തിരമാലകള്‍ എണ്ണിത്തിട്ടപ്പെടുത്തുന്ന തിരക്കിലായിരുന്നു ശ്യാം
അമൃത തോളില്‍ തട്ടി വിളിക്കുമ്പോള്‍ എണ്ണം തെറ്റലിന്‍റെ അസ്വസ്ഥതയില്‍ അയാള്‍ കൈതട്ടിമാറ്റി. വീണ്ടുമെണ്ണി... തൊണ്ണൂറ്റൊന്‍പത്... നൂറ്...നൂറ്റി....
ശ്യാം.. നേരം വൈകീട്ടോ... ഇനി നാളെയാകാം....
കണ്ണടച്ചില്ലിനു മുകളിലൂടെ അമൃതയെ നീരസത്തോടെ നോക്കി അയാളെഴുന്നേറ്റു.
അനുസരണയുള്ള കുട്ടിയെപോലെ അവളുടെ കൈപിടിച്ച് അയാള്‍ പതിയെ നടന്നു.
ഇന്ന് സൂര്യന്‍ ചുവന്നിരുന്നു അല്ലേ, മേഘമില്ലാത്തുകൊണ്ട് താഴ്ന്നിറങ്ങുന്നത് കാണാനായി..... നാളെ നീയെന്നെക്കൂട്ടിവരുമോ?...
മണല്‍പ്പരപ്പില്‍ കാലുകൊണ്ട് അമര്‍ത്തിക്കുഴികളുണ്ടാക്കി അയാള്‍ നടന്നു.
കാലിലെ മണല്‍തട്ടിയിട്ട് കയറൂ ശ്യാം... മുന്‍ഡോര്‍ തുറന്നുകൊടുത്തുകൊണ്ട് അമൃത കാര്‍ സ്റ്റാര്‍ട്ടുചെയ്തു.
മുന്‍സീറ്റില്‍ ചാരിയിരുന്ന് റിയര്‍വ്യൂ മിററില്‍ തൂക്കിയിട്ടിരിക്കുന്ന പാവക്കുട്ടിയെനോക്കി അയാളിരുന്നു. അതിന്‍റെ ചാഞ്ചാട്ടത്തില്‍ അയാളുടെ മനസ്സ് താളഗതിയൂര്‍ന്ന് മെല്ലെ പാടി
തങ്കമിരുട്ടില്‍ പരതാതെ ഞാനിനി...
സ്വപ്നത്തിലൊന്നു പുണര്‍ന്നുവയ്ക്കാം
മൗനമായ് നീയെന്‍റെ മിഴിയിണക്കോണിലായ്
മെല്ലേ മയങ്ങെന്‍റെ കുഞ്ഞുവാവേ...
ഗാനം പതിയെ തേങ്ങലിലേക്ക് വഴിമാറി, അമൃത ഇടതുകൊകൊണ്ട് അയാളെ ആശ്വസിപ്പിച്ചു....
പോട്ടെ ശ്യാം... നീയിങ്ങനെയായയാല്‍.... ദാ നോക്കൂ....
അമൃതയുടെ വാക്കുകള്‍ക്ക് അയാളെ, ആശ്വസിപ്പിക്കാനായില്ല. അയാളിങ്ങനെയാണ്,
ശ്യാമിനെ അറിയുന്നവര്‍ക്കേ ആ മനസ്സറിയാനാകൂ. ഡോക്ടര്‍ അമൃതയ്ക്ക് അയാളെ അറിയാം, അവള്‍ ആ മനസ്സില്‍ ഒരിടം നേടിയിരിക്കുന്നു. ആശുപത്രിയിലെ വെളുത്ത ചുവരുകള്‍ക്കുള്ളില്‍ അനുസരണയുള്ള കുട്ടിയെപ്പോലെ അമൃതയുടെ വാക്കുകളില്‍ ചെവിയോര്‍ത്ത് അയാളിരിക്കും.
