ഓര്‍മ്മകളില്‍ തട്ടിവീഴുമ്പോഴും മനസ്സ് എവിടേയ്ക്കോ കുതിച്ചു പായുകയായി. നിശബ്ദനായി ചാരുകസേരയില്‍ ഞാനും വായിച്ചുതീര്‍ത്ത അദ്ധ്യായത്തിനു മീതെ എന്‍റെ കറുത്ത കണ്ണടയും വിശ്രമിക്കുന്നു. കൈകള്‍ കോര്‍ത്തുകെട്ടി തലയ്ക്ക് താങ്ങുകൊടുക്കുമ്പോള്‍ ഒരു നിശ്വാസം പാതിചാരിയ പടിപ്പുരകടന്ന് ഉമ്മറത്തിരുന്നു. കൂവളത്തിലനിറഞ്ഞ നാക്കിലത്തുമ്പില്‍ പലവുരു സ്പര്‍ശിച്ചു നിര്‍വൃതികൊണ്ട രുദ്രാക്ഷത്തെ ഇടം കൈകൊണ്ട് പിന്നിലാക്കി അവള്‍ എന്നോടല്ലാതെ പറഞ്ഞു.
ഇന്ന് തിരുവാതിരയാണ്. മഹാദേവന് ഒരു മാലകൊടുക്കണമെന്ന് ഇശ്ശിരിനാളായി കരുതണു...
ഞാനൊന്നും മിണ്ടിയില്ല... എന്നാല്‍ മനസ്സ് നാലമ്പലം ചുറ്റി അകത്തേക്ക് കടന്നിരിക്കുന്നു.
കുട്ട്യേട്ടന്‍ വന്നിട്ട് പോയില്ലാല്ലോ അല്ലേ? ഈ ചോദ്യം എനിക്കായിത്തന്നെ അവള്‍ എറിഞ്ഞതാണ്
തൊഴുതോണ്ടു നിക്കണു... മനസ്സുപറഞ്ഞത് ഞാനറിഞ്ഞില്ല.
രണ്ടു വര്‍ഷം മുമ്പാണ് ഞാനീ വീടു വാങ്ങിയത്. മീനാക്ഷിയെ ഇവിടേക്ക് കൂട്ടിക്കൊണ്ടുവരണമെന്നു നിരീച്ചതല്ല. പക്ഷേ അവളെക്കണ്ടപ്പോള്‍ കൂടെ വരണുണ്ടോന്ന് ചോദിക്കാനാണു തോന്നിയത്. കണ്ണുകള്‍ വിടര്‍ത്തി എന്നെ നോക്കുമ്പോള്‍ ഹിമകണംപോലെ ഒരു തുള്ളി ആ കൂവള മിഴിയില്‍ പറ്റിച്ചേര്‍ന്നത് ഞാന്‍ കണ്ടു.
ഇത് എന്‍റെ അച്ഛന്‍റെ തറവാടു വീടാണ്. വര്‍ഷങ്ങളായി മനസ്സില്‍ സൂക്ഷിച്ച ഒരു നോവിന്‍റെ കടംവീട്ടലാണിത്. കുന്നിക്കുരുവും മഞ്ചാടിയും മനസ്സില്‍ നിറംപിടിപ്പിച്ചിരുന്ന നാളുകള്‍. അച്ഛന്‍റെ ഇരുമ്പുപെട്ടിക്കുമുകളില്‍ ഭംഗിയുള്ള കുപ്പികളില്‍ ഞാന്‍ പെറുക്കി സൂക്ഷിച്ച മുത്തുകള്‍ കൂടെ ഒരു പിടി മയില്‍പീലിയും. അമ്മയുടെ മടിയിലിരുന്നു ഒന്ന്... മൂന്ന്... അഞ്ച്... ഒന്ന് എന്നിങ്ങനെ ആവര്‍ത്തിച്ചെണ്ണുമ്പോള്‍ പൊട്ടിച്ചിരിക്കുന്ന മുഖം ഇന്നുമെന്‍റെ കണ്ണില്‍ നിന്നും മാഞ്ഞിട്ടില്ല.
