മൃദുല അയാളുടെ മുഖത്ത് നോക്കിയില്ല. ചായപ്പെന്സ്സിലിന്റെ നിറംമങ്ങാത്ത വരകളില്‍ വിരലോടിച്ച് സ്വപ്നത്തിലെന്നോണം അവളിരുന്നു. വരയ്ക്കാനറിയില്ലെങ്കിലും ചായപ്പെന്സിലുകളും ചിത്രങ്ങളും അവള്‍ക്കിഷ്ടമായിരുന്നു. അയാളുടെ നിഴല്‍ അവളുടെ സാരിത്തുമ്പുംകടന്ന് അകത്തെ പടിവരെ നീണ്ടെത്തിയിരിക്കുന്നു. വാതില്‍ക്കലില്‍ കുന്തിച്ചിരുന്നുതന്നെ അവള് ചോദിച്ചു.
ഉം എന്തുവേണം...
മൃദുലാ..
എന്താ.. അവളുടെ ചുണ്ടുകളില്‍ നീരസത്തിന്റെ കനമുണ്ടായിരുന്നു...
നീ.. എന്നോട് ക്ഷമിക്ക്.... അന്നെന്റെ സാഹചര്യം....
എന്ത്..... താങ്കള്‍ തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ... ആരെയും ഞാനതിനായി കുറ്റപ്പെടുത്തിയിട്ടുമില്ല.... ഇതൊക്കെ.... , ഒരു നിശ്വാസത്തില്‍ ബാക്കിയെല്ലാം ഒതുക്കി, ചായപ്പെന്സിലുകള് നിലത്ത് നിരത്തിവച്ച് വെറുതെ വിരലുകള്കൊണ്ടവള് തട്ടിക്കളിച്ചു.
ഞാനൊന്നു ചോദിച്ചോട്ടെ.. അയാളുടെ ചോദ്യത്തില്‍ ഉത്കണ്ഠയുണ്ടായിരുന്നു.
ചോദ്യഭാവത്തില്‍ മുഖമൊന്നുയര്‍ത്തി അവള് ദിനേശിനെ നോക്കി.
ഞാന്‍... ഞാന്‍ നിന്നെ വിവാഹം കഴിക്കട്ടെ......
മൃദുല പല്ലുകള്‍ ഞെരിച്ചമര്‍ത്തി അകത്തേയ്ക്കുപോയി, അവളുടെ മടിയിലുണ്ടായിരുന്ന ചായപ്പെന്സിലുകള് മുറ്റത്താകെ ചിതറിവീണു. ദിനേശ് അവ പെറുക്കിയെടുത്തുകൊണ്ടിരിക്കുമ്പോഴേക്കും ഗേറ്റുകടന്ന് രാഘവന്നയാരെത്തി.
ങാ.. ദിനേശോ... ഉള്ളിലെവിടെയോ ഒരു വിങ്ങള്‍ മനസ്സിലമര്‍ത്തി അയാള്‍ ദിനേശിനോട് ചോദിച്ചു. കോലായിലെ ഉത്തരത്തില്‍ കാലന്കുടതൂക്കി, കിണ്ടിയിലെ വെള്ളത്തില്‍ കാല് കഴുകി രാഘവന്‍നായര്‍ ചാരുകസേരയിലിരുന്നു.
വാ.. ഇരിക്ക്... ഈ വഴിയൊക്കെ തനിക്ക് നിശ്ചയമുണ്ടോ? പരിഹാസരൂപത്തിലെന്നോണം അയാള്‍ ചോദിച്ചു.
ചായപ്പെന്സിലുകള് കൈവരിയില്വച്ച് ദിനേശ് അകത്തേയ്ക്കുകയറി... ഒന്നും മിണ്ടാതെ കസേരയിലേക്ക് മുന്നോട്ടാഞ്ഞ് കുനിഞ്ഞിരുന്നു.
അവള്‍ക്ക് ലീവു തീര്‍ന്നു. നാളെ തിരിച്ചുപോണം ഠൗണീന്നൊരു വണ്ടി ഏര്‍പ്പാടാക്കാന്‍ പോയതായിരുന്നു .... ദിനേശ് ഇനി എത്ര നാളുണ്ട് നാട്ടില്‍..
