കടല്‍ക്കരയിലേക്ക് ഇരുട്ട് പതിയെ പടര്‍ന്നിറങ്ങി, കടലോരം ഏതാണ്ട് വിജനമായിരിക്കുന്നു. ഉത്രജന്‍ കടല്‍ത്തിരകളിലേക്ക് പതിയെ ഇറങ്ങി. മനസ്സില്‍ മരണഭയം ഉപേക്ഷിച്ച് അഴത്തിലേക്കൊരു യാത്ര അയാള്‍ ആഗ്രഹിച്ചിരുന്നു. തിരകള്‍ കാലടിയിലെ മണ്ണ് വലിച്ചുകൊണ്ടുപോകുന്നു. കടല്‍ തന്നെ പുണരുന്നമാതിരി, തിരക്കൈകള്‍ വലിച്ചുമുറുക്കുന്നു.. പെട്ടന്നായിരുന്നു അവനു മുകളിലൂടെ ഒരാള്‍ തിരയിലേക്ക് മറിഞ്ഞത്. ഉത്രജന്‍ ഒരു നിമിഷം ഒന്നും മനസ്സിലായില്ല തിരകള്‍ തന്നെ വിഴുങ്ങിക്കൊണ്ടിരിക്കുന്നു. ശ്വാസഗതിയൊന്ന് തിരിച്ചാവഹിച്ച് ഉത്രജനൊന്ന് ഉയര്‍ന്നുപൊങ്ങി. നീന്തല്‍ മത്സരങ്ങളില്‍ പലപ്രാവശ്യം സമ്മാനങ്ങള്‍ വാരിക്കൂട്ടിയിരുന്നുവെങ്കിലും കടല്‍ അപരിചിതമാണ്. ഏങ്കിലും ഒന്നു പരിശ്രമിക്കുകതന്നെ. തന്റെ വിടവാങ്ങലിനുമുന്പ് ഒരാളെ രക്ഷിക്കാനായെങ്കില്‍. എന്തായാലും താന്‍ മരണം ഉറപ്പിച്ചിരിക്കുകയാണല്ലോ.
ഉത്രജന്‍ കടലിലേക്ക് ഒന്നുളിയിട്ടു.. ഒന്നുയര്‍ന്നു പൊങ്ങിയപ്പോള്‍ തന്റടുത്ത് ഉയര്‍ന്ന കൈകളിലേക്ക് അവന് ബലമായി പിടിച്ചു. പക്ഷേ ആ പിടി അവനെയുംകൊണ്ട് താണുപോയി... ഒടുവിലെപ്പോഴോ ഒരു മല്പിടിത്തത്തില് തലമുടിയിലേക്ക് കടന്നുപിടിച്ച് ഒരു തിരയ്ക്കൊപ്പം ഉത്രജന്‍ കരയിലേക്ക് പാഞ്ഞുകയറി. അടുത്ത തിര പിന്നാലെയുണ്ട്... സര്‍വ്വശക്തിയും മനസ്സിലാവാഹിച്ച് കുറച്ചുകൂടി കടലിനുവെളിയിലേക്കവനെത്തി.
തളര്‍ന്നുപോയിരുന്നു. പിടിവിട്ട് മണലില്‍ കൈകള്‍ പിന്നിലേക്കുകുത്തി അവനിരുന്നു. കുറച്ച് നിമിഷങ്ങള്‍ക്കൊടുവില്‍ താന്‍ രക്ഷിച്ചയാള്‍ ജീവനോടുണ്ടോയെന്നൊരു സംശയം അവനിലേക്കുവന്നു. ഇപ്പോള്‍ ഒരു ഭയം അരിച്ചുകയറുന്നതുപോലെ...