അന്ന് നല്ല മഴയുള്ള ദിവസമായിരുന്നു. ഇളയമ്മ ഉണ്ടാക്കിത്തന്ന പ്ലാവില വണ്ടി തുപ്പല്‍ തെറിപ്പിച്ച് ശബ്ദമുണ്ടാക്കി ഓടിക്കുമ്പോള്‍ ഉമ്മറത്ത് കണ്ണീര്‍ചാലുകളില്‍ നോവ് വരച്ചിടുകയായിരുന്നു അമ്മ.
എന്തിനാ അമ്മ കരയണേ... പോട്ടെ..ട്ടോ, വാവ നിനക്ക് അമ്മിഞ്ഞ തരാട്ടോ?
കുസൃതി നിറഞ്ഞ എന്‍റെ കൊഞ്ചല്‍ അമ്മയെ പൊട്ടിക്കരയാനേ സഹായിച്ചുള്ളൂ.. എന്നെ ചേര്‍ത്തുപിടിച്ചു അമ്മ വിതുമ്പുമ്പോള്‍ ഞാനും കരഞ്ഞിരുന്നു. മഴത്തുള്ളികള്‍ ഞങ്ങളുടെ മിഴിനീര് ഇറമ്പിലുടെ ചാലിച്ചു.
മഴത്തുള്ളികള്‍ കനംവച്ചുകൊണ്ടേയിരിന്നു. വാഴയില മറക്കുടയാക്കി അച്ഛന്‍ പടികടന്നുവന്നു. ഞാനമ്മയുടെ മടിയില്‍ നിന്നും ഇഴുതിയിറങ്ങി, കാലില്‍ക്കുരുങ്ങിയ പ്ലാവിലവണ്ടി കുനിഞ്ഞെടുത്ത് അച്ചനടുത്തേക്കെത്തുമ്പോള്‍ ഇരുമ്പുപെട്ടിയുമെടുത്ത് അച്ഛന്‍ പുറത്തുവന്നിരുന്നു. ഞാനാ കൈവിരലില്‍ത്തൂങ്ങി...
അച്ഛാ..... മോനൊരു ചക്കരയുമ്മ........
കൈകുടഞ്ഞ് എന്നെ വിടിവിച്ചദ്ദേഹം കടന്നു പോകുമ്പോള്‍.... ഞാന്‍ തേങ്ങലിന്‍റെ വക്കോളം വീണ്ടുമെത്തിയിരുന്നു.... പിണക്കം മനസ്സിലിട്ട് കിടക്കയിലേക്കോടുമ്പോള്‍. മുറിയിലാകെ എന്‍റെ കുന്നിക്കുരുവും മഞ്ചാടിയും ചിതറിക്കിടന്നിരുന്നു. ഭംഗിയുള്ള എന്‍റെ ശേഖരണക്കുപ്പികള്‍ ചില്ലുകളായി കാലിനെ വേദനിപ്പിച്ചു... രക്തവും മഞ്ചാടിയും മനസ്സിനേയും കുഞ്ഞുകാലിനേയും വല്ലാതെ നോവിച്ചു... ഇളയമ്മ ഓടിവന്നെന്നെയെടുത്ത് തോളില്‍ക്കിടത്തി.... കാലില്‍ വെള്ളമൊഴിച്ചു തുടച്ചു... ചെറിയമുറിവ്, എങ്കിലും ചോരകിനിയുന്നു... വാവിട്ടു നിലവിളിക്കുകയല്ലാതെ മറ്റൊന്നും എനിക്കറിയില്ലായിരുന്നു.
ആ മുറിവ് ഉണങ്ങിയെങ്കിലും അച്ഛന്‍ പിന്നെ തിരികെ വന്നില്ല. അമ്മയോട് അച്ഛനെവിടെ എന്നു ചോദിച്ചാല്‍ അപ്പൊ കരയും .. അതുകൊണ്ടുതന്നെ ഞാനാ ചോദ്യം മനസ്സിലവശേഷിപ്പിച്ചു.