ലോകത്തിലെ ഏറ്റവും വലിയ ഐ.ടി.കമ്പനിയിലെ ഒരു പ്രോജക്ട് മാനേജരായിരുന്നു ശ്യാം. പ്രാരാബ്ദങ്ങള്‍ക്കു നടുവില്‍ നിന്നും പഠനത്തിന്‍റെ മികവില്‍ തിരഞ്ഞെടുക്കപ്പെട്ട ബുദ്ധിജീവി. ഗ്രാമത്തിലെ തന്‍റെ കുടുംബത്തിലേക്ക് തിരികെ വരുമ്പോള്‍ അയാള്‍ക്ക് വലിയ മോഹങ്ങളായിരുന്നു. തന്‍റെ കുടുംബത്തിനെ ഒരു വലിയ കൂട്ടുകുടുംബമായി എന്നും മനസ്സില്‍ ചേര്‍ത്തുവയ്ക്കണമെന്നും വിവേചനവും വിദ്വേഷവും ഒഴിവാക്കി ഒരു വലിയകുടുംബമെന്ന സംതൃപ്തിയില്‍ ജീവിക്കണമെന്നുമുള്ള വലിയ മോഹം.
പക്ഷേ, പണത്തിനെ മാത്രം സ്നേഹിച്ച സഹോദരങ്ങള്‍, അയാള്‍ ഒറ്റപ്പെടുകയായിരുന്നു. തന്‍റേടിയെന്നും അധികപ്രസംഗിയെന്നും ഭ്രാന്തനെന്നും മുദ്രകുത്തി അയാളെ ഒറ്റപ്പെടുത്തുകയായിരുന്നു. തന്നിലേക്ക് ഉള്‍വലിഞ്ഞ ശ്യാം വീണ്ടും തിരികെ കമ്പനിയിലേക്കെത്തി. തന്‍റെ ലോകത്ത് താന്‍ മാത്രമെന്ന ഒരു ചിന്ത അയാളെ കുറേക്കാലം നയിച്ചു. സമ്പന്നതയുടെ ലോകത്തെ നല്ലതും ചീത്തയുമായ കാര്യങ്ങളെ പഠിക്കുകയായിരുന്നു പിന്നീടയാളുടെ ലക്ഷ്യം. ഒടുവിലെപ്പോഴോ വിവാഹത്തിനെക്കുറിച്ചു ചിന്തിച്ചു. പക്ഷേ തനിക്കായ് തന്‍റെ തനിപകര്‍പ്പായി ഒരു കുഞ്ഞ് അതു മാത്രമായിരുന്നു അയാളുടെ സ്വപ്നം.
തന്‍റെ പദവിക്കും പ്രതാപത്തിനുമനുസരിച്ചുള്ള ഒരു വിവാഹം അയാള്‍ ആഗ്രഹിച്ചിരുന്നില്ലെങ്കിലും വന്നുചേര്‍ന്നത് അങ്ങനൊന്നുതന്നെ. അതില്‍ വലിയ പ്രാധാന്യം ഒന്നും അയാള്‍ കല്പിച്ചിരുന്നില്ല. തനിക്കൊരു കുഞ്ഞ്. സ്വപ്നങ്ങളില്‍ അയാള്‍ ആ ഭ്രമം വളര്‍ത്തുകയായിരുന്നു. ആദ്യരാത്രിയുടെ പവിത്രതയില്‍ ആ ഭ്രമം അയാളുടെ ജീവിതസന്ധ്യകളെ തകിടം മറിച്ചു. ഇന്നത്തെ ദിവസം സ്ത്രീയില്‍ അറിയാതെയെങ്ങാനും തന്‍റെ ബീജം ഒരു കുഞ്ഞിനു ജന്മം നല്കിയാല്‍ അതൊരു നല്ല കുട്ടിക്കുള്ള ജനനമാകില്ലാന്ന് പുസ്തകങ്ങളേയും ശാസ്ത്രങ്ങളേയും കൂട്ടിക്കുഴച്ച് അയാള്‍ അവളെ പഠിപ്പിച്ചു.
ലൈംഗികതപോലും കൃത്യമായ കണക്കുകളില്‍ക്കൂടി അയാള്‍ പങ്കുവച്ചു. കുഞ്ഞു ജനിക്കുമ്പോഴും ജനിച്ചതിനുശേഷവും എങ്ങനെയായിരിക്കണമെന്നും അതിന്‍റെ പഠന നിലവാരം ഏതുതരത്തിലാകണമെന്നും തന്‍റെ ഭാര്യ ഗര്‍ഭിണിയാകുന്നതിനുമുമ്പുതന്നെ അയാള്‍ തീരുമാനിച്ചുറച്ചു. തികച്ചും ഭ്രമാത്മകമായ ഒരവസ്ഥ.