ഏതായാലും സ്ത്രീയാണ്, കമിഴ്ന്നുകിടന്ന അവളെ അയാള്‍ മെല്ലെ ചരിച്ചു... കവിളില്‍ തട്ടിവിളിച്ചു.... ലൈറ്റുഹൗസില് നിന്ന് ഇടയ്ക്കിടയ്ക്കുവരുന്ന പ്രകാശത്തില്‍ അയാളാ മുഖം വ്യക്തമായിക്കണ്ടു........ ഖദീജ
ഉഉള്ളിന്റെയുള്ളിലൊരു ഞെട്ടല്‍ ..... പിന്നെ എല്ലാം ദ്രുത വേഗത്തിലായിരുന്നു. അവളെ കമിഴ്ത്തിക്കിടത്തി കടല്‍വെള്ളം അമര്‍ത്തിക്കളഞ്ഞ്, പതിയെ.... പതിയെ... അവളെ ബോധത്തിലേക്കെത്തിച്ചു....
ഖദീജാ... ഖദീജാ... അവള് മെല്ലെ കണ്ണുകള്‍ തുറന്നു. ഖദീജാ.... ഒരു മൂളല്‍ അവള് പുറപ്പെടുവിച്ചു..
ഖദീജാ..... എന്തുപറ്റി...... കുറേനേരം ഉത്രജന്‍ അവളുടെ അടുക്കല്‍ കാത്തിരുന്നു.... അവളുടെ മറുപടിക്കായി.....
ഉത്രജന്റെ കൈത്താങ്ങില്‍ മെല്ലെയുയര്‍ന്ന് കൂമ്പിയ കണ്ണുകള്‍ പതിയെ വിടര്‍ത്തി ദയനീയമായി അവനെ നോക്കി.....
ഞാന്‍ ഉത്രജന്‍ എന്നെ.. നോക്ക് ഖദീജാ........
താടിയും മുടിയും നീട്ടിവളര്‍ത്തിയ അവന്റെ രൂപത്തില്‍നിന്ന് അവളുടെ പഴയ ഉത്രജനെ തിരിച്ചറിയാന്‍ ആ ഇരുട്ടില്‍ അവളൊരുപാട് സമയമെടുത്തു. ഒരു ചെറു തേങ്ങലായി കാല്‍മുട്ടുകള്‍ വലിച്ച് കൂനിയവളിരുന്നു. കുറേയേറെ സമയം. നശബ്ദതയുടെ ഇടവേളകളില്‍ കടല്ക്കൈകള് തിരകളായി അവരെ തൊട്ടുരുമി തിരിച്ചുപോയി.
മൗനത്തിന് വിരാമമിട്ട് ഉത്രജന്‍ പറഞ്ഞു...
ഖദീജാ.... എത്ര കാലമായി നമ്മൊളോരുമിച്ചൊന്ന് കണ്ടിട്ട്..... പത്താം ക്ലാസ്സിലെ അവസാന പരീക്ഷയുടെയന്ന് നിന്റെ കസവുതട്ടം മറച്ച ചെവികളില്‍ നീയെന്റെ മുത്താണെന്ന് ഞാന്‍ പറഞ്ഞത് നിനക്കോര്‍മ്മയുണ്ടോ?
ഒരു മറുപടിക്കുപകരം ചെറിയ തേങ്ങലായി ഖദീജ അവന്റെ തോളിലേക്ക് ചാഞ്ഞിരുന്നു. അവളുടെ മനസ്സ് ആ ബാല്യത്തിലേക്കൊന്നു തിരിച്ചുപോയി. സ്കൂള്‍ വരാന്തകളില്‍ തന്റെ അയല്‍ക്കാരനും കളിത്തോഴനുമായ ഉത്രജനെ അവള് കണ്ടെത്തി. മനസ്സിലെ സ്നേഹമെന്ന വികാരത്തില്‍ നിഷ്കളങ്കതയുടെ ശലഭങ്ങളെ അവള് മനസ്സില്‍ താലോലിച്ചു. പതിയെ പറന്ന് മനസ്സ് തന്റെ വീട്ടിലേക്കെത്തുമ്പോള്‍ ഒരറപ്പ് അവളുടെ ഉള്ളിലേക്ക് അരച്ചുകയറി.