ഫൈനല്‍ ഇയര്‍ ഡിഗ്രി പരീക്ഷയാണ്. ഇന്നിത്തിരി നേരത്തേ ഇറങ്ങണം, പോകുന്നവഴി പോസ്റ്റുമാനെയും ഒന്നു കാണണം, ഇന്നലെ ഒരു മണിയോര്‍ഡര്‍ ഉണ്ടായിരുന്നുവെന്ന് അമ്മ പറയണ കേട്ടു. ഇളയമ്മ അയച്ചതാണ്. ഉച്ചയ്ക്കാണ് പരീക്ഷ. എന്തായാലും അതുവഴി തന്നെ പോകാം.
മണിയോര്‍ഡര്‍ ഒപ്പിട്ട് കാശുവാങ്ങി തിരിയുമ്പോള്‍, പോസ്റ്റുമാന്‍ വിളിച്ചു...
നില്‍ക്കൂ... ഒരു കത്തുകൂടിയുണ്ട്..
ഓ.. ഇളയമ്മയായിരിക്കും. ............. നോക്കുമ്പോള്‍ അഡ്രസ്സില്‍ എന്‍റെ വീട്ടിലെ ചെല്ലപ്പേരാണ് എഴുതിയിരിക്കുന്നത്. അങ്ങനാരും എനിക്ക് കത്തയയ്ക്കാറില്ല... ഇളയമ്മ... അല്ല ഇതവരുടെ കൈയ്യക്ഷരമല്ല..... കത്തു തിരച്ച് ഫ്രം അഡ്രസ്സ് നോക്കി... അവിടെ ശുഭം എന്നെഴുതി ഒപ്പിട്ടിരിക്കുന്നു.
കത്ത് തുറന്ന് ഞാന്‍ വായിച്ചു...
ശ്രീ.
എന്‍റെ മകന്, അച്ഛന്‍ എഴുതുന്നത്, ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം നിനക്കൊരു കത്തെഴുതണമെന്ന് എനിക്കു തോന്നി, തെറ്റുകള്‍ എവിടെയാണെന്നോ, ആരിലാണെന്നോ എനിക്കു പറയാനാവില്ല... എങ്കിലും ഞാന്‍ നിന്നെ കാണാനാഗ്രഹിക്കുന്നു....
എന്‍റെ വിലാസം........ കത്ത് വായിക്കുമ്പോഴേക്കും കണ്ണുകള്‍ നനഞ്ഞുതുടങ്ങിയിരുന്നു. അവ്യക്തമായ നിഴലുകളില്‍ ഒരു മഴ എന്‍റെ ഓര്‍മകളിലേക്ക് പടര്‍ന്നിറങ്ങി.. ചിതറിയ മഞ്ചാടിമണികള്‍ ചുറ്റും ചുവപ്പുവിരിച്ചു, കാലില്‍ നിന്നൊരു വേദന മനസ്സിലേക്കു പടര്‍ന്നുകയറി....
പരീക്ഷ ഒരു വിധം എഴുതിത്തീര്‍ത്ത് വീട്ടിലെത്തുമ്പോള്‍ ആദ്യമായി കള്ളം പറയാന്‍ വാക്കുകള്‍ ഞാന്‍ സ്വരുക്കൂട്ടുകയായിരുന്നു. മുഖത്തേക്ക് നോക്കുമ്പോള്‍ ആ മനസ്സിലേക്കൊരു കള്ളമിറ്റിക്കാന്‍ എനിക്കാവില്ല. എങ്കിലും ഞാന്‍ പറഞ്ഞു. എനിക്കൊരു ക്യാമ്പുണ്ട്, രണ്ടു ദിവസം കഴിഞ്ഞേ വരൂ...
അമ്മ... ഉം.. എന്നു പറയുമ്പോള്‍ മറുചോദ്യം ഞാന്‍ പ്രതീക്ഷിച്ചു.... എവിടെ.. എന്തിന്‍റെ .. ഇങ്ങനെയൊക്കെ... പക്ഷേ അതുണ്ടായില്ല ആ മനസ്സിലും എന്തോ എന്നോടൊളിക്കുന്നതുപോലെ തോന്നി...
