ഹൃദയത്തിലേക്ക് ചേര്‍ത്തുവച്ചൊരു കടലാസ്സുമായാണ് അവള് ഉറങ്ങാന്‍ കിടന്നത്. നാളെയാണ് ആ ദിവസം, എത്രയോ വര്‍ഷങ്ങള്‍ മെനഞ്ഞുവച്ച നൊമ്പരങ്ങള്‍ പരിഭവങ്ങളായി അവള്‍ക്ക് പറയാനുണ്ട്.
ഉറക്കം വരുന്നില്ല, സെല്ലിലെ കമ്പിയഴികളില്‍ തലചേര്‍ത്ത് ഇത്തിരി ചതുരത്തില്‍ ആകാശത്തേക്ക് നോക്കുമ്പോള്‍ നക്ഷത്രങ്ങള്‍ തനിക്കായി പ്രകാശിക്കുന്നതായി അവള്‍ക്ക് തോന്നി. നനുത്ത നൈലോണ്‍ സാരികളെന്നോണം മേഘം നക്ഷത്രങ്ങളെ മായിച്ച് പരന്നിറങ്ങുന്നു.
ആദ്യമായി ഇവിടെത്തുമ്പോഴും കലങ്ങിയ കണ്ണുകളില്‍ മേഘം പടര്‍ന്നിറങ്ങിയിരുന്നു. കുപ്പായത്തില്‍ കുത്തിയ കറുത്തയക്ഷരങ്ങള്‍ വര്‍ഷങ്ങളുടെ വിയര്പ്പേറ്റുവാങ്ങുമ്പോള് മറന്നു തുടങ്ങിയതാണ് പലതും. പക്ഷേ ഇന്നലെ അവളെത്തേടിയത്തിയ ആ കടലാസ്സുതുണ്ട് ഓര്‍മ്മകളുടെ നൊമ്പരങ്ങളിലേക്ക് അവളെ വലിച്ചു താഴ്ത്തുന്നു.
അമ്മയുടെ ഞരക്കങ്ങള്‍ പലപ്പോഴും അലീനയെ നൊമ്പരപ്പെടുത്തിയിരുന്നു. കരിങ്കല്‍ഭിത്തികളില്‍ പ്രധിധ്വനിച്ച് തിരികെ തന്റെ മനസ്സിലേക്ക് ആഴ്ന്നിറങ്ങുന്ന ഞരക്കങ്ങള്‍.
തോട്ടം സൂഷിപ്പുകാരനായിരുന്ന അവളുടെ അപ്പാപ്പന് മുതലാളി എഴുതിക്കൊടുത്തതായിരുന്നു ആ ആറും സെന്റും കരിങ്കല്ലുകെട്ടിയ തോട്ടപ്പുരയും. ഉരുള്‍പൊട്ടി കിണറും തൊഴുത്തും ഒലിച്ചുപോയപ്പോള്‍ അപ്പനും അപ്പാപ്പനും അമ്മയും അതില്‍പ്പെട്ടു. രക്ഷപ്പെട്ടത് അമ്മ മാത്രം പക്ഷേ അരയ്ക്കുകീഴെ ചലനശേഷി നഷ്ടപ്പെട്ടൊരു ജീവന് അതുമാത്രമാണിപ്പോള്‍ അമ്മ. അവളും അനിയന് ജോസും എബ്രഹാം സാറിന്റെ മകള്‍ക്ക് കൂട്ടിരിക്കാന്‍ പോയതിനാല്‍ ദുരന്തത്തില്‍ നിന്നു രക്ഷപ്പെട്ടു.