അവസാന പരീക്ഷകഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ ബാപ്പ മൊല്ലാക്കയുമായി സംസാരിക്കുകയായിരുന്നു. ഉമ്മയുടെ കൈയ്യില്‍ നിന്ന് ചോറും മീന്‍കറിയും വാങ്ങിക്കഴിക്കുമ്പോള് ബാപ്പ ഉറക്കെ പറഞ്ഞു. ഖദീജനെക്കാണാന് നാളെ വെളീന്നൊരു ചെക്കന് വരണുണ്ടെന്ന്. മന്സിലൊരു തീക്കാറ്റടിച്ചപോലെ. തേങ്ങള്‍ മനസ്സലടക്കി. ഉമ്മുമ്മാന്റെ മടിയില്‍ ചായുമ്പോള്‍ അറിഞ്ഞിരുന്നില്ല നിക്കാഹ് അടുത്തയാഴ്ചയിലാണെന്ന്.
ഉമ്മുമ്മയുടെ തലോടല്‍ ഖദീജയ്ക്ക് പലപ്പോഴും ഒരു സാന്ത്വനമായിരുന്നു. പണ്ടെങ്ങോ നാടുവിട്ടുപോയ കോയാഹാജീടെ മോന് വലിയ പണക്കാരനായി തിരിച്ചുവന്നിരിക്കുന്നു. ബിസിനെസ്സെല്ലാം അങ്ങ് വെളിനാട്ടിലാണ്. കദീജയ്ക്ക് അയാളുടെ മകളാകാനുള്ള പ്രായമേയുള്ളൂ.
ഗംഭീരമായ നിക്കാഹിന്റെ ഒരുക്കങ്ങള്‍, വേലിക്കല്ചെന്നു നാണുനായരുടെ വീട്ടിലേക്കെത്തിനോക്കി ഖദീജ വിളിച്ചു...
ജാനുമ്മാ... അവളങ്ങനെയാണ് ഉത്രജന്റെ അമ്മയെ വിളിക്കാറ്. ആ ചെക്കനെങ്ങാട്ട് പോയി.... അവനേന്ന് കാണണോയിരുന്നു....
ഇതാരാ ... എന്റെ മൊഞ്ചത്തി മണവാട്ടിയോ...... ജാനുമ്മ നിറഞ്ഞ സ്നേഹത്തോടെ വേലിക്കപ്പുറത്തുനിന്ന് ഖദീജയുടെ താടി പിടിച്ചു കുലുക്കി. അവനാ പാടത്തെങ്ങാനും കാണും മോളെ.... ഇന്നലെ മുതല്‍ അവനിങ്ങനാ പിടിതരാതെ എവിടേലും പോയിരിക്കും......
അവള് ഉത്രജനെ കണ്ടില്ല... നിക്കാഹിന്റന്ന് വന്നവരുടെ ഇടയിലെല്ലാം ഉത്രജനെ അവള് തിരക്കി.... ആ തിരയല്‍... ഈ കടപ്പുറത്ത്... തന്റെ രക്ഷകനായി.... ഇരുപത്തിയേഴ് വര്‍ഷങ്ങള്‍ക്ക് ശേഷം....
ഖദീജ തലയുയര്‍ത്തി ഉത്രജനെ നോക്കി.... നീണ്ട തലമുടി.... നരച്ചുതുടങ്ങിയ താടി..... ആകെ ഒരു ഭ്രാന്തനപ്പോലെ.....
ഉത്രജാ.....
കാല്‍മുട്ടുകളില്‍ പിണച്ചുവച്ചിരുന്ന കൈകള്‍ ആകാശത്തേക്കുയര്‍ത്തി ഉത്രജന്‍ ഒന്നു നെടുവീര്‍പ്പിട്ടു... പിന്നെ പതിയെ ചരിഞ്ഞ് ഖദീജയെ നോക്കി.....