കത്തിലെ അഡ്രസ്സ് കണ്ടെത്താന്‍ എനിക്കൊട്ടും പാടുപെടേണ്ടിവന്നില്ല, ആറ്റിന്‍കരയിലെ വയല്‍ വഴിയില്‍ ആദ്യം കണ്ടവള്‍തന്നെ എനിക്കു വഴികാട്ടിയായി. നടത്തത്തിനിടയില്‍ അവള്‍ എന്നോടേറെ സംസാരിച്ചു. ഒടുവിലത്തെ ചോദ്യം അവളെന്‍റെ മനസ്സിലേക്കും ഒരു ചൂണ്ടയിട്ടു.
മാമനെ എങ്ങനറിയാം?.....
അപ്പോഴാണ് ഞാനവളെ നോക്കിയത്.. മനസ്സിലേക്ക് പെട്ടെന്നു് കണുങ്ങിക്കയറുന്ന മിഴിയഴക്.. മനസ്സുനിറയ്ക്കുന്ന കാര്‍മേഘകുടുക്കുകള്‍പൊലെ തലമുടി.
ഞാന്‍ ചിരിച്ചു. അറിയാം .. ഒരു പത്തിരുപത് വര്‍ഷായി.......
അതെങ്ങനെ... അപ്പൊ എന്നെക്കാളും മുന്പെ അറിയാല്ലേ.... അവളും പൊട്ടിച്ചിരിച്ചു....
പടികടന്നപ്പോള്‍ അവളകത്തേക്കോടി... മാമാ.. അരോ കാണാന്‍ വന്നിരിക്കുന്നു.... അറിയില്ല... ആരാന്ന്.....
പുറത്തേക്ക് വന്ന അച്ഛന്.. പ്രായത്തിന്‍റെതായ ചില്ലറ അടയാളവ്യത്യാസങ്ങളൊഴിച്ചാല്‍ പഴയ രൂപംതന്നെ
ഒറ്റ നോട്ടത്തില്‍ത്തന്നെ അദ്ദേഹം എന്നെ മനസ്സിലാക്കിയിരുന്നു..... ചുണ്ടുകള്‍ കൂര്‍പ്പിച്ച്... മിഴികള്‍ തുടച്ച് ചാരുകസേരയിലേക്ക് അദ്ദേഹം മൗനമായി ഇരുന്നു. കൈവരിയില്‍ തൂണോട് ചേര്‍ന്ന് ഞാനും. കുറേനേരം ഞങ്ങള്‍ ഒന്നും മിണ്ടിയില്ല.
കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടിയോ?...
എന്താ..... ഞാന്‍ വേറൊരു ലോകത്തായിരുന്നു. അവ്യക്തമായ ചോദ്യം എന്നെയുണര്‍ത്തി.... ശ്ശിരി.....
ഉം... എന്നോട് നിനക്ക്... (ഞാനൊന്നും മിണ്ടിയില്ല) ഒന്നു കാണണമെന്നുതോന്നി അത്രന്നെ....
ആകാശത്തൊരു കര്‍മേഘം ഇരുണ്ടുകൂടുന്നുണ്ടായിരുന്നു.... തുള്ളികളിറ്റിച്ച് ഇലത്തുമ്പുകളെ നനയ്ക്കാന്‍ ആര്‍ത്തികൊള്ളുന്നതുപോലെ...
ഊണുകാലമായീന്നു തോന്നണു... ഒരിച്ചിരി വറ്റ് എന്നോടൊപ്പം കഴിക്കാലോ അല്ലേ.... ഓരോ ചോദ്യവും എന്‍റെ അനുവാദത്തിനെന്നവണ്ണം അച്ഛന്‍ ചോദിച്ചപ്പോള്‍ മനസ്സിലേക്കൊരായിരം മുള്ളു തറയ്ക്കുന്നതുപോലെ എനിക്കു തോന്നി.
കിണ്ടിയിലെ വെള്ളം ചെരിച്ച് കാലും മുഖവും കഴുകുമ്പോഴേക്കും മഴ എത്തിയിരുന്നു. കണ്ണീര്‍ചാലുകളായി ഇറമ്പിലൂടെ അതെന്‍റെ മുതുകു നനച്ചു.
ശ്ശി പുളിശ്ശേരികൂടി...
