ എഴുതിപ്പിടിപ്പിച്ചിരിക്കുന്ന ചില വരികള്‍, ചില വരകള്‍... പിന്നെ കവിതകള്‍ പ്രണയാക്ഷരങ്ങള്‍....
നീലിമയ്ക്ക് ജിജ്ഞാസയായി... അവള് അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് ചെവിയോര്‍ത്തു. ജയരാമന്മാഷ് കുനിഞ്ഞ് തന്റെ ബാഗെടുത്ത് അതില്‍ നിന്നും ഒരുകൂട്ടം താക്കോല്‍ പുറത്തെടുത്തു. എഴുന്നേറ്റ് സ്റ്റാഫ് റൂമിനോട് ചേര്‍ന്നുള്ള മുറിതുറന്നു. വരൂ.. നീലിമയെ അദ്ദേഹം അകത്തേക്ക് വിളിച്ചു.... ഒരു കുടുസുമുറി. മുകളിലേക്കുള്ള സ്റ്റെയര്‍കെയ്സിന്റെ അടിഭാഗം ഒരു മുറിയായി കെട്ടിയടച്ചതാണ്.
അവിടെയുണ്ടായിരുന്ന ഒരു വലിയ ഇരുമ്പുപെട്ടിതുറന്ന് പ്രൊഫസര്‍ ഒരു ചിത്രം പുറത്തെടുത്ത് നീലിമയ്ക്ക് നേരെ നീട്ടി. അവള് അതിശയിച്ചുപോയി വളരെ പഴക്കമുള്ള ഒരെണ്ണഛായാചിത്രം അതിലെ മുഖത്തിന് തന്റെ ഛായ... പക്ഷേ ഒരു ഗ്രാമീണത തുളുമ്പുന്ന വേഷം... മാഷേ ഇത്...
നയന... നീ പറഞ്ഞില്ലേ ... ആ നയന...
അതെ അവള്‍തന്നെ... താന്‍ കണ്ട സ്വപ്നത്തിലെ... നയന
സാര്‍ അപ്പോള്‍... വരുണ്‍....
അദ്ദേഹം കുനിഞ്ഞ് മറ്റൊരു ചിത്രമെടുത്തു അത് പെന്‍സില്‍ ഡ്രോയിംഗില്‍ വരച്ച ഒരു പുതിയ ചിത്രമായിരുന്നു.
ഇതാ...
അത്ഭുതംകൊണ്ട് കണ്ണുവിടര്ന്നുപോയ നീലിമ... ഒരു നിമിഷം ഏതോ ലോകത്തിലെന്നപോലെ നിന്നു..... ഇത് താന്‍ സ്നേഹിച്ചു വിവാഹം കഴിച്ച തന്റെ പ്രിയപ്പെട്ടവന്... പക്ഷേ... അദ്ദേഹം... ആല്‍ഫ്രഡ് അല്ലേ... പിന്നെങ്ങനെ...
നീലിമയക്ക് അറിയാമോ ഇയാളെ...
മാഷ് കണ്ടിട്ടുണ്ടോ എന്റെ ഹസിനെ.. മറിച്ചൊരു ചോദ്യമാണ് നീലിമയ്ക്ക് ചോദിക്കാന്‍ തോന്നിയത്...
ഉം ..എന്താ....
കണ്ടിട്ടുണ്ടോ ഇല്ലയോ... നീലിമയ്ക്ക് ദേഷ്യംവന്നു.....
പ്രൊഫസര്‍ ഒന്നും മിണ്ടിയില്ല പകരം അവള്‍ക്ക് കീറിപ്പറിഞ്ഞ പുറംചട്ടയുള്ള ഒരു ബുക്ക് വച്ചുനീട്ടി....
നീലിമ വാങ്ങി തുറക്കാന്‍ തുടങ്ങിയപ്പോള്‍ അദ്ദേഹം പറഞ്ഞു ഇപ്പോള്‍ വേണ്ട... മുറിയിലെത്തിയിട്ടു മതി... നീലിമ പൊയ്ക്കോളൂ....