അവള്‍ ഗര്‍ഭിണിയായി. ശ്യാം കണക്കുകൂട്ടിയതുപോലെ തന്നെ. പക്ഷേ പെണ്‍മനമറിയാതുള്ള അയാളുടെ ചെയ്തികള്‍ അവളെ വല്ലാതെ ശ്വാസം മുട്ടിച്ചു.
ഏതോ ഒരിടവേളയില്‍ അമ്മയ്ക്കൊപ്പം പോകാന്‍ അവള്‍ ശാഠ്യം പിടിച്ചു. ഒടുവില്‍ പെണ്ണു ദുഃഖിച്ചാല്‍ തന്‍റെ കുഞ്ഞില്‍ വിഷാദം പടരുമെന്ന് കരുതി അയാള്‍ പോകാനനുവദിച്ചു. പല നിബന്ധനകളും പറഞ്ഞേല്‍പിച്ച്.
പക്ഷേ, ആ യാത്രയില്‍ അറിയാതൊരു കാല്‍ വഴുക്കലില്‍ അവളില്‍ നിന്നും അലസിപ്പോയത് അയാളുടെ മോഹങ്ങളായിരുന്നു. അവള്‍ നിസഹായയായിരുന്നെങ്കിലും അയാള്‍ ഒരു ഭ്രാന്തനാവുകയായിരുന്നു.
ക്രമേണ അയാള്‍ അയാളിലേക്ക് ഉള്‍വലിഞ്ഞു. തന്‍റെ അടുക്കലെത്തുന്നവരെ ആക്രമിക്കുക എന്ന സ്വഭാവത്തിലേക്ക്.. പതിയെ അയാള്‍....
ഇതിനിടയില്‍ ഏപ്പോഴോ അവളെ ഇല്ലാതാക്കി....... ഈ ലോകത്തുനിന്നുതന്നെ......
അമൃത, കാര്‍ പോര്‍ച്ചില്‍ നിര്‍ത്തി പുറത്തിറങ്ങി...
വരൂ ശ്യാം...
തേങ്ങലിനൊടുവില്‍ സീറ്റില്‍ തലചായ്ച്ച് മയങ്ങിയ അയാളെ അവള്‍ തട്ടിവിളിച്ചു.
ചെറിയൊരമ്പരപ്പോടെ അയാളിറങ്ങി.
വരൂ നമുക്കൊരു കാപ്പി കുടിക്കാം..., കഫെറ്റ് ഏരിയയിലേക്ക് അയാളുടെ കൈപിടിച്ച് അവള്‍ നടന്നു.
ഡോ.അമൃത ഇപ്പോള്‍ വന്നതാണ് ഈ ആശുപത്രിയിലേക്ക്. വിദേശത്തായിരുന്നു. അവിവാഹിത. തന്‍റെ ജീവിതം മാനസിക രോഗികള്‍ക്കായി ഉഴിഞ്ഞുവച്ചിരിക്കുകയാണവള്‍. ഇവിടെ എത്തിയപ്പോള്‍ വളരെ കൗതുകം തോന്നിയ ഒരു കേസായി ശ്യാമിനെ ചികിത്സിക്കാന്‍ അവള്‍ തെരഞ്ഞെടുക്കുകയായിരുന്നു.
അവള്‍ വരുമ്പോള്‍ ശ്വാം ഒറ്റയ്ക്ക് ഒരു മുറിയില്‍ അടച്ചിട്ടനിലയിലായിരുന്നു. അടുത്തെത്തുന്ന ആരെയും അയാള്‍ ആക്രമിക്കുമായിരുന്നു. ആ മാനസികാവസ്ഥയില്‍ നിന്ന് അവളയാളെ തന്‍റെ വരുതിയിലുള്ള ഒരു കൊച്ചു കുഞ്ഞാക്കി. ശ്യാമിന്‍റെ മുറിയിപ്പോള്‍ ഒരു ഐ.ടി.പ്രഫഷണലിന്‍റെ സകല സൗകര്യങ്ങളോടുംകൂടിയ ഒരു ബെഡ്റൂമാണ്.
