ഒരു രജിസ്റ്റേഡ് കത്തുണ്ട്
------------------
രാവിലെ അവളെഴുന്നേറ്റപ്പോള്‍ തന്നെ വളരെ വൈകിയിരുന്നു. ഇനിയെപ്പോഴാണ് ഓഫീസിലെത്തുക, ധൃതിയില്‍ പല്ലുതേച്ച് അടുക്കളയിലെത്തി. പാല്‍പാത്രം ഗ്യാസ്സ്റ്റൗ കത്തിച്ച് അതിലേക്കുവയ്ക്കുമ്പോഴേക്കും രഘുവും എഴുന്നേറ്റിരുന്നു. രണ്ടുപേര്‍ക്കും രണ്ടുദിശയില്‍ മാറ്റംകിട്ടിയതുകാരണംവളരെ ബുദ്ധിമുട്ടാണ്. മക്കള്‍ ഉണര്‍ന്നിട്ടില്ല. അവരെ വിളിച്ചുണര്‍ത്തുന്നതുതന്നെ ഒറു ഭഗീരഥ പ്രയത്നമാണ്. തലേദിവസമേ അരി തിളപ്പിച്ച് തെര്‍മല്‍കുക്കറില്‍ വച്ചിട്ടുള്ളതുകൊണ്ട് പ്രശ്നമില്ല. ഇനി ഒന്നോ രണ്ടോ കറിയുണ്ടാക്കിയാല്‍ സംഗതി റെഡി.
രഘുവേട്ടാ.. ഈ പാലൊന്നു നോക്കിക്കേ.. ഞാനീ തേങ്ങയൊന്നു ചുരണ്ടിക്കോട്ടെ. ദോശയ്ക്കു ചട്ണി മതീലോ അല്ലേ..
ദാ വരണു ഇവനെയൊക്കെ ഒരുറൗണ്ട് വിളിച്ചുണര്‍ത്തിക്കോട്ടെ അല്ലേ ഇന്നത്തെ പോക്ക് കുശാലാകും.
രഘു അടുക്കളയിലെത്തിയപ്പോഴേക്കും ശാരി ചായ ചേര്‍ത്തു കഴിഞ്ഞിരുന്നു.
ഇതിയാനേം നോക്കിയിരുന്നേല്‍ ഇപ്പോ പാല് തിളച്ചു പൊന്തിയേനേ.
എന്നാ ചെയ്യാനാ കുത്തിയുണര്‍ത്തീട്ടും രണ്ടും ഴുന്നേല്‍ക്കുന്നില്ല. പിന്നെ വല്ലവിതേനേം വലിച്ചെടുത്ത് സോഫേലിരുത്തീട്ടുണ്ട്. നീ ഒന്നവിടെ ആളുകാണിച്ചേച്ചും വാ അല്ലേ ആ ഇരുപ്പിരിക്കും.
ഓ.. എനിക്കതിനാ ഇപ്പം നേരം.. ടാ .. പോയിപല്ലുതേച്ചുകുളിക്കീനെടാ..
ഒരുവിധം ഓടിപ്പിടച്ച് രണ്ടുപേരുംകൂടി കുട്ടികള്‍ക്കുള്ള ഭക്ഷണവും മറ്റും എടുത്തുവച്ച് കുളികഴിഞ്ഞെത്തിയപ്പോഴേക്കും നേരം ഏഴു കഴിഞ്ഞിരുന്നു.
ഇനി പറന്നുപോയാലും ബസ്റ്റാന്‍റില്‍ എത്തുമ്പോഴേക്കും രാജധാനി ബസ് പോയിക്കഴിഞ്ഞിരിക്കും. അവള്‍ക്ക് ആ ബസ് കിട്ടിയില്ലെങ്കില്‍ പിന്നെ മൂന്നു ബസ് കയറണം ഒഫീസിലെത്താന്‍. എന്തായാലും ഇന്ന് ഇനി അങ്ങനെയെ കഴിയു. വാച്ചിലേക്കുനോക്കി സമയമളന്നപ്പോഴേക്കും ഒരു സൂപ്പര്‍ഫാസ്റ്റെത്തി. തിക്കിത്തിരക്കിക്കയറി മുന്നിലേക്ക് പോകുമ്പോഴും സമയത്തിന്‍റെ ആധി അവളെ വല്ലാതെ അസ്വസ്തയാക്കിക്കൊണ്ടിരുന്നു.
പാളയത്ത് ബസ്സിറങ്ങി അടുത്തതിലേക്ക് പാഞ്ഞുകയറി, സ്റ്റാച്ചുവിലെത്തിയതും ബസ്സിഴഞ്ഞുതുടങ്ങി. തിരക്കുള്ള റോഡില്‍ അതിരാവിലെതന്നെ സമരക്കാര്‍ സ്ഥലം പിടിച്ചിടരിക്കുന്നു, അവര്‍ക്കുചുറ്റും മാധ്യമക്കാര്‍ വേറെയും, വല്ലവിധേനയും ആ കുരുക്കു കടന്ന് അടുത്ത ബസിനായി ഓടി, അവള്‍ക്കിനിയും ഒരു ബസ്സുകൂടി കയറിയാലെ ഓഫീസിലെത്താനാകു. ചെന്നയുടനെ ബസ്സ് കിട്ടിയെങ്കിലും സ്റ്റാര്‍ട്ടാക്കി നിര്‍ത്തി ഡ്രൈവര്‍ എങ്ങോട്ടോ പോയി, വാച്ചിലെ സൂചി ആരെയും കാക്കാതെ ഓടിക്കൊണ്ടിരുന്നു.