തന്റെ ബാഗിനുള്ളിലേക്ക് ആ നോട്ട്ബുക്കുവച്ച് അവള് ധൃതിയില്‍ പുറത്തിറങ്ങി... എത്രയും പെട്ടെന്ന് മുറിയിലെത്തണം ആ ഒരു ചിന്തയേ അവള്‍ക്കുണ്ടായിരുന്നുള്ളൂ...
മുറിയിലെത്തി കതകടച്ച്.. അവള് അതു നിവര്‍ത്തി. മഷി പടര്‍ന്നിറങ്ങിയ ആദ്യപേജുകള്‍ അവള്‍ക്ക് വായിക്കാന്‍ നല്ല പ്രയാസം തോന്നി... അകത്തെ പേജുകള്‍ മറിച്ചുനോക്കി.
എന്റെ വരുണ്‍, മഴയുടെ നനുത്ത സ്പര്ശത്തില് നിന്റെ വിരലുകളില്‍ ഞാനെന്റെ അഭയം കാണുന്നു. നിന്റെ ചുണ്ടുകളില്‍ ജ്വലിച്ചുതുടങ്ങുന്ന തിരിനാളമായി ഞാന്‍ പ്രകാശിക്കുന്നു. മഴവില്ലുകളിലെ ഏഴുനിറങ്ങള്‍ ചാലിച്ച് നിനക്കായി ഞാന്‍ കുറിക്കട്ടെ എന്റെ വിരഹനൊമ്പരങ്ങള്‍....
പ്രണയത്തിന്റെ നറുനിലാവ് ചുരത്തിനില്ക്കുന്ന വരികളിലൂടെ നീലിമ നയനയിലേക്ക് ചേക്കേറുകയായിരുന്നു..... അവള് തന്റെ സെല്‍ഫോണെടുത്ത് ആല്‍ഫ്രെഡിനെ വിളിച്ചു.... മറുതലയ്ക്കലുള്ള ഹലോയ്ക്ക് മറുപടിയായി അവള് പാടി...
മനസ്സിലെ മൗനങ്ങള്‍ കുളിരാകുമെന്നില് നീ
മധുരമായൊരു വീണ മീട്ടു...
കനവിന്റെ ചോലയില്‍ പനനീര് മുകുളങ്ങള്‍
സ്വരവല്ലരിയായ് ചേര്‍ക്കൂ..
നീയെന്നെ ഒരുമോഹമായങ്ങുണര്ത്തൂ..
നാഥാ.. ഒരുമോഹമായങ്ങുണര്ത്തൂ....
എന്റെ വരുണേ......
ഉം.... സ്നേഹം നിറഞ്ഞ ഒരു മൃദുമൂളലായ് മറുതലയ്ക്കല്‍ അവന് പ്രതികരിച്ചു....
സ്ഥലകാലബോധം നഷ്ടപ്പെട്ട് എന്തൊക്കെയോ അവര്‍ സംസാരിച്ചു. പ്രണയത്തിന്റെ മാസ്മരലഹരിയില്‍... ഒടുവിലെപ്പോഴോ അവള് ഉറങ്ങി....
സെല്‍ഫോണ്‍ നിര്‍ത്താതെ റിംഗുചെയ്യുന്നതുകേട്ടാണ് അവളുണര്‍ന്നത്.... ആല്‍ഫ്രെഡാണ്... അവള് ഫോണെടുത്തു.
എന്താടാ കൊച്ചു വെളുപ്പാന്‍കാലത്തേ... കെട്ടിയോനാണെന്നു വിചാരിച്ച് ഒരു മര്യാദയൊക്കെ വേണ്ടേ.... ഒന്നുറങ്ങാനും സമ്മതിക്കില്ല....