ശ്യാം ഞാനൊരു കാര്യം ചോദിക്കട്ടെ......
ഉം...
നമുക്ക് ഒരു കുഞ്ഞിനെ ദത്തെടുത്താലോ?..
കൈയ്യിലിരുന്ന കാപ്പി അവളുടെ മുഖത്തേക്കൊഴിച്ച് കപ്പ് ജനാലചില്ലയിലേക്ക് വലിച്ചെറിഞ്ഞ് അയാള്‍ അകത്തേക്കോടി....
ജീവനക്കാരയാളെ പിടിക്കാന്‍ പിന്നാലെ പാഞ്ഞപ്പോള്‍ അമൃത വിലക്കി... വേണ്ട അയാള്‍ പൊയ്ക്കോട്ടെ...
മുഖം തണുത്ത വെള്ളംകൊണ്ട് കഴുകി... പതിയെ അയാളുടെ മുറിയിലേക്ക് അവള്‍ നടന്നു.
മുറിയാകെ അലങ്കോലമായിക്കിടക്കുന്നു... ശ്യാമിനെ അവിടെങ്ങും അവള്‍ കണ്ടില്ല.... അയാള്‍ എവിടെയാണെന്ന് തിരക്കാന്‍ ജീവനക്കാരോട് അവള്‍ പറഞ്ഞു. എവിടെയാണെങ്കിലും അയാളുടെ അടുത്ത് ആരു പോകണ്ട തന്നെ മാത്രം അറിയിച്ചാല്‍ മതിയെന്നും പ്രത്യേകം പറഞ്ഞേല്‍പ്പിച്ചു. ഒപ്പം ശ്യാമിന്‍റെ മുറി പഴയതുപോലെ ആക്കാനും അവള്‍ ശ്രദ്ധിച്ചു.
മൈതാനത്തിനു നടുക്ക് മലര്‍ന്നുകിടന്നു മയങ്ങുന്ന ശ്യാമിനടുത്തേയ്ക്ക് അവള്‍ പതിയെ നടന്നു.....
ശ്യാം അവള്‍ വന്നതറിഞ്ഞില്ല. അവള്‍ അവനടുത്ത് പതിയെ ഇരുന്നു. അകാശത്ത് കാര്‍മേഘങ്ങള്‍ മഴയ്ക്കായി പന്തല്‍കെട്ടുന്നു. ഒരു മഴ... ചെറുതായി കണ്ണുചിമ്മി... ശ്യാം ഞെട്ടിയുണര്‍ന്നു..
മഴ, തുള്ളികളില്‍ കുളിരുണര്‍ത്തി... ശ്യാം തലചെരിച്ച് അവളെ നോക്കി.... അവള്‍ ചിരിച്ചു.. ശ്യാമും... അവന്‍ പതിയെ എഴുന്നേറ്റ് അവള്‍ക്കരുകിലിരുന്നു...
നീ ഇതിനുമുമ്പ് മഴ നനഞ്ഞിട്ടുണ്ടോ... അവന്‍ ചോദിച്ചു..
ഉം...
ഏപ്പൊ...
കുട്ടിക്കാലത്ത്....
ഞാനൊരുപാട് നനഞ്ഞിട്ടുണ്ട്... മഴ അന്നെനിക്ക് ഭയമായിരുന്നു... എന്‍റെ പുസ്തകങ്ങളും കിടക്കയും നനയ്ക്കുന്ന മഴ... പുരയുടെ കോണില്‍ തന്നെയും ചേച്ചിമാരെയും ഒതുക്കിനിര്‍ത്തി.. പാത്രങ്ങളില്‍ ചോര്‍ച്ചയുടെ സംഗീതം ശ്രവിച്ചിരുന്ന നാളുകള്‍...
അവന്‍ കരുയുന്നുണ്ടാവണം.. മഴ ചാലിച്ചെടുത്ത കണ്ണുനീര്‍ അവള്‍ കണ്ടിരിക്കുന്നു...
ശ്യാം....