മൂന്നു നാലു മാസമുണ്ടാകും... അടുത്തലീവിനു വന്നാപിന്നെ പോണ്ടാന്നാ കരുതുന്നത്. നാട്ടിലേക്ക് കമ്പനി ട്രാന്‍സ്ഫര്‍ തരാമെന്ന് സമ്മതിച്ചിട്ടുണ്ട്.
അതു നല്ലതുതന്നെ..., ഭഗീരഥീ... ഇച്ചിരി സംഭാരമിങ്ങെടുത്തോ...., വല്ലാത്തചൂടുതന്നെ.... മഴയൊന്നു പെയ്തുകിട്ടീരുന്നെങ്കില്...
സംഭാരം ദിനേശിനുനേരെ വച്ചു നീട്ടുമ്പോള്‍ ഭഗീരഥിയമമ്മയുടെ കണ്ണുകള്‍ നിറഞ്ഞിട്ടുണ്ടായിരുന്നു. ദിനേശെന്നാ എത്തിയെ..., തൊണ്ടയിടറിക്കൊണ്ടവര് ചോദിച്ചു.
മിനിങ്ങാന്ന്..., മൃദുലയെ ഒന്നു കാണാം എന്നു വിചാരിച്ചാ ഇതുവഴിവന്നത്.
ഇനിയിപ്പോ എന്തിനാ അവളെ കാണണത്... രാഘവന്‍നായരുടെ ചോദ്യത്തില്‍ ദേഷ്യമുണ്ടായിരുന്നു.
അല്ല. അവളെ ഞാന്‍ വിവാഹം കഴിച്ചോട്ടെ....
ദിനേശിപ്പൊ പോ... രാഘവന്‍നായര്‍ അകത്തേയ്ക്ക് പോയി പിന്നാലെ ഭഗീരഥിയമ്മയും.
ദിനേശന് പുഴവക്കിലെ ആല്മരച്ചുവട്ടില് കുറച്ചുനേരം ഇരുന്നു. മനസ്സ് പിന്നോക്കം പാഞ്ഞുപോയി. ഡല്‍ഹിയിലെ ഫ്ലാറ്റില്‍ താനും മൃദുലയും.... വിവാഹം കഴിക്കാതെ, ഒരു സ്നേഹക്കൂടിച്ചേരല്... പലദിനങ്ങള്‍ സ്നേഹത്തിന്റേയും സന്തോഷത്തിന്റേയും....ഒടുവിലെപ്പോഴോ ഗര്ഭച്ചുഴികളിലൊരു സ്പന്ദനം... നെറ്റിച്ചുളിച്ച് ഞാനിറങ്ങിപ്പോകുമ്പോള് മൃദുല തനിച്ചായിരുന്നിരിക്കണം.... ചില സ്വാര്‍ത്ഥതകള്‍ തന്നിലേക്ക്.. ചില ദുരഭിമാനങ്ങള്‍ ... മനസ്സുറപ്പിച്ച് നീ അതിനെ കളഞ്ഞേക്കൂ എന്നു പറയുമ്പോള്‍ അവള്‍ക്കേറെ വേദനിച്ചിട്ടുണ്ടാകണം... പുഴയില്‍ ഒഴുക്കു കുറവാണ്. തന്റെ ജീവിതത്തിനും, ദിനേശ് പതിയെ കല്പടവുകള് ചവിട്ടിയിറങ്ങി മുന്താണിപിടിച്ച് പുഴ മുറിച്ചുകടന്നു.
പുഴയിലേയ്ക്ക് തുറന്നിട്ട ജനാലയുടെ അഴികളില്‍ മുഖംചേര്‍ത്ത് മൃദുല ദിനേശിനെ നോക്കിനില്ക്കുകയായിരുന്നു. അവളറിയാതെ അവന്റെ പിന്നാലെ മനസ്സുപോകുന്നത് തിരിച്ചറിഞ്ഞപ്പോഴേക്കും ഡല്‍ഹിയിലെ ആ നനുത്ത പ്രഭാതം അവളെചൂഴ്ന്ന് കടന്നുപോയി. ദിനേശിന്റെ മിഴിപ്പീലികളില്‍ ചുംബനത്തിന്റെ മാസ്മരികത നിറച്ച് അവള് പറഞ്ഞു. നീയറിയുന്നുണ്ടോ എന്നിലെ ഗര്‍ഭപാത്രം നിന്റെ നോവുകളെ അറിഞ്ഞുതുടങ്ങീത്....