നോക്കടീ പൊട്ടീ ആ ക്ലോക്കിലേക്ക്.. സമയമെത്രയായെന്നാ നിന്റെ വിചാരം. മണി പത്തു കഴിഞ്ഞു. അതെങ്ങനാ രാത്രി പാട്ടും നാടകോം ശൃംഗാരോമായി, മനുഷ്യനേംകൂടി ഉറങ്ങാന്‍ സമ്മതിക്കൂല അവള്...
അപ്പോഴാണ് നീലിമ സമയത്തെക്കുറിച്ച് ബോധവതിയാകുന്നത്... ഓ.. ഇനിയിപ്പോ എന്തു ചെയ്യും.. ഇന്നു പോണ്ടാന്നു വയ്ക്കാം .. ആ പ്രിന്‍സിപ്പലിന്റെ ... ഓ... ഓര്‍ക്കുമ്പോത്തന്നെ....
എടീ ഒരുത്തനിവിടെ ഫോണുംപിടിച്ചോണ്ടു നിക്കുവാ... എന്തേലും ഒന്നു മൊഴി...
നിക്കു മനുഷ്യനേ... ഞാനീ തുണിയൊന്നുടുത്തോട്ടെ...
പൊന്നൂ... നീയിന്നലെ എന്നെ എന്താ വിളിച്ചത്....
നീലിമ ചമ്മി..... എന്നിട്ടും അവള് പിടിച്ചു നിന്നു. എനിക്കിഷ്ടമുള്ളത് ഞാന്‍ വിളിക്കും... ഇഷ്ടമുണ്ടേല്‍ വിളികേട്ടാ മതി...
അതല്ലടീ... ആ വിളി കേള്‍ക്കുമ്പോ.. എന്തോ ഒരു സുഖം... ഞാനറിയാതെ.. ആ വിളിക്ക് വീണ്ടും വീണ്ടും കൊതിക്കുന്നതുപോലെ.... നിന്റടുത്തേക്ക് ഓടിപ്പിടഞ്ഞെത്താന് തോന്നുന്നതുപോലെ...
വരുണ്‍..... നീലിമ അറിയാതെ വിളിച്ചുപോയി....
നയനാ.....
അവളറിയാതെ അവനിലേക്ക് ഒഴുകിയെത്തുന്നതുപോലെ
ആരോ മുറിയില്‍ തട്ടിവിളിക്കുന്നു. പിന്നീട് വിളിക്കാം...
നില്ക്ക്.... ഞാന്‍ ബുധനാഴ്ച അങ്ങോട്ടേക്കെത്തും... ടിക്കറ്റൊക്കെ ശരിയായിട്ടുണ്ട്... നീ ലീവെടുത്ത് നാട്ടിലേക്ക് പൊയ്ക്കോ...
ഉം.. ശരി...
ഫോണ്‍ വച്ച്. കതകുതുറക്കുമ്പോള്‍ സുകുയേച്ചി. അവരെ അങ്ങനെയാണ് എല്ലാവരും വിളിക്കുന്നത്. ഫിസിക്സ് ലാബിലെ അറ്റന്ററാണ്. ശരിക്കുള്ളപേര് സുകുമാരി.
ദാ താഴെ നമ്മുടെ ജയരാമന്മാഷ് വന്നു നില്ക്കുന്നു. കുഞ്ഞിന്ന് കോളേജില്‍ പോകുന്നില്ലേ, ഞാനവധിയിലാ അതാ പോകാത്തത്.
ഇല്ല, ഉറങ്ങിപ്പോയി ചേച്ചി, മാത്രവുമല്ല നാളെമുതല്‍ ഞാന്‍ ലീവിലാ... അദ്ദേഹം വരണൂന്ന്... ങാ ചേച്ചീ മാഷിനോട് ദാ വരണൂന്ന് പറ... പല്ലുപോലും തേച്ചില്ല.
ശരി കുഞ്ഞേ..
സ്വീകരണമുറിയില്‍ ഏതോ പുസ്തകം വായിച്ചിരുന്ന ജയരാമന് മാഷ് നീലിമയെക്കണ്ടതും എഴുന്നേറ്റു.. വാ.. നമുക്കൊരിടം വരെ പോകേണ്ടതുണ്ട്.... ആ ഡയറികൂടി എടുത്തേക്കണം കേട്ടോ....