അമൃതാ... ഈ മഴയ്ക്ക് എന്തോ... എന്റെ ബാല്യത്തിലെ നോവെനിക്കു സമ്മാനിക്കുന്നു....
അവള്‍ അവനെ നോക്കി... അവന്‍റെ മുഖത്ത് ബാല്യത്തിലെ കുട്ടികളിലെ ഭാവം കണ്ടു..
ശ്യാം ഇങ്ങനിരുന്നാല്‍ പനി പിടിക്കും... ശീലമില്ലാത്തതാ...
അവര്‍ ചിരിച്ചു...
രാത്രി ഒരു പാട് വൈകിയിരിക്കുന്നു... നമുക്ക് അകത്തേയ്ക്ക് പോകാം... നല്ലവണ്ണം തലതോര്‍ത്ത്.... പനിവരരുത് കേട്ടോ? അവള്‍ എഴുന്നേറ്റു
കൈകളില്‍പിടിച്ച് അയാളെ എഴുന്നേല്‍പിച്ച്, മുതുകില്‍ത്തള്ളി അവള്‍ അയാളേ റൂമിലേക്ക് കയറ്റി. ...
ഭക്ഷണം മേശപ്പുറത്തുണ്ട്... കുളിച്ചുവന്ന് കഴിച്ചുറങ്ങിക്കോളൂ... നാളെക്കാണാം..... കെ... റ്റാറ്റാ...
പിറ്റേന്ന് രാവിലെ അവളെത്തുമ്പോള്‍ അയാള്‍ ബഡ്ഡില്‍ക്കിടന്ന് പുസ്തകം വായിക്കുകയായിരുന്നു. കുളിച്ചിരുന്നു. കംപ്യൂട്ടര്‍ ഓണ്‍ചെയ്ത് ഒരു ഇംഗ്ലീഷ് ഗാനം കുറഞ്ഞ ശബ്ദത്തില്‍ വച്ചിരിക്കുന്നു.
ആ മാറ്റം അവള്‍ തിരിച്ചറിഞ്ഞു...
ശ്യാം...
ഓ... വന്നോ... ഞാന്‍ കാത്തിരിക്കുകയായിരുന്നു....
ഉം .. എന്താ...
എന്നോടൊപ്പം ഇന്ന് ഭക്ഷണം കഴിക്കുമോ?....
എന്താ പ്രത്യേകിച്ച്....
ഇന്നെന്‍റെ ജന്മദിനമാണ് നോക്കൂ.... ധനുവിലെ ഉത്രട്ടാതി., കലണ്ടറില്‍ പേനകൊണ്ട് വൃത്തം വരച്ച് അടയാളപ്പെടുത്തിയിരിക്കുന്നു.
എന്റെ ശ്യാമിന് എന്‍റെ പിറന്നാള്‍ ആശംസകള്‍.....
അയാള്‍ ചിരിച്ചു... എന്‍റെ ശ്യാമിന്...മനസ്സില്‍ അയാളത് പലവുരു ആവര്‍ത്തിച്ചു....
വൈകുന്നേരം നമുക്കിന്ന് പുറത്തുപോയാലോ? അയാളുടെ ചോദ്യത്തില്‍ ആകാംഷയുണ്ടായിരുന്നു...
പോകാം പക്ഷേ.... തിരയെണ്ണരുത്..... അവള്‍ ചിരിച്ചു അയാളും...
ഇന്നു കടലില്‍ വേണ്ട... ഏതേലും പാര്‍ക്കുമതി....
ശരി.. അങ്ങനാകട്ടെ... പിറന്നാളല്ലേ ഉച്ചയ്ക്ക് സദ്യതന്നെ ആയിക്കോട്ടെ അല്ലേ...
അമൃത.. ക്യാന്‍റീനില്‍ വിളിച്ച് എല്ലാവര്‍ക്കും ഉച്ചയ്ക്ക് തന്‍റെ വകയായി സദ്യകൊടുക്കാന്‍ നിര്‍ദ്ദേശിച്ചു...