നിനക്കെന്തുപറ്റി...... നീ ഇവിടെങ്ങനെയെത്തി.....
ഉത്രജാ നമുക്ക് ഈ കടപ്പുറത്തുകൂടി പതിയെ ഒന്നു നടന്നാലോ.... മനസ്സിലും ശരീരത്തിലും നല്ല ക്ഷീണം തോന്നുന്നു.
അവര്‍ എഴുന്നേറ്റ് പതിയെ നടന്നു......
ഈ കടല്‍ ശാന്തമൊണെന്ന് ഉത്രജനു തോന്നുന്നുണ്ടോ?
അയാളൊന്നും മിണ്ടിയില്ല....
അല്ല, കുറേ നോവുകള്‍..... സങ്കടങ്ങള്‍ ഉള്ളിലൊതുക്കി ചെറു തേങ്ങലിലെ തിരകളായി അവളിങ്ങനെ.......
ഖദീജ നിനക്കൊരു മാറ്റവുമില്ല. ആ പഴയ ഉമ്മക്കുട്ടിതന്നെ നീയ്....
അവള് പൊട്ടിപ്പൊട്ടിച്ചിരിച്ചു....... അയാള്‍ക്കൊന്നും മനസ്സിലായില്ല......
നീയെന്താ ഈ വേഷത്തില്‍.... താടിയും മുടിയുമൊക്കെ വളര്‍ത്തി... ഞാന്‍ തിരിച്ചറിഞ്ഞില്ല കേട്ടോ......
ആ ചോദ്യത്തില്‍ നിന്ന് ഉത്രജന്‍ ജയിലഴികളിലെ രാത്രികളിലേക്കൊന്നു പോയിവന്നു. ഒന്നു പുഞ്ചിരിച്ച് അയാള്‍ പറഞ്ഞു.
ഇപ്പോള്‍ ഇരുട്ടാണെനിക്കിഷ്ടം. മരണത്തിലേക്ക് പതിയെ ഇറങ്ങിയതായിരുന്നു.... അപ്പോഴാണ്.... നീ....
ഉത്രജാ....! ഒരമ്പരപ്പോടെ അവള് ഉത്രജനെ നോക്കി.
ഒന്‍പത് വര്‍ഷം ചെയ്യാത്ത കുറ്റത്തിന് ജയിലഴികളില്‍ നിന്ന് ജയിലഴികളിലേക്ക് പീഢനങ്ങളുടെ പെരുമഴയായിരുന്നു. എന്റെ ഒരു സുഹൃത്തിനെത്തിരഞ്ഞ് ബോംബെയിലെത്തിയതായിരുന്നു ഞാന്‍. ഒരു ഭീകരസംഘടനയിലെ കണ്ണിയായിരുന്നു അവനെന്ന് അറിഞ്ഞിരുന്നില്ല. വിലാസം കണ്ടത്തി കോളിംഗ്ബെല്ലമര്ത്തുമ്പോള് ചുറ്റും പോലീസുകാര്‍ വളഞ്ഞിരുന്നു. അറിയാവുന്ന ഭാക്ഷയില്‍ ഞാന്‍ പറഞ്ഞതൊന്നും അവര്‍ വിശ്വസിച്ചില്ല. പിന്നെ വിചാരണകള്‍, പീഢനങ്ങള്‍ ഒടുവില്‍ നിരപരാധിയായി പുറം തള്ളുമ്പോള്‍ എനിക്കെല്ലാം നഷ്ടപ്പെട്ടിരുന്നു. കുടുംബവും അമ്മയും അച്ഛനും... എല്ലാം...
നമുക്ക് എന്റെ ഫ്ലാറ്റിലേക്ക് പോകാം... അവള് പറഞ്ഞു.....
ഖദീജാ... നീ.. വഴുതിവീണതോ? .. അല്ല ... കടലിലേക്ക്.....