ചുമ്പനത്തിന്റെ ചൂട് മനസ്സിലൊരു ഹരംപകര്ന്നെങ്കിലും ആ വാക്കുകളില്‍ ദിനേശ് ഒന്നുപിടഞ്ഞു.
എന്താ... എനിക്ക് മനസ്സിലായില്ല...
അതേയ് ദാ ഇവിടെ നീ തന്ന പുളകങ്ങള്‍ കനംവച്ചുതുടങ്ങീന്ന്. നഗ്നമായ വയറിടങ്ങളില് ദിനേശിന്റെ കൈചേര്‍ത്ത് അവള് കിണുങ്ങി.
പുതപ്പ് വലിച്ചുമാറ്റി മുണ്ട് നേരേയാക്കി ദിനേശ് ഒരു സിഗരറ്റിന് തിരികൊളുത്തി. ജന്നലഴികള്ക്കപ്പുറത്ത് നിരനിരയായ കോണ്‍ക്രീറ്റ് ബ്ലോക്കുകളില്‍ മനസ്സുതട്ടി തിരികെവന്നപോലെ അവന് ദൃഡമായിപ്പറഞ്ഞു.
നമുക്കിതു വേണ്ട...
നിശബ്ദതയുടെ ഇടനാഴികളില്‍ ദിനേശ് പലവട്ടം സിഗരറ്റ് ആഞ്ഞുവലിച്ചു. പിന്നെപ്പോഴോ ഫ്ലാറ്റുവിട്ടിറങ്ങുമ്പോള് അയാള്‍ ഒന്നുകൂടി ബലപ്പിച്ചുപറഞ്ഞിരുന്നു. മൃദുലാ നീയതൊഴിവാക്കുക.. അതാണ് ഇപ്പോള്‍ പ്രായോഗികം.
മൃദുലയ്ക്ക് ഒന്നും പറയാനായില്ല. എപ്പോഴോ മനസ്സിലേക്ക് ഒരമ്മയയുടെ വാത്സല്യം അവള് നിറച്ചിരുന്നു. പെട്ടെന്നൊരു മറുപടിക്കപ്പുറം ഒരു താരാട്ടിന്റെ കൊഞ്ചല് അവള് മനസ്സില്‍ ചേര്‍ത്തിരുന്നു.
മൃദുലേ... നീയവിടെ എന്തടുക്കുവാ... നാളേക്ക് ഇനിയെന്തെങ്കിലും പാക്ക് ചെയ്യാനുണ്ടോ?... അമ്മ വിളിക്കുന്നു.
ഇല്ലമ്മേ.. ദിനേശ് എന്താ പറഞ്ഞത്....
ഓ.. അതൊന്നും നീ ഇപ്പോ ചിന്തിക്കണ്ട.. മനസ്സില്‍ ഇനിയൊന്നുംവേണ്ട...
ട്രെയിനില്‍ സൈഡ്ബര്ത്തിലേക്ക് ചാഞ്ഞിരിക്കുമ്പോള്‍ പുറത്തതാ സാമച്ചന് നില്ക്കുന്നു. കൈകള്‍ മേല്പോട്ടുയര്ത്തി അഭിവാദ്യംചെയ്ത് അടുത്തേയ്ക്ക് വരികയാണയാള്‍. സത്യത്തില്‍ സാമിനെ ഒന്നു നേരെ നോക്കാന്‍പോലും തനിക്കാവുന്നില്ല. തന്റെ ആരാണയാള്‍ എന്നൊന്നു ചിന്തിക്കുമ്പോള്‍... ഭര്‍ത്താവായോ.. അച്ഛനായോ.. സഹോദരനായോ... അതോ താനറിയാതെ ഇഷ്ടപ്പെട്ടുപോകുന്ന തന്റെ കാമുകനായോ മൃദുലയ്ക്കുതോന്നി.
എന്താടീ.. ഒറ്റയ്ക്കേയുള്ളോ അച്ഛന് കൂടെ വരണന്നുപറഞ്ഞിട്ട്...
ഇല്ല അച്ചായാ.. ഞാന്‍ അപ്പയോട് വരണ്ടാന്നുപറഞ്ഞു.