ഇത് നിന്‍റെ അപ്പച്ചിയാണ്.... എന്‍റെ തൊട്ടു മൂത്ത പെങ്ങള്‍... അവളുടെ മകളാ..നിന്നെ ഇവിടേക്ക് വഴികാട്ടിയത്...
ഞാനൊന്ന് ചിരിച്ചു.... ആ ചിരി വരുത്തുകയാണ് എന്നനിക്കറിയാം കാരണം മനസ്സിലെ തേങ്ങള്‍ വിതുമ്പാലായി എന്നിലേക്കെത്തി നില്‍ക്കുന്നു. ചോറുരുളകളിലെ ഉപ്പുരസം അതിന്‍റേതാണോയെന്ന് ഞാന്‍ പലപ്പോഴും സംശയിച്ചു.
വൈകുന്നേരം പടിയിറങ്ങുമ്പോള്‍... വല്ലപ്പോഴുമൊന്ന് ഇതുവഴി......
ഉം.... ഞാന്‍ തിരിഞ്ഞുനോക്കാതെ നടന്നു...
വയല്‍ വരമ്പിലെ... ഒരു വളകിലുക്കം .. തിരിഞ്ഞുനോക്കുമ്പോള്‍... അവള്‍...
പറയാതെ പോകയാണോ?... വഴി പറഞ്ഞുതന്നതിന് ഒരു നന്ദിയെങ്കിലും വേണ്ടായോ?
സോറി... മനസ്സില്‍ നിന്നൊരു ചെറു കണികയായി ഞാന്‍ പറഞ്ഞു...
എനിക്കുനേരേ അവള്‍ എന്തോ വച്ചു നീട്ടി.... കൈവെള്ളയിലേക്ക് അവള്‍ ചിതറിച്ചത് ഒരുപിടി കുന്നിക്കുരുവായിരുന്നു. ചുവപ്പില്‍ കറുത്ത കണ്ണുകളുള്ള കുന്നിക്കുരു..
ഞാന്‍ ചിരിച്ചു... അവളും....
മനസ്സിന്‍റെ താളഗതിയില്‍ മയക്കത്തിലേക്ക് കടന്നെത്തുമ്പോള്‍ അവള്‍ വീണ്ടും വിളിച്ചു, കുട്ട്യേട്ടാ... ഇയാളു വരണുണ്ടോ.... അമ്പലത്തിലേക്ക്... കൂവളമാല കെട്ടിക്കഴിഞ്ഞു.. ഇനിയിതൊന്നു ചാര്‍ത്തിക്കാണണം.
ഉം.. ഒന്നു കുളിച്ചോട്ടെ...
മുന്നേ അവളും പിന്നാലെ കാലന്‍കുടയുടെ താങ്ങില്‍ ഞാനും നടക്കുമ്പോള്‍ ഒരൊറ്റപ്പെടല്‍ അനുഭവപ്പെട്ടില്ല. പക്ഷേ എവിടെയൊക്കെയോ നഷ്ടപ്പെട്ടുപോയ ജീവിതങ്ങളുടെ കാഴ്ചവട്ടങ്ങള്‍ മനസ്സില്‍ കടംകൊണ്ട് നില്‍ക്കുന്നു.
നന്ദിനി മരിക്കുമ്പോള്‍ കുട്ടികളുടെ വിവാഹം കഴിഞ്ഞത് നന്നായീന്ന് പലപ്പോഴും തോന്നീട്ടുണ്ട്. എങ്കിലും മുറികളിലെ ഒറ്റപ്പെടല്‍ വല്ലാതെ നോവിച്ചു. അച്ഛന്‍റെ തറവാട് സ്വന്തമാക്കണമെന്നമോഹം പെന്‍ഷന്‍ പ്രായത്തിലും എന്നെ വല്ലാതെ ഊര്‍ജ്ജസ്വലനാക്കി. വര്‍ഷങ്ങളുടെ കാലക്കണക്കുകളില്‍ പലകൈമറിഞ്ഞ് ഒടുവിലത് നേടിയെടുക്കാന്‍ വലിയൊരു തുകതന്നെ കൊടുക്കേണ്ടിവന്നു.