പാര്‍ക്കില്‍ നിന്ന് തിരിച്ചെത്തുമ്പോള്‍ സമയം വളരെ വൈകിയിരുന്നു... ശ്യാം വളരെ സന്തോഷവാനായിരുന്നു. പല മടക്കയാത്രകളിലും തേങ്ങലോടെ തിരിച്ചെത്തുന്ന അയാള്‍ എല്ലാം മറന്ന് സന്തോഷത്തോടെ തന്‍റെ പിറന്നാള്‍ ആഘോഷിച്ചിരിക്കുന്നു.
കുളികഴിഞ്ഞ് അത്താഴത്തിനുശേഷം അമൃത പതിയെ കോറിഡോറിലുടെ നടന്നു. ശ്യാമിന്‍റെ മുറിയില്‍ വെട്ടം കാണുന്നുണ്ട്.... അവള്‍ വാതില്‍ മെല്ലെ തുറന്ന് അകത്തേയ്ക്ക് നോക്കി. വായിച്ചുകൊണ്ടിരുന്ന പുസ്തകം നെഞ്ചില്‍ കമിഴത്തിവച്ച് ശാന്തമായുറങ്ങുന്നു. അവള്‍ അകത്തുകയറി..
Wuthering Heights... പുസ്തകവും, കണ്ണടയും എടുത്തുമാറ്റുന്നതിനുമുമ്പ് അവളതിന്‍റെ ടൈറ്റില്‍ നോക്കി... മനസ്സിലൊന്നു പുഞ്ചിരിച്ച് തിരിയുമ്പോള്‍... ശ്യാമവളുടെ കൈയ്യില്‍ മെല്ലെതൊട്ടു.. അവള്‍ തിരിഞ്ഞുനോക്കി. അയാള്‍ ഉറങ്ങിയിട്ടില്ല...
അമൃതാ...
എന്താ ശ്യാം ...
നീയിവിടെ ഇരിക്ക്...
ഉം എന്താ... ബെഡ്ഡിലിരുന്നുകൊണ്ട് അയാളോട് അവള്‍ ചോദിച്ചു..
ഒന്നുമില്ല...
എന്താ ഉറങ്ങുന്നില്ലേ....
ഉറങ്ങണം.. അയാള്‍ എഴുന്നേറ്റിരുന്ന്.. അവളുടെ കണ്ണുകളിലേക്ക് നോക്കി... പുരികത്തില്‍ ചൂണ്ടാണിവിരലുകൊണ്ട് പതിയെ തലോടി...
നിന്‍റെ കണ്ണുകള്‍ക്ക് എന്നെ അനുസരിപ്പിക്കാനാകും... അവളൊന്നും പറഞ്ഞില്ല... പെട്ടെന്നായിരുന്നു ഒരു ചുംബനം അയാള്‍ അവള്‍ക്ക് പകര്‍ന്നുകൊടുത്തത്...
അവള്‍ക്ക് പ്രതികരിക്കാനായില്ല.... അതോ അവളതിനു വഴങ്ങുകയായിരുന്നോ....... ചില നിമിഷങ്ങളില്‍ അവര്‍ അറിയാതെ മറ്റൊരു ലോകത്തയ്ക്ക് എത്തിപ്പെടുകയായിരുന്നു. പ്രണയത്തിന്‍റെ സീമകളില്‍ അവര്‍ പരസ്പരം അറിയുകയായിരുന്നു..
നിലാവ്, നനുത്ത ലൈലോണ്‍ പാളികള്‍ കടന്ന് ജന്നലിന്‍റെ അടയാളം ബെഡ്ഡിലേക്ക് പകര്‍ന്നു....
അമൃത എഴുന്നേറ്റ് പുതപ്പുപുതച്ച് ജനലിലൂടെ പുറത്തേയക്ക് നോക്കി.....
അയാള്‍ അവളുടെ ചുമലില്‍ തലചേര്‍ത്ത് പിന്നിലായി വന്നു നിന്നു...
ഈ കുഞ്ഞിനെ എന്‍റേതായി... അല്ല... നമ്മുടേതായി.....
മറുപടി ഒരു മൗനമായി പകര്‍ന്ന് അവള്‍ മുഖം ജനലഴികളില്‍ചേര്‍ത്തു.
അവളുടെ കവിളിലുടെ കണ്ണുനീരിന്‍റെ നനുത്ത ചാലുകള്‍ പടരുന്നുണ്ടായിരുന്നു...

No comments:
Post a Comment