ജയരാമന് മാഷിന്റെ കാറില്‍ അവര്‍ പോയത് ഒരു കടപ്പുറത്തേയ്ക്കാണ്.... അത്ര ആള്‍പാര്‍പ്പില്ലാത്ത ഒരു വിജനമായ സ്ഥലം...
വഴുക്കലുള്ള പാറകള്‍ നിറഞ്ഞ ഒരു ചെറു തീരം.... അകലെ മുക്കുവക്കുടിലുകള്‍ നിരനിരയായിക്കാണാം.... ആ തീരത്തിന് ഏറെ ഭംഗിയുണ്ടായിരുന്നു.....
നീലിമ.. തിരകളിലേക്ക് നോക്കി.. തന്നോട് അവയ്ക്കൊരു പ്രണയമുള്ളതുപോലെ....
നീലിമാ... നീയതു തുറന്നു വായിക്ക് മനസ്സില്‍ വായിച്ചാല്‍ മതീട്ടോ.....
അവള് പതിയെ ഓരോ ഇതളുകള്‍ മറിച്ചു വായിച്ചുതുടങ്ങി..... ഈ തീരം അവളുടെ മനസ്സിലേക്ക് പതിയെ ഇരച്ചു കയറുന്നതുപോലെ..... ഒരു പ്രവാഹമായി തിരകള്‍ തന്നെ വിഴുങ്ങുന്നതുപോലെ... തന്റെ ചുറ്റും കുറേ കുട്ടികള്‍... തന്റെ അതേതരക്കാരായ കുറേപ്പേര്... ചിരിച്ച് തിരയില്ക്കളിക്കുന്നു..... അതാ നയന.... അവള് തിരയിലേക്ക് കൂടുതല്‍ക്കൂടുതല്‍ ഇറങ്ങുകയാണ്..... വരുണ്‍ അങ്ങു ദൂരെ നില്ക്കുന്നതുപോലെ അവള്‍ക്കുതോന്നി... വരുണ്‍.....
നീലിമയാണ് ഉറക്കെ വിളിച്ചത്.....
നീലിമാ... ഫ്രൊഫസര്‍.. അവളുടെ തോളില്‍ത്തട്ടി.... വരൂകുഞ്ഞേ... നീലിമ നന്നായ് തളര്‍ന്നിരുന്നു.... കാറില്‍ക്കയറി ഒരീര്പ്പിന് കുപ്പിയിലെ വെള്ളം അവള്കുടിച്ചു....
പ്രോഫസറുടെ മുഖത്തേയ്ക്കുനോക്കുമ്പോള് അദ്ദേഹം ചിരിക്കുകയായിരുന്നു. താന്‍ എന്തോ കണ്ടെത്തിയതുപോലെ.
ആല്‍ഫ്രെഡിനെ എനിക്കറിയില്ലായിരുന്നു കേട്ടോ.... തന്റെ ഇന്നലത്തെ പരിഭ്രമവും മറ്റും കണ്ടതുകൊണ്ടാ തന്റെ നാട്ടിലേക്ക് ഇന്നലത്തന്നെ ഞാന്‍ പോയത്. താനെന്റടുത്തിന്ന് ഇറങ്ങിയപ്പോഴേ.. ഞാനുമിറങ്ങി.. അമ്മയെയും അച്ഛനെയും ഒക്കെ കണ്ടു കേട്ടോ. തന്റെ കെട്ടിയോനേയും വിളിച്ചു. വിളിച്ചപ്പോഴാണറിയുന്നത് അയാള്‍ നാട്ടിലേക്ക് വരാന്‍ ഒരുങ്ങുകയാണെന്ന്. അതും നന്നായി.