എങ്കിലും ആ ഉമ്മറത്തെ ചാരു കസേരയിലേക്ക് നിവര്‍ന്നിരിക്കുമ്പോള്‍ ഒരഹംങ്കാരം എന്നില്‍ വളര്‍ന്നു നില്‍ക്കുന്നു എന്നുള്ളത് സത്യമാണ്.
തറവാടും പുരയിടവും വാങ്ങിയതിനുശേഷം, അതൊന്നുകൊത്തിക്കിളയ്ക്കാന്‍ അളെത്തിരക്കിയാണ് ഞാന്‍ ആറ്റിനുമറുകരയിലേക്ക് പോയത്. അന്വേഷണത്തിനൊടുവില്‍ ചെന്നെത്തിയത് അവളുടെ വീട്ടു പടിക്കലും. വാതിലില്‍ മുട്ടിവിളിക്കുമ്പോള്‍ അകത്തുനിന്നും ആരോ ജനാലവഴി ചോദിക്കുന്നതുകേട്ടു.. ആരാ.... എന്തുവേണം....
അല്ല.. ഈ.. രാഘവന്‍... പറമ്പു പറയ്ക്കാനൊക്കെ പോകുന്ന ... ആ വീട്......
വാതില്‍ തുറന്ന് പുറത്തിറങ്ങിയ രൂപത്തിന് മനസ്സിലെവിടെയോ.. ഒരു നിഴല്‍...
കുട്ട്യേട്ടന്‍........ അവള്‍ എന്നോട് ചോദിച്ചു.
മനസ്സിലേക്ക് കുപ്പിവളക്കിലുക്കത്തിലെ കുന്നിക്കുരുക്കള്‍ ചിതറി....
നീ....
ഉം ... ഞാനാ.... കയറിയിരിക്കു കുട്ട്യേട്ടാ... ഞാനറിഞ്ഞു... പട്ടണത്തീന്നാരോ വന്ന് വീടൊക്കെ വാങ്ങീന്ന്.. പക്ഷേ ആരാന്ന് ആര്‍ക്കും അറിയില്ല... എനിക്കപ്പോഴെ സംശയമുണ്ടായിരുന്നു... സംഭാരമെടുക്കട്ടേ..... അവള്‍ അകത്തേക്കുപോയി. മുടി അല്പം നരച്ചു തുടങ്ങിയിരിക്കുന്നു. ഭസ്മക്കുറിയും, രുദ്രാക്ഷവും... വേപ്പിന്‍കരയുള്ള നേരീതും..
സംഭാരത്തിന് പണ്ട് അപ്പച്ചി പകര്‍ന്നുതന്ന അതേ രുചി.. മനസ്സിലേക്ക് അച്ഛന്‍ ഓടിയെത്തി... പലപ്പോഴായ് പലവട്ടം അച്ഛനെക്കാണാന്‍ ഞാനവിടെ വന്നിട്ടുണ്ട്. പിന്നൊരിക്കല്‍ വന്നപ്പോള്‍ അവളുടെ കല്യാണം കഴിഞ്ഞൂന്നറിഞ്ഞു. അപ്പച്ചിയും അവളുടെ കൂടെപോയന്നും ഒക്കെ.. പിന്നൊരിക്കല്‍കൂടിയെ ഞാനവളെ കണ്ടിട്ടുള്ളു... ദേശാടനത്തിനായി അച്ഛനെ യാത്രയയ്ക്കാന്‍ എത്തുമ്പോള്‍... അച്ഛന്‍ മരിച്ചുവോ ജീവിച്ചിരിക്കുന്നോ ഒന്നും എനിക്കറിയില്ല... എങ്കിലും ആവീട്ടില്‍ അച്ഛനെക്കാത്ത്... ഒരു മൗനം അവശേഷിക്കുന്നതുപോലെ...
മക്കള്‍... അദ്ദേഹം.....
എന്‍റെ ചോദ്യത്തിന് മറുപടി ഒരു ചിരിയായിരുന്നു...
