കണ്ണാടി അലമാരയില്‍ നിന്ന് ഒരു പുട്ടെടുത്ത് തൂശനിലയില്‍ പൊതിയുമ്പോള്‍ ഞാന്‍ അറിഞ്ഞിരുന്നില്ല, അച്ഛന്‍ ഇന്നു തിരിച്ചുപോകുമെന്ന്. കൂട്ടിക്കിഴിച്ചു ചിട്ടപ്പെടുത്തിയ പ്രസംഗം മനസ്സിലിട്ട് ചന്തംവരുത്തി പതിയെ കടയില്‍ നിന്നിറങ്ങി നടന്നു.
നടക്കുകയാണെങ്കില്‍ മുപ്പതുമിന്നിട്ട് നടക്കാനുണ്ട്. അതുവേണ്ട രാവിലെ നാല്ക്കവയില്‍നിന്ന് വടക്കോട്ടേക്ക് ബസ്സുണ്ട്. കോളേജുപിള്ളാരെക്കൊണ്ട് ഇത്തിരി തിരക്കാണേലും നടക്കാതെ കഴിച്ചുകൂട്ടാം.
അവിടെനിന്ന് ബസ് കയറി, സമ്മേളന സ്ഥലത്തെത്തുമ്പോള്‍ അവിടെമാകെ രക്തപതാകകള്‍കൊണ്ട് അലംകൃതമായിരുന്നു.
പഠനത്തിനിടയ്ക്കു വീണുകിട്ടിയതാണ് വിപ്ലവം. ലോ.കോളേജിന്റെ വരാന്തയിലെവിടെയോ ഉപേക്ഷിച്ച പ്രണയവും പാഠപുസ്തകവും, ചേക്കേറിയത് വിപ്ലവങ്ങളുടെ മാനിഫെസ്റ്റോയിലാണ്. പലവെട്ടം സഖാവ് രത്നാകരേട്ടനും, സുകുവുമൊക്കെ പഠനം കണ്ടിന്യൂചെയ്യാന്‍ പറഞ്ഞിട്ടും അതിനു കഴിഞ്ഞിട്ടില്ല. അമ്മ മരിച്ചതില്‍പിന്നെ ഒരലസഭാവമാണ്. രാത്രിയിലെപ്പോഴെങ്കിലും തിരിച്ചുവീട്ടിലെത്തുമ്പോള്‍ അച്ഛന്‍ കടയടച്ച് എത്തിയിട്ടുണ്ടാകും. അടുക്കളയില്‍ അച്ഛന്‍ പകര്‍ന്നുവച്ചിരിക്കുന്ന ചൂടുകഞ്ഞി കുടിച്ചെന്നുവരുത്തി പുസ്തകങ്ങളിലേക്ക് തലപൂഴ്ത്തുമ്പോള്‍ അച്ഛന്‍റെ പതിവു ചോദ്യമെത്തും
"നീ കിടക്കാറായില്ലേ..."
ഉം.. എന്നൊരു മൂളല്‍ അതുതന്നെയാണ് ആ സംഭാഷണത്തിന്‍റെ അവസാനവും.
അച്ഛന്‍ ഇങ്ങനെയാണ് കടയില്‍ വെറുതെ കിട്ടുന്ന സമയം പത്രങ്ങളിലൂടെയും ചെറു മാസികകളിലൂടെയും വെറുതെ കണ്ണോടിച്ചിരിക്കും. ആരുമായും ഒരു വാക്കേറ്റത്തിനോ സംസാരത്തിനോ പോയി കണ്ടിട്ടില്ല.. ചിലപ്പോള്‍ ചായത്തട്ടിനടുത്ത് തൂക്കിയിട്ടിരിക്കുന്ന ഒരു കയറില്‍ ബലമായിപ്പിടിച്ച് ഒരു കാല്‍ മറ്റേക്കാലില്‍കുത്തി നിശബ്ദനായി നില്‍ക്കുന്നതുകാണാം. അമ്മയുണ്ടായിരുന്നപ്പോള്‍ അച്ഛനെസഹായിക്കാനായി കടയില്‍ പോകുമായിരുന്നു. അമ്മ മരിച്ചതില്‍ പിന്നെ രാഘവേട്ടനാണ് അച്ഛനെ അടുക്കളക്കാര്യങ്ങളില്‍ സഹായിച്ചിരുന്നത്. മുമ്പേ അച്ഛന്‍റെ സഹായിയാണ് രാഘവേട്ടന്‍. ആരുമില്ല, ചെവിയുംകേള്‍ക്കില്ല. എല്ലാം ആംഗ്യഭാക്ഷയാണ്. അതുകൊണ്ടുതന്നെ അടുപ്പിനടുത്തുനിന്ന് പുറത്തേയ്ക്ക് വരാറുമില്ല. പണ്ടുതൊട്ടേ കടയിലെ ചായ്പിലാണ് കിടപ്പ്.