പ്രാരാബ്ദം വന്നു തലയില്‍ മുട്ടിയപ്പോള്‍ ജോസ് പഠിത്തം നിര്‍ത്തി. തോട്ടത്തില്‍ പാലെടുക്കാനും ഷീറ്റടിക്കാനും അവന് പോയിത്തുടങ്ങി. എബ്രഹാം സാര്‍ അവനെ പലപ്പോഴും പഠിക്കാന്‍ നിര്‍ബന്ധിച്ചിട്ടുണ്ട്. പക്ഷേ ജീവിതത്തോട് ഒരു വാശിയായിരുന്നു ജോസിന്. പക്ഷേ അലീനയെ പഠിപ്പിക്കാന്‍ അവന് മറന്നില്ല. ചേച്ചി പഠിക്കട്ടെ. അതാണ് എപ്പോഴും അവന്റെ മറുപടി. അലീന അക്കാര്യത്തില്‍ ഒരിക്കലും അനുജനെ നിരാശപ്പെടുത്തിയില്ല.
തന്നെക്കാള്‍ ഏഴെട്ടുവയസ്സു താഴെയാണ് ജോസിന്റെ പ്രായം . ഏങ്കിലും അവന്റെ സ്നേഹം ഒരേട്ടന്റേതുപോലെ അവളെ അനുസരിപ്പിച്ചു. പഠിക്കാന്‍ മിടുക്കിയായിരുന്നു അലീന. എബ്രഹാം സാറിന്റെ മകളാണ് അത്യാവശ്യം അവളെ പഠനത്തില്‍ സഹായിക്കുന്നത്.
പതിവുപോലെ സംശയങ്ങള്തീര്ത്ത് പടിപ്പുര ഇറങ്ങുമ്പോള്‍ മിന്നുന്ന എന്തോ ഒന്ന് പടിക്കുതാഴെ അലീന കണ്ടു. ഒരു അളുങ്കുകമ്മല്, ആണിയില്ല. ഒരു കൗതുകത്തിന് അതെടുത്ത് പേഴ്സിലിട്ട് അലീന വീട്ടിലേക്കുപോയി.
വീട്ടിലെത്തുമ്പോള്‍ അമ്മയുടെ ഞരക്കങ്ങള്‍ക്ക് എന്നത്തേതിനേക്കാള്‍ മൂര്‍ച്ചയുള്ളതുപോലെ തന്റെ ഹൃദയത്തില്‍ അള്ളിപ്പിടിക്കുന്നു. അലീന അമ്മയുടെ അടുത്തിരുന്നു...
"അമ്മച്ചീ... എന്താ... "
അപ്പന്റെ പടത്തിനുമുന്നിലെ കൊന്തയിട്ടുവയ്ക്കുന്ന കായപ്പെട്ടി ചൂണ്ടി അമ്മ ഒന്നു മുനങ്ങി. അലീന എഴുന്നേറ്റ് അതെടുത്ത് അമ്മയ്ക്കരുകിലിരുന്നു. ചെറുശബ്ദത്തില്‍ അമ്മ അതു തുറക്കാനാവശ്യപ്പെട്ടു. അവളതുതുറന്നു. അകത്തുണ്ടായിരുന്ന ഒരു ചെറുപൊതിയില്‍ കൊളുത്തുപോയ ഒരു മാല. അമ്മയുടെ ഇടതുകൈ അവളുടെ മുടിയിഴകളില്‍ പതിയെ തലോടിക്കൊണ്ടിരുന്നു.
"ഇത് നിനക്കുള്ളതാണ് നിന്റെ അപ്പന് എനിക്കു വാങ്ങിത്തന്നത്." മാലയുടെ ചന്തം തിരിച്ചും മറിച്ചും നോക്കുമ്പോഴേക്കും തലയില്‍ തഴുകിയിരുന്ന കൈ നിശ്ചലമായി . ഞരക്കങ്ങള്‍ പിന്നെ പ്രതിധ്വനിച്ചില്ല.