അവള് ചിരിച്ചു.... ദൂരെ ഒരു കാറു ചൂണ്ടി അവള് പറഞ്ഞു അതെന്റെ കാറാണ്.... നമുക്ക് അങ്ങോട്ടുപോകാം.
മുന്‍ഡോറിലെ പകുതിയിലേറെ ഗ്ലാസ് ഉയര്‍ത്തി, ചാവി അതില്‍ത്തന്നെ അവള് വച്ചിരുന്നു.
കാറിലിരിക്കുമ്പോള്‍ അവള് ഒന്നും മിണ്ടിയിരുന്നില്ല... ഉത്രജന്‍ വെറുതേ പുറത്തേക്കു നോക്കിയിരുന്നു......
ലക്ഷ്വോറിയസ് ഫ്ലാറ്റിലെ ഹാളില്‍ ചെന്നെത്തുമ്പോഴേക്കും ഉത്രജന്‍ നന്നേ വിശന്നിരുന്നു. ദാഹവും ക്ഷീണവും കണ്ണുകളെ ചെറുതായി മയക്കികൊണ്ടിരുന്നു. സോഫയില്‍ തലമുകളിലേക്കുയര്‍ത്തി അവന് ചാരിയിരുന്നു.
ഖദീജ.. ഒരിത്തിരി വെള്ളം കിട്ടിയിരുന്നെങ്കില്‍.....
ആവശ്യത്തിന് കടലില്‍ നിന്ന് കുടിച്ചില്ലേ.... അവള് വീണ്ടും ഉറക്കെ ചിരിച്ചു.. സ്ഫടിക ഗ്ലാസ്സില്‍ വെള്ളം പകര്‍ന്ന് ഉത്രജനു വച്ചു നീട്ടുമ്പോള്‍ അവള് പറഞ്ഞു...
ഉത്രജാ... നമുക്ക് രണ്ടുപേര്‍ക്കും മരിക്കണം... എന്റെ തീരുമാനം ഉറച്ചതാണ്.... നീ ഇപ്പോള്‍ മരണത്തെ ഭയപ്പെടുന്നുണ്ടോ?
ഉം... മനസ്സിനകത്തുനിന്ന് അവന് പറഞ്ഞു...
അതെന്താ....
നിന്നെ കണ്ട നിമിഷം മുതല്‍ മനസ്സിലൊരു ഭയം ... മരണത്തെ അകലത്തിലേക്കാട്ടിപ്പായിക്കാനാണ് തോന്നുന്നത്....
എനിക്കറിയാം... നിന്റെ മോഹങ്ങളില്‍ ഞാനെന്നുമുണ്ടാകുമെന്ന്.... പക്ഷേ......
ഖദീജ അകത്തേക്ക് പോയി ഒരു നൈറ്റ് ഗൗണ്‍ എടുത്തുകൊണ്ടുവന്ന് അവന്റെ നേര്‍ക്കു നീട്ടി
ഇവിടെ ഇതേയുള്ളൂ.... കുളിച്ച് ഫ്രഷായിവാ... അപ്പോഴേക്കും ഞാനും ഫ്രഷായി എന്തേലും ഉണ്ടാക്കാം.... ഈ രാത്രി നമുക്ക് സ്വന്തമാക്കാം.... പ്രഭാതം, അവള് ഒന്നുനിര്‍ത്തി.
അടുക്കളയിലെ ചെറിയ ടേബിളില്‍ ബ്രഡ്ഡും എഗ്ഗ് ഫ്രൈയ്യും കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ അവള് പറഞ്ഞു.