വിപ്ലവം സിരകളിലേക്ക് പടര്‍ന്നുകയറുന്നതിനുമുമ്പ് അപ്പച്ചിയുടെ മകള്‍ ജാനകിയെ ഞാന്‍ പ്രണയിച്ചിരുന്നു. ഇപ്പോളൊരിഷ്ടം അവളോടുണ്ടെങ്കിലും നിസ്സഹായരുടേയും നിലാരംബരുടേയും കാര്യങ്ങളിലായിരുന്നു എന്‍റെ ശ്രദ്ധ. പ്രണയം മനസ്സിന്‍റെ ഒരു കോണിലേക്കൊതുക്കി അവളെ കണ്ടില്ലെന്നു നടിച്ചു. കോളേജിലെ സമരഭടനില്‍ നിന്ന് ആവേശത്തിന്റെ തിരകള്‍ അന്തരീക്ഷത്തിലേക്ക് വലിച്ചെറിയാനാകുന്ന തരത്തിലൊരു നേതാവിലേക്കെത്തുമ്പോള്‍ തന്‍റേതായതൊന്നിനും സമയം കണ്ടെത്തിയില്ല.
കടയിലെ മേശവലിപ്പില്‍ നിന്നും അത്യാവശ്യ ചെലവിന് കാശ്ശെടുത്ത് പോക്കെറ്റിലേക്കിടുമ്പോള്‍ അച്ഛന്‍റെ നൊമ്പരം ചില്ലറകളായി പോക്കറില്‍ കനം തൂങ്ങുന്നത് ഞാനറിഞ്ഞിരുന്നില്ല. അച്ഛന്‍റെ നിസബ്ദത ചെറുനിശ്വാസങ്ങളില്‍ അശ്വാസം കണ്ടെത്തുന്നത് പലപ്പോഴും അറിഞ്ഞില്ലന്നു ഭാവിച്ചിരുന്നു.
കണ്ണടചില്ലുകള്‍ പലതവണ മാറ്റുമ്പോഴും ചായത്തട്ടിനടുത്ത് തൂക്കിയ കയറില്‍ പിടിച്ച് നടുനിവര്‍ത്തുമ്പോഴുമൊന്നും വരുന്നവര്‍ക്ക് ചായ പകര്‍ന്നുകൊടുക്കുന്നതല്ലാതെ ഒരു ശാസനയുടെ ചെറുഞരക്കങ്ങള്‍പോലും അദ്ദേഹം എന്നിലേക്ക് പകര്‍ന്നുവച്ചില്ല.
സമ്മേളനം കഴിഞ്ഞു, മണി പതിനൊന്നര. നല്ല വിശപ്പുണ്ട്. അടുത്തൊരു പാര്‍ക്കുണ്ട് തുണിസഞ്ചിയില്‍ രാവിലെ കരുതിവച്ചിരുന്ന കരുതിയിരുന്ന പുട്ടിരിപ്പുണ്ട്. വെള്ള കരുതിയ കുപ്പിയില്‍ ഇനിയൊരിത്തിരിയേയുള്ളൂ. പൈപ്പുതുറന്ന് കുറച്ച് വെള്ളകൂടി അതില്‍ നിറച്ച് പതുക്കെ പാര്‍ക്കിലേക്ക് നടന്നു. വഴിയില്‍ പലരും പരിചയഭാവത്തില്‍ ചിരിതച്ചു. എന്നെ അറിയുന്നവരായിരിക്കും ഒരു ചെറുചിരിയില്‍ സുഖമല്ലേ എന്നൊരു ചേദ്യമെറിഞ്ഞ് പതിയെനടക്കുമ്പോഴാണ് ജാനുവേടത്തിയുടെ കാര്യം ഓര്‍മ്മയില്‍ വന്നത്. പെന്‍ഷന്‍റെ കാര്യമാണ്. ഇന്ന് പഞ്ചായത്തിലെത്തി ശരിയാക്കാമെന്നു വാക്കുകൊടുത്തതാണ്.
പാര്‍ക്കിലെ ഇരുമ്പ് ബഞ്ചിലിരുന്ന് ഇലയുടെ മണമുള്ള പപ്പടം ചേര്‍ത്ത പുട്ടുപൊതി തുറക്കുമ്പോഴേക്കും സതീശന്‍ അടുത്തെത്തിയിരുന്നു. ചുമലില്‍ത്തട്ടി,
"എടാ.. എഴുന്നേല്‍ക്ക് ..ഒരത്യാവശ്യമുണ്ട്.. വാ.. സമയമില്ല.....ഞാനോട്ടോ കൊണ്ടുവന്നിട്ടുണ്ട്"
"എന്താടാ.. പറയ്.. എന്താ..."