ഒരലര്‍ച്ചയില്‍ അലീന അമ്മയുടെ മാറിലേക്കുവീണു. ഒരുരുള്പൊട്ടലിന്റെ വേദനകള്തീര്ത്ത ഞരക്കങ്ങള്‍ സെമിത്തേരിയില്‍ കുരിശുവരച്ചപ്പോള് അനാഥരായത് ജോസും അലീനയുമായിരുന്നു. പതിവുജീവിതത്തിലേക്ക് തിരികെയെത്താന്‍ അലീനയ്ക്ക് ഒത്തിരി ദിവസങ്ങള്‍ വേണ്ടിവന്നു. ഒറ്റപ്പെടലിന്റെ വേദനമാറ്റാന്‍ അബ്രഹാം സാറിന്റെ മകള്‍ സോഫിക്കൊപ്പം പള്ളിയിലേക്കുപോകാന്‍ ജോസ് പറഞ്ഞു. പോകുംവഴിക്ക് മരതകത്തിന്റെ കടയില്കൊടുത്ത് മാലയുടെ കൊളുത്തിടീക്കണമെന്നും കാശിന്റെ കാര്യം അവന് പറഞ്ഞോളാമെന്നും അതവിടെ കൊടുത്താമതീന്നും പറഞ്ഞപ്പോള്‍ അലീന തലകുലുക്കി.
പള്ളിയിലേക്കു പോകും വഴിയാണ് മരതകത്തിന്റെ കുഞ്ഞു ജുവലറി. അവിടുന്നാണ് രണ്ടുമൊട്ടുകള് പോലെയുള്ള കമ്മല്‍ ജോസ് അവള്‍ക്ക് വാങ്ങിക്കൊടുത്തത്. കടയിലെത്തി പേഴ്സ് തുറന്ന് മാലയെടുത്തു. ഒപ്പം എന്തോ അതില്കുരുങ്ങി തറയില്‍ വീണു. സോഫി അതുകുനിഞ്ഞെടുത്തു. നഷ്ടപ്പെട്ടുപോയ ഇളയമ്മച്ചിയുടെ കമ്മലിന്റെ ഒരുഭാഗമാണതെന്നു തിരിച്ചറിഞ്ഞപ്പോള്‍ അലീനയെ കള്ളിയാക്കാനേ അവള്‍ക്കു തോന്നിയുള്ളൂ.
കര്‍ത്താവായിട്ടു തന്റെ മുന്നിലിതെത്തിച്ചതാണെന്നും. അലീനകട്ടെടുത്തതാണെന്നും അവള് തറപ്പിച്ചുപറഞ്ഞു. അലീന എന്തു പറഞ്ഞിട്ടും സോഫി സമ്മതിച്ചുകൊടുത്തില്ല. അലീന കരഞ്ഞുകൊണ്ട് വീട്ടിലേക്കോടി. കള്ളം ചെയ്തത്തിന് ജോസ് അവളെ പൊതിരെത്തല്ലി. അനുജനെ എന്തുപറഞ്ഞിട്ടും വിശ്വസിപ്പിക്കാന്‍ അവള്‍ക്കു കഴിഞ്ഞില്ല. ജോസ് സങ്കടംകൊണ്ട് പൊട്ടിക്കരഞ്ഞു.
രാത്രിയില്‍ അവളിറങ്ങി പള്ളിയിലേക്കു നടന്നു. ഒരു കുമ്പസാരത്തിനൊടുവില്‍ വിങ്ങിപ്പൊട്ടിപ്പോയ അവള് സെമിത്തേരിയിലേക്കോടി. അമ്മയുടെ നെഞ്ചില്‍വീണ് ആര്‍ത്തലച്ചു കരഞ്ഞു. തന്നെ പിടിച്ചെവുന്നേല്പിച്ച കരങ്ങള്‍ക്കുള്ളില്‍ ചേര്‍ന്നുനിന്നവള്‍ തേങ്ങി. ചേര്‍ത്തണച്ച ആശ്വാസം ചൂഷണത്തിന്റേതായപ്പോള് അവളറിയാതെ അടര്ന്നുടഞ്ഞു. ഒരു ദുര്‍ബലതയുടെ മുതലെടുപ്പുപോലെ. ഒരു ഞെട്ടലോടെയാണ് പിന്നീടുള്ള ദിനങ്ങളില്‍ അവളുണര്‍ന്നത്. അരുതായകയുടെ വഴിയിടങ്ങളില്‍ പലതവണ ഭോഗിക്കപ്പെടുമ്പോള് താനറിയുകയായിരുന്നു ഒരു പ്രാണചലനം ഉള്ളിലെവിടെയോ തേങ്ങുന്നത്.