കുഞ്ഞുങ്ങളില്ലാത്തതുകൊണ്ട്... അദ്ദേഹത്തിനെന്നെ ആവശ്യമില്ലാന്ന്.. ഒരു ഭാരമാകണ്ടാന്ന് കരുതി ഞാനിങ്ങു പോന്നു... ഒരു ടീച്ചറായതുകൊണ്ടു കുറച്ചു കാലം മുമ്പുവരെ ഒറ്റപ്പെട്ടില്ല. ആവശ്യംപോലെ കുഞ്ഞുങ്ങള്‍... ഇപ്പോഴും ചിലര്‍ വരാറുണ്ട് ടീച്ചറമ്മയെക്കാണാന്‍... അവ വീണ്ടും പണ്ടത്തെപ്പോലെചിരിച്ചു.
വരാനിറങ്ങുമ്പോള്‍ ഞാന്‍ വെറുതെ അവളോട് ചോദിച്ചു... നീ വരണുണ്ടോ?....
കണ്ണുകള്‍ വിടര്‍ത്തി എന്നെ നോക്കുമ്പോള്‍ ഹിമകണംപോലെ ഒരു തുള്ളി ആ കൂവള മിഴിയില്‍ പറ്റിച്ചേര്‍ന്നത് ഞാന്‍ കണ്ടു.
എന്നാല്‍.. വാ...
നാളെ വരാം കുട്യേട്ടാ... ഇന്നിനി വയ്യ....
ആറ്റുകടവത്ത് വഞ്ചിക്കാരനെ നീട്ടിവിളിച്ച് കുറേപ്പേര്‍, അവരിലൊരാളായി ഞാനും കാത്തുനിന്നു... മഴ ആകാശത്തെത്തി.. ചൂരല്‍പ്പിടിയുള്ള വലിയകുട നിവര്‍ത്തി അതിനകത്തേക്ക് ചുരുണ്ടു നില്‍ക്കുമ്പോള്‍ മഴത്തുള്ളികള്‍ മനസ്സിലേക്ക് ഒരു കുളിരു പകര്‍ന്നുകൊണ്ടേയിരുന്നു.
അമ്പലത്തിലെ, നടകല്ലിനുവെളിയില്‍ ചെരുപ്പ് ഊരിവച്ച് ജൂബ ഊരി തോളിലിട്ടു. കാലന്‍കുട കൈത്തണ്ടയില്‍ത്തൂക്കി കൊടിമരത്തിലെ വാഹനത്തിനെ നോക്കി അനുവാദം വാങ്ങി നാലമ്പലത്തിനുള്ളിലേക്ക് കടന്നു. അവള്‍ പതിവിലും സന്തോഷവതിയായിരുന്നു.
രണ്ടര്‍ച്ചന....
രാമഭദ്രന്‍ തിരുവാതിര ... മീനാക്ഷി മകം
കൂവളമാല എന്നെ ഏല്‍പ്പിച്ച് അര്‍ച്ചന രസീതിന് അവള്‍ കാശുകൊടുത്തു.
സോപാനത്തിനടുത്ത് മഹാദേവനെ മനസ്സില്‍ ധ്യാനിച്ച് കുമ്പിടുമ്പോള്‍ ഞാനവളെ ഒന്നുകൂടി നോക്കി....
ദേവി... സുന്ദരിയായിരിക്കുന്നു....
ഞാനവളെ വിളിച്ചു... മീനാക്ഷീ....
എന്തേ... പതിഞ്ഞ ശബദത്തില്‍ അവള്‍ വിളി കേള്‍ക്കുമ്പോള്‍ കൂവളമാല നിവര്‍ത്തി ഞാനവളുടെ കഴുത്തിലണിയിച്ചിരുന്നു.
അകത്ത് അര്‍ച്ചന പൂജിച്ച മണിയൊച്ച... അഗ്നി പകര്‍ന്ന കര്‍പ്പൂര ചുണ്ടില്‍ ഞാനും അവളും കൈനീട്ടി നെറ്റിയില്‍ വച്ചു..
ആകാശത്തുനിന്ന് അപ്പോഴേക്കും ഒരു മഴ കിനിഞ്ഞു തുടങ്ങിയിരുന്നു. അവളുടെ കണ്ണുകളിലും..

No comments:
Post a Comment