ഞാനകത്തേയ്ക്ക് വരാം ഇനീ അരമണിക്കൂറുണ്ട്. സാം പിന്നിലെ വാതലില്കൂടി അകത്തേയ്ക്കുവരുമ്പോള്‍ ഒരുതുടം കണ്ണുനീര് മൃദുലയുടെ കവിള്ത്തടംകഴിഞ്ഞ് മാറിലേക്കിറ്റു. ചുണ്ടുകളില്‍ തേങ്ങലമര്‍ത്തി മിഴികള്തുടച്ചു. സാം എതിര്‍വശത്തെ സീറ്റില്‍ മൃദലയ്ക്കടുത്തായി നിവര്‍ന്നിരുന്നു.
അച്ചായ...
എന്താടീ....
നിങ്ങള്‍ക്ക് എനോട് നീരസ്സമുണ്ടോ?
എന്തിന്...
അതുപിന്നെ...
സാം.. ഒന്നു ചിരിച്ചു.. അതില്‍ വ്യസനവും ദേഷ്യവും സ്നേഹവും ഇടകലര്‍ന്നിരുന്നു എന്നു പറയാം .
ഡല്‍ഹിയില്‍നിന്നും മൃദുലവിളിക്കുമ്പോള് വളരെ ഉത്സാഹത്തോടെയാണ് സാം ഫോണെടുത്തത്. താനേറെ ഇഷ്ടപ്പെടുന്ന പെണ്‍കുട്ടി. ജീവിതത്തില്‍ താന്‍ കണ്ടതില്‍വച്ച് ഒരു നല്ല സുഹൃത്ത്. പലപ്പോഴും പരസ്പരം പ്രണയിച്ചിട്ടുണ്ടോ എന്നുതന്നെ രണ്ടുപേരും സംശയിച്ചിട്ടുണ്ട്. എങ്കിലും അങ്ങനൊരു വികാരത്തില്‍ ഇതുവരേയും അവര്‍ സംസാരിച്ചിട്ടില്ല. ഡല്‍ഹിയിലെത്തിയ അവള്‍ക്ക് ഒരു നല്ല പ്രിയനെകിട്ടിയെന്നും അവര്തമ്മില് നല്ല ഇഷ്ടത്തിലാണെന്നും പരസ്പരവിശ്വാസത്തില്‍ ഒരുമിച്ചുജീവിക്കുന്നുവെന്നും മുമ്പൊരിക്കല്‍ അവള് പറഞ്ഞിട്ടുണ്ട്. പക്ഷേ ഈ വിളിയിലെ പതര്‍ച്ച സാമിനെ തെല്ലൊന്നമ്പരപ്പെടുത്തി.
എന്താടീ..
അല്ല അച്ചായാ.. എനിക്കൊരു പ്രശ്നംഉണ്ട്..
എന്താ.. നീ കാര്യ പറയ്...
അത്.... ഞാന്‍....
എന്താ.... എന്താടീ...
അതെ.. അച്ചായാ .. ഞാനിപ്പോള്‍.. രണ്ടുമാസം ഗര്‍ഭിണിയാണ്... ദിനേശ് പറയുന്നു അത് നമുക്ക് വേണ്ടാന്ന്.... അതിന്...
പെണ്ണേ... നീ കരുതുംമ്പോലെ അത്ര നിസാരമല്ല അത്... പിന്നെ.. ഇവിടെ...
അതെനിക്കറിയില്ല .. പക്ഷേ... അത് വേണ്ട....
നിനക്കറിയില്ലേ നിന്നെക്കുറിച്ച്... ഇനി ഒരുപക്ഷേ നിനക്കൊരു കുഞ്ഞിനെ ഭാവിയില്‍ കിട്ടിയില്ലാന്നുവരും... അന്ന് ഡോക്ടര്‍ പറഞ്ഞത് ഒര്ക്കുന്നുണ്ടോ നീയ്...
അതെന്തായാലും വേണ്ടില്ല എനിക്കിതിനെ വേണ്ട... അച്ചായന് എന്നെ സഹായിക്കണം.
ഫോണ്വയ്ക്കുമ്പോള് സാം ആകെ വിയര്‍ത്തിരുന്നു. ഇതുപോലെ ബോള്‍ഡായൊരു പെണ്ണിനെ താന്‍ മുമ്പ് കണ്ടിട്ടില്ല. കാരണം അവളുടെ തീരുമാനങ്ങള്‍ എല്ലാം അത്രയ്ക്ക് ബലവത്താണ്.