ഉത്രജാ.... കോയാ ഹാജിയുടെ മകന് നിക്കാഹു കഴിച്ച ഖദീജയയെ നീയറിയൂ.... ഇരുപത്തിയേഴു വര്‍ഷത്തിനുശേഷം നീ കാണുന്ന ഖദീജയിലുണ്ടായ മാറ്റം നീയറിയില്ല. ഞാന്‍ സഞ്ചരിക്കാത്ത നാടുകളില്ല. ഹോട്ടലുകളില്ല, ക്ലബ്ബുകളില്ല.. എന്റെ ഭര്‍ത്താവിനു പണമുണ്ട്... ഇത്രയും കാലത്തിനിടയില്‍ ഒന്നോ രണ്ടോ തവണയേ അയാളെന്നെ കിടപ്പറയിലേക്ക് കൂട്ടിയിട്ടുള്ളൂ.... ഏകദേശം ഇരുപത്തിഒന്നു വര്‍ഷങ്ങള്‍ക്കുശേഷം..... ഒരറവുമാടിനോടുള്ള ദയപോലുമില്ലാത്ത ഒരു തരം ഭോഗം. പക്ഷേ അതില്‍ എനിക്കയാള് സമ്മാനിച്ചത് മക്കളെയല്ല... ഒരു വിഷം.... ആരും അറയ്ക്കുന്ന രോഗം... അണുവായുധത്തില് നിന്ന് അണുക്കള്‍ വമിക്കുന്നതുപോലെ ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകര്‍ന്ന് രസിക്കുകയാണയാള്..... നീ പണ്ടെന്റെ കാതിലൊരു മന്ത്രമായ് ചൊല്ലിയത് ഓര്‍ക്കുന്നുഞാന്‍.... "നീയെന്റെ മുത്തല്ലേ...." ഇന്ന് ഈ മുഴുത്ത ശരീരത്തിനുള്ളില്‍ ആര്‍ക്കും പങ്കുവയ്ക്കാനാകാത്ത പ്രണയം ഒളിപ്പിച്ച്..., ഒരു നെടുവീര്‍പ്പില്‍..... ഖദീജ നിശബ്ദയായി.
മൗനത്തിന്റെ സമയമളന്ന് ചുവരിലെ ക്ലോക്ക് കറങ്ങിക്കൊണ്ടിരുന്നു......
ഇനി...
രണ്ടുപേരും ഒരുമിച്ചാണ് പറഞ്ഞുതുടങ്ങിയത്...... ഉത്രജന്‍ ഖദീജയുടെ കൈകളെ ചേര്‍ത്തുപിടിച്ചു... അവളെഴുന്നേറ്റ് അവനോട് ചേര്‍ന്നുനിന്നു....
ഖദീജാ... എന്റെ മനസ്സിലെ ഉമ്മക്കുട്ടിയെ.. ഹൃദയത്തോടു ചേര്‍ക്കുന്നു.... നമുക്കാ കടലിലേക്ക് തിരിച്ചു പോയാലോ.....
ഉത്രജാ... എന്റെ പ്രിയ കൂട്ടുകാരാ..... അരുതായ്കയുടെ ചുവരുകള്‍ക്കുള്ളില്‍ ഞാനൊരു കടം ചോദിച്ചോട്ടെ.....
ഒരു ദിനം... ഒരു പെണ്ണായ്.... നിന്റെ നെഞ്ചകത്തിലേക്കെന്നെയൊന്ന്.. താലോലിക്കാമോ?......
ഖദീജാ.....
കടല്ക്കരയിലെ വെളുത്ത നുരകള്‍ അവരുടെ കാലടികളെ മായ്ച്ചുകളയുന്നു.... മനസ്സിലെ മുറിവുകളില്‍ ഒരു തിര പതിയെ തഴുകിയിറങ്ങി അവരെ നനയ്ക്കുമ്പോള്‍ ഖദീജ ഉത്രജന്റെ അരയില്‍ കെട്ടിപ്പിടിച്ചു....... അവള് ചിരിക്കുകയായിരുന്നു......... തിരകളെ നോക്കി... അവരുടെ മനസ്സറിഞ്ഞ്..........

2 comments:
nalla kadha
Post a Comment