നിസ്സഹായതയുടെ പള്ളിമണികളില്‍ പലവട്ടം അതവളേറ്റുപറയുമ്പോഴും പകരംവയ്ക്കേണ്ടിവരുന്ന നഗ്നതയെ അവള് ശപിച്ചു. ഒടുവിലെപ്പോഴോ രതിമൂര്ച്ഛയുടെ ആലസ്യത്തില്‍ അയാളെ കീഴ്പ്പെടുത്തി ശ്വാസംമുട്ടിച്ചുകൊല്ലുമ്പോഴും അടിവയറിലെ ഭാരം അവളെ വല്ലാതെ നോവിച്ചു.
കോടതി വരാന്തകളില്‍ വലിയവയറുമായി കയറിയിറങ്ങുമ്പോഴും അതൊരു ഭാരമായി അവള്‍ക്കനുഭവപ്പെട്ടു. നശിച്ച വിത്തിനെ വലിച്ചെറിയുക എന്നൊരു ചിന്തയക്കപ്പുറം അവള് മറ്റൊന്നും കരുതിയില്ല. ഒടുവിലൊരു നൊമ്പരമായി പെറ്റുവീഴ്ത്തുമ്പോള് ഒരു സ്നേഹം, ഒരു പാലമൃതൂട്ടല് അവളെ വേദനിപ്പിച്ചുകൊണ്ടേയിരുന്നു.
കുഞ്ഞിനെ വേര്പിരിച്ചുകൊണ്ടുപോയിട്ട് പലവര്ഷങ്ങള്. ഒന്നു കാണണമെന്ന് പലപ്പോഴും ആഗ്രഹിച്ചെങ്കിലും ആരോടും പറയാനോ ചോദിച്ചവരോടൊക്കെ എനിക്കു കാണണ്ടാ എന്ന ദേഷിച്ച ശാഠ്യം അവള് ഊതി വീര്‍പ്പിച്ചിരുന്നു.
ശിക്ഷയുടെ കാലാവധി കഴിഞ്ഞിട്ടും പുറത്തേക്ക് പോകാനൊരു വെമ്പലും മനസ്സു കാട്ടിയിരുന്നില്ല. എന്നാല്‍ ഇന്നലത്തെ ആ കടലാസുതുണ്ട് അവളെ നൊമ്പരപ്പെടുത്തുന്നു. ഇതുവരേയും തന്നെത്തേടിയെത്താത്ത ആ കറുത്തയക്ഷരങ്ങള്‍, ചിരിക്കുന്ന പാല്മുഖമായി അവളെ വേദനിപ്പിക്കുന്നു.
ആ കടലാസുതുണ്ട് അവള് വീണ്ടും വായിച്ചു. അമ്മേ എനിക്ക് ഫുള്‍ എ പ്ലസ്. ഞാനറിയുന്നു നിന്നെ, ഞാന്‍ വരുന്നു നിന്റടുത്തേക്ക്. നിന്റെ വിടുതല്‍ ദിനത്തില്‍.
ആകാശത്തിലെ നറുനിലാവ് ജനലളികളുടെ നേരിയ നിഴല്‍ സെല്ലിലേക്ക് പതിപ്പിച്ചുകൊണ്ടിരുന്നു. കണ്ണീര്‍ചാലുകള്‍ ആ ദിവസത്തിന്റെ ചുംബനത്തിനായ് കാത്തിരിക്കുന്നതുപോലെ.

No comments:
Post a Comment