"മാധവേട്ടന്‍ പോയടാ... വാ.. ക?റ്.. ഞാനെപ്പോവേ അന്വേഷിക്കുന്നൂന്നറിയോ.. ഇപ്പഴാ ഒരാളു പറഞ്ഞത് നീയിങ്ങോട്ട് നടന്നു പോകുന്നത് കണ്ടെന്ന്" പകുതി നിവര്‍ത്തിയ പൊതി ബഞ്ചിലുപേക്ഷിച്ച് ഓട്ടോയിലേക്ക് വലിഞ്ഞുകയറുമ്പോള്‍ പൊക്കറ്റിലെ നാണയങ്ങള്‍ ചിതറിവീണു.
"അതെടുക്കാനൊന്നും നില്‍ക്കണ്ട," സതീശന്‍ അയാളുടെ കൈയ്യില്‍ കടന്നുപിടിച്ചു.
അച്ഛന്‍റെ അദ്ധ്വാനത്തിന്‍റെ ചില്ലക്ഷരങ്ങള്‍ വഴിയിലുപേക്ഷിക്കാന്‍ തോന്നിയില്ല, പെറുക്കിയെടുക്കുമ്പോള്‍, ഒരു തരിപ്പ് മനസ്സിലെവിടെയോ അരിച്ചുകയറുന്നുണ്ടായിരുന്നു.
പടികടക്കുമ്പോള്‍ തലയക്കല്‍ നിസംഗനായിരിക്കുന്ന രാഘവേട്ടനെക്കണ്ടു. അച്ഛന്‍റെ കാല്‍ക്കല്‍ കുമ്പിട്ടിരിക്കുമ്പോള്‍ ആമുഖത്ത് ഒരു സ്നേഹത്തിന്‍റെ ഒരു പുഞ്ചിരിവിടര്‍ന്നിരുന്നു.
വിപ്ലവം പേറിയ ചുവന്നകൊടി അരയില്‍ മുറുക്കികെട്ടി, നനഞ്ഞ കൈകൊട്ടി കാക്കയെ വിളിക്കുമ്പോള്‍, അവേശമുള്‍ക്കൊള്ളിച്ച വാക്കുകളോ... മറ്റുള്ളവരിലേക്കോ എന്‍റെ മനസ്സുപോയില്ല. ഒരു കുറ്റബോധം മനസ്സിനെ അലട്ടുന്നപോലെ..
ബന്ധുക്കളും ബലിക്കാക്കയും പുരയിടത്തില്‍നിന്നകന്നുപോയിരിക്കുന്നു. കോലായിലെ അരഭിത്തിയ്ക്കുമുകളില്‍ ചുവരുചാരി ഇരിക്കുമ്പോഴേക്കും മനസ്സുവല്ലാതെ വേദനിച്ചുതുടങ്ങി. എഴുന്നേറ്റ് അകത്തുപോയി ഷര്‍ട്ടെടുത്തണിഞ്ഞ് വാതില്‍പൂട്ടി ചായക്കടയിലേക്കു നടന്നു.
കടയുടെ നിരവുപാളിയില്‍ ചാഞ്ഞിരുന്ന് ആലോചിക്കുന്ന രാഘവേട്ടനെ തട്ടിയിട്ട് നിരവുപാളികള്‍ തുറന്നു, കുറച്ചുദിവസമായി തുറക്കാത്തതിനാലാവണം ഭക്ഷണസാധനങ്ങലുടെ ചീഞ്ഞളിഞ്ഞ ഗന്ധം, ചായത്തട്ടിലെ പാത്രങ്ങള്‍ അച്ഛനെ കാത്തിരിക്കുമ്പോലെ. ചായപാത്രവും പാല്‍മൊന്തയുമെടുത്ത് പിന്നിലേക്കുപോകുമ്പോള്‍ രാഘവേട്ടനടുത്തെത്തിയിരുന്നു. എന്നില്‍ നിന്ന പാത്രങ്ങള്‍ വാങ്ങി രാഘവട്ടന്‍ തേച്ചുകഴുകുമ്പോള്‍ ഞാന്‍ അകത്തേയ്ക്കുപോയി. ചായത്തട്ടിനു മുകളില്‍ തൂക്കിയട്ടിരുന്ന കയറില്‍ ഞാന്‍ കൈയ്യുയര്‍ത്തിപിടിച്ച് പുറത്തേക്കുനോക്കി. ആകയറില്‍ രണ്ടു കെട്ടുകളുണ്ടായിരുന്നു. അച്ഛന്‍റെ കൈകള്‍ വഴുതിപോകാതെ തടഞ്ഞുനിര്‍ത്തിയവ. മനസ്സില്‍നിന്ന് അച്ഛനൂര്‍ന്നുപോകാതെ ആ മുഴകളില്‍ ബലമായിപിടിച്ച് ഒറ്റക്കാലില്‍ ഞാനുമൊന്ന് നിന്നുനോക്കി. നിവര്‍ന്നുതന്നെ... ഒരു പുതിയ വിപ്ലവത്തിനെന്നപോലെ..

No comments:
Post a Comment