ഒരു വയറുവേദനയ്ക്ക് ഡോക്ടറെക്കാണുമ്പോള് അത് ഒരു ഓപ്പറേഷനില്‍ കലാശിക്കുമെന്നറിഞ്ഞിട്ടും അവള് കൂസിയില്ല. മുഴം നീക്കംചെയ്യുമ്പോള്‍ അവളോടൊപ്പം അന്നുമുണ്ടായിരുന്നത് താനാണ്. അന്ന് ഡോക്ടര്‍ പറഞ്ഞത് സാമിപ്പോഴും ഓര്‍ക്കുന്നു. മൃദുലയ്ക്ക് കുട്ടികളുണ്ടാകാനുള്ള ചാന്‍സ് വളരെ കുറവാണ്. എങ്കിലും ചിലപ്പോള്‍ ഒരു മിറാക്കിളെന്നപോലെ സംഭവിച്ചുകൂടായ്കയില്ല.
ഡോക്ടര്‍ കാര്ത്തായനിയെ ഫോണില്‍ ബന്ധപ്പെടുമ്പോള്‍ അവര്‍ പറഞ്ഞു ഞങ്ങളുടെ ഹോസ്പിറ്റലില്‍ ഇപ്പോള്‍ അബോര്ഷന് പ്രോത്സാഹിപ്പിക്കുന്നില്ല. അതുകൊണ്ടുതന്നെ മറ്റൊരു ഡോക്ടറെക്കാണുക. എങ്കിലും സാമിനോടുള്ള അടുപ്പെകൊണ്ട് അവര്‍ വേറൊരു ഡോക്ടറുടെ പേര് നിര്‍ദ്ദേശിച്ചു.
ഡല്‍ഹിയില്‍നിന്നും എത്തിയ മൃദുലയെ നേരെകൊണ്ടുപോയത് ആ ഡോക്ടറുടെ അടുത്തേക്കാണ്. അബോര്‍ഷന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് വാതോരാതെ സംസാരിച്ച അയാള്‍ പിറ്റേന്നത്തേക്കുതന്നെ അബോര്ഷനുവേണ്ട ഏര്‍പ്പാടുകള്‍ ചെയ്തു.
ഒരു ലോക്കല്‍ ഗാര്‍ഡിയനായി എല്ലാം കേട്ടും കണ്ടും പരിചരിച്ചും സാമച്ചന് അവള്‍ക്കൊപ്പം നിന്നു. മൂന്നുമാസങ്ങള്‍ക്കുശേഷം തിരികെപ്പോകുമ്പോള്‍ മൃദുലയുടെ കണ്ണുകള്‍ അയാളോട് നന്ദിപറയുകയായിരുന്നു. കടപ്പാടുകളില്ലാതെ ചില തുള്ളികള്‍ അയാള്‍ക്കായി ഇറ്റിക്കുകയായിരുന്നു.
സാമച്ചാ... നിനക്ക്.. എന്നെയൊന്ന് ശകാരിച്ചുകൂടെ..
സാം വീണ്ടും ചിരിച്ചു... അകലെ മുന്നില്‍നിന്നും ട്രയിനിന്റെ പുറപ്പാടറിയിച്ച് ഹോണ്‍ മുഴങ്ങി. സാമെഴുന്നേറ്റ് പുറത്തുവന്നു. പതിയെ നീങ്ങിത്തുടങ്ങിയ ട്രെയിനിന്റെ ജനലുകള്‍ ഒരോ യാത്രപറച്ചിലുകളേയും അകലത്തിലാക്കി കടന്നുപെയ്ക്കൊണ്ടിരുന്നു.
ആകാശത്തിലെ കുഞ്ഞുനക്ഷത്രങ്ങളെ പിടിക്കാനെന്നവണ്ണം സാം ആകാശത്തേക്ക് നോക്കി പുകച്ചുകൊണ്ടിരുന്നു. സാം പലപ്പോഴും തന്റെ മനസ്സിനെ കടലാസ്സിലേക്ക് പകര്‍ത്താറുണ്ട്. വായിച്ചുതീര്‍ത്ത പുസ്തകങ്ങളും താന്‍ വായിക്കാത്ത പുസ്തകമായി ചുരുളഴിയുന്ന തന്റെ ജീവിതത്തേയും പലപ്പോഴും അയാള്‍ താരതമ്യം ചെയ്തിരുന്നു.
പണ്ടെങ്ങോ തന്റെ ജീവിതത്തിലെ സുവര്‍ണ്ണ നിമിഷങ്ങളായി താന്‍ ചേര്‍ത്