ഓഫീസ് വാതുക്കല്‍ ബസ്സിറങ്ങിയപ്പോഴേ നെഞ്ചില്‍ ഒരു മിടിപ്പുതുടങ്ങിയിരിക്കുന്നു. ഇന്‍സ്പെക്ഷന്‍ സമയമാണ്. ആരേലും കാണുമോ എന്തോ? വീണ്ടും വാച്ചിലേക്കുനോക്കി അവള്‍ അകത്തേക്കോടി. യൂണിഫോം ധരിച്ച് തിരിച്ചെത്തിയപ്പോള്‍ കുന്നുപോലെ കത്തുകള്‍.
തിങ്കളാഴ്ചയാണ്, ധാരാളം കത്തുണ്ട്. ബുക്ക്പോസ്റ്റുകളും മണിയോഡറും രജിസ്റ്റേഡുമെല്ലാം കെട്ടിപ്പറുക്കി അവള്‍ തന്‍റെ ജോലിതുടങ്ങി. നല്ല മഴയായിരുന്നതിനാല്‍ ഒരു കൈയ്യില്‍ കുടയും രണ്ടുതോളിലും സഞ്ചിയുംതൂക്കി അവള്‍ വീടുകള്‍തോറും കയറിയിറങ്ങി. ചിലര്‍ ലോഹ്യം പറയുന്നു മറ്റുചിലര്‍ ഒന്ന് ചിരിച്ചു എന്നുവരുത്തി കടന്നുപോകുന്നു.
ചിലവീടുകള്‍ അവള്‍ക്ക് സുപരിചിതമാണ്. അതിലൊന്നാണ് സുമയുടേയും. സുമ ഒരു പൂക്കച്ചവടക്കാരിയാണ്. ആദ്യ ഭര്‍ത്താവ് ഉപേക്ഷിച്ചുപോയി. രണ്ടാമതു കെട്ടിയവനും ഒരാക്സിഡന്‍റില്‍ മരിച്ചു. രണ്ടുമക്കളുണ്ട് ആദ്യവിവാഹത്തിലേതാണ്. വൃത്തിയുള്ള കൊച്ചുവീട്. അവള്‍ അവിടെയിരുന്നാണ് രാവിലെ കൊണ്ടുപോകുന്ന കാപ്പികുടിക്കാറ്. സുമേച്ചി എന്നും മകന്‍റെ ബര്‍ത്ത് സര്‍ട്ടിഫിക്കറ്റ് പോസ്റ്റില്‍ വന്നോ എന്നു തിരക്കും. അതു കിട്ടിയിട്ടുവേണം സ്കൂളില്‍കൊടുക്കാന്‍ എന്ന പരിഭവവും പറയും .
ഇന്നേതായാലും ചേച്ചിക്കൊരു രജിസ്റ്റേഡുണ്ട്. ബര്‍ത്തു സര്‍ട്ടിഫിക്കറ്റായിരിക്കും മനസ്സിലിതുപറഞ്ഞാണ് അവളാ വളവു തിരിഞ്ഞത്. സുമേച്ചീടെ വീട്ടുമുറ്റത്ത് നിറച്ചും ആളുകള്‍, അവളും തിക്കിത്തിരക്കി അകത്തേയ്ക്കു ചെന്നു. അവള്‍ ഞെട്ടിപ്പോയി, സുമേച്ചീടെ കരച്ചില്‍ മാത്രമേ അവള്‍ക്ക് കേള്‍ക്കാന്‍ കഴിഞ്ഞുള്ളൂ. കണ്ണുകളില്‍ ഇരുട്ടു കയറുന്നതുപോലെ അവള്‍ക്കു തോന്നി. തന്നെ ആരൊതാങ്ങിയതുമാത്രം ഓര്‍മ്മയുണ്ട്.
തണുത്ത ജലം മുഖത്തുവീണപ്പോള്‍ കണ്ണുതുറന്നു, അവള്‍ തന്‍റെ കൈയ്യില്‍ മുറുക്കിപ്പിടിച്ചിരുന്ന രജിസ്റ്റേഡിലെ ഫ്രം അഡ്രസ്സ് വായിച്ചു, ബര്‍ത്തു സര്‍ട്ടിഫിക്കറ്റ് തന്നെ എന്നുറപ്പു വരുത്തി, തറയില്‍ വെള്ളപുതച്ചുകിടത്തിയിരിക്കുന്ന കുഞ്ഞിനെ അവള്‍ ഒന്നുകൂടി നോക്കി, കുളിമുറിയില്‍ വച്ച് ഷോക്കടിച്ച് മരിച്ചതാണെന്ന് ആരോ പറഞ്ഞു.
മൗനമായി പടികളിറങ്ങുമ്പോള്‍ അവള്‍ മനസ്സിലോര്‍ത്തു "ഇനിയാ ഡത്ത് സര്‍ട്ടിഫിക്കറ്റും ഞാന്‍തന്നെ കൊണ്ടുകൊടുക്കണം".
കൈയ്യിലിരുന്ന ബര്‍ത്ത് സര്‍ട്ടിഫിക്കറ്റിലേക്കു വീണ മിഴിത്തുള്ളികള്‍ അഡ്രസ്സിലെ മഷിപടര്‍ത്തിക്കൊണ്ടിരുന്നു.

No comments:
Post a Comment