ഞാന്‍ പ്രിന്‍സിപ്പലിനോട് പറഞ്ഞിട്ടുണ്ട് ലീവ് സാങ്ങ്ഷനാക്കിത്തരും. ഇപ്പോള്‍ ചെന്നൊന്ന് എഴുതിക്കൊടുത്താല്‍ മതീട്ടോ...
പിന്നെ വരുണ്‍, അയാള്‍ നയനയുടെ കാമുകനായിരുന്നു. അത് വായിച്ചപ്പോള്‍ മനസ്സിലായിക്കാണുമല്ലോ അല്ലേ. കോളേജ് രാഷ്ട്രീയത്തിലെ പ്രമുഖനായ അയാളെ ഒരുനാള്‍ കാണാതായി... നയന അവനെ അന്വേഷിച്ചു നടന്നു കിട്ടിയില്ല. അന്നീ ഫോണും മറ്റും ഇല്ലാത്തതുകൊണ്ട് കണ്ടെത്താനുള്ള സാധ്യതകള്‍ പലതും ചെന്നെത്തിയത് അവന് മരിച്ചു എന്ന തീരുമാനത്തിലാണ്... ആ ചിന്തയില്‍ ഒടുവിലെപ്പോഴോ തന്റെ കൈത്തണ്ടമുറിച്ച് നയന ആത്മഹത്യ ചെയ്തു. കുറേ നാളുകള്‍ക്കൊടുവില്‍ വരുണ്‍ തിരിച്ചെത്തി... ഭ്രാന്തമായ ചിന്തകള്‍ക്കൊടുവില്‍ അയാളും ഈ കടലില്‍ ആത്മഹത്യചെയ്തു. അവരുടെ ഗ്രാമമാണ് അന്ന് നമ്മള്‍കണ്ട ആ പാലക്കാടന്‍ ഗ്രാമം.
നീലിമ തന്റെ കൈത്തണ്ടയിലേക്ക് നോക്കി. അവിടെ ഒരു ചോരപ്പാടുപോലെ അവള്‍ക്കുതോന്നി.
ഏയ്.. കുട്ടീ... ഇപ്പോ ഒന്നും ചിന്തിക്കണ്ടാ..... സുഖമായി നാട്ടിലേക്ക് പൊയ്ക്കൊള്ളൂ.... ആ നോട്ബുക്ക് ഇങ്ങ് തന്നേക്ക്...
ബസ്റ്റാന്റില്‍ അച്ഛന് കാത്തുനിന്നിരുന്നു...
എന്തിനാ ഇപ്പോ അച്ഛന് വയ്യാണ്ട് എന്നെക്കാത്ത്.. ഞാനിപ്പഴും ഇള്ളക്കുട്ടീന്നാ വിചാരം
തന്നെടീ... കുറുമ്പീ.. നീയെന്റെ ഇള്ളക്കുട്ടിതന്യാ...
അമ്മ ഒരുക്കിയ സദ്യവട്ടങ്ങളില്‍ അവള് എല്ലാം മറന്നു... ഉച്ചയൂണും കഴിഞ്ഞ് അമ്മയ്ക്കൊരു മുടിചീകിക്കൊടുക്കലുണ്ട്. നാട്ടില്‍ വന്നാല്‍ അതു പതിവാ.... ആ മടിയില്‍ തലചായ്ച്ച്...... അവളങ്ങനെ കിടന്നു.... നാട്ടുമാവിലൂടെ അണ്ണാറക്കണ്ണന്മാര് ഓടിത്തിമിര്‍ക്കുന്നു..... മുറ്റത്തൊരു കാര്‍ വന്നു നിന്നു... ഓ.. കുട്യേട്ടനും മക്കളും.. അവള് വരണുണ്ടന്നറിഞ്ഞാല് പിന്നെ അദ്ദേഹം അപ്പൊ ഇങ്ങെത്തും.. മക്കള്‍ തറയില്‍ നിര്‍ത്തില്ലാന്നു പറയുന്നതാവും ശരി.
പിന്നെ അവരോടായി... രണ്ടു ദിവസങ്ങള്‍. കാത്തിരിപ്പിനൊടുവില്‍ ആല്‍ഫ്രഡ് എത്തി.
അളിയാ എന്താ.. കെട്ടിയോളെക്കാണാണ്ടിരിക്കപ്പൊറുതിയില്ലേ..... കുട്ടിയേട്ടന്റെ കളിയാക്കലില്‍ അയാള്‍ ചിരിച്ചു.
ഒന്നു പോടെ നാട്ടില്ക്കിടക്കുന്നവനറിയില്ല മറ്റുള്ളവരുടെ അങ്കലാപ്പ്... പൊട്ടിച്ചിരിച്ച് കൊച്ചുവര്‍ത്തമാനങ്ങളില്‍ കുറേനേരം.
അവള്‍ക്ക് അവനെ ഒറ്റയ്ക്ക് കിട്ടാന്‍ ഏറെ സമയം കാത്തിരിക്കേണ്ടിവന്നു.
കുളികഴിഞ്ഞ് അകത്തേക്കെത്തുമ്പോള്‍ അവള് അവനെ ഒളികണ്ണിട്ട് നോക്കി....
എന്തടീ ഉണ്ടക്കണ്ണീ...
പോടാ....
കെട്ടിപ്പുണര്‍ന്നുനില്‍ക്കുന്ന അവളുടെ മൂക്കിലേക്ക് അവനൊരു കടിവച്ചുകൊടുത്തു.
എടാ നമുക്കൊരു യാത്രപോണം.. കാറിലൊന്നുംവേണ്ട ബസ്സില്‍... അവന് സമ്മതിച്ചു...
പാലക്കാട്ടേയ്ക്കുള്ള ബസ്സില്‍ അവര്‍ യാത്രതുടങ്ങി. യാത്രയിലുടനീളം അവള് സംസാരിച്ചത് വരുണിനേയും നയനയേയും കുറിച്ചായിരുന്നു. പാലക്കാട്ടെത്തിയപ്പോള്‍ നേരം വളരെ വൈകിയിരുന്നു. പാലക്കാട് ഡിപ്പോയില്‍ നിന്ന് ആ കുഗ്രാമത്തിലേക്ക് ഇനിയൊരു ബസ്സേയുള്ളൂ... രാത്രി ...
അവര്‍ അതിനായികാത്തു നിന്നു....
ബസ്സില്‍ തിക്കിത്തിരക്കിക്കയറി സീറ്റു പിടിച്ചു... ഇറങ്ങേണ്ട ഇടമെത്തിയപ്പോഴേക്കും... മഴകനത്തിരുന്നു.....
ഇറങ്ങിയപ്പോള്‍തന്നെ ആല്‍ഫ്രഡ് കുട നിവര്‍ത്തി. നീലിമ അവനെ പറ്റിച്ചേര്‍ന്നു നിന്നു. കുടയ്ക്കുതടുക്കാനാവാത്ത മഴത്തുള്ളികള്‍ അവരെ നനച്ചു.
നീലിമാ.... ആരോ വിളിച്ചു...
അവള് തിരിഞ്ഞു നോക്കി ആരുമില്ല....... അവളവനെ ഒന്നുകൂടി പറ്റിച്ചേര്‍ന്നു നടന്നു...
തട്ടുകടയുടെ മറവില്‍ മറഞ്ഞുനിന്ന് അയാള്‍ അതാസ്വദിക്കുകയായിരുന്നു... പ്രൊഫസര്‍ ജയരാമന്. രണ്ടുതലമുറകള്‍ ഒരു കുടക്കീഴില് നനഞ്ഞു നടക്കുന്നതും നോക്കി...

1 comment:
ഓ അസാദ്യം വല്ലാത്തൊരു ഭ്രമാത്മക സൌദര്യം ഈ കഥയ്ക്കുണ്ട്. കഥ വായിച്ച് കഴിഞ്ഞതിനു ശേഷം ചില കഥപാത്രങള്‍ പിന്തുടരുന്നത് പോലെ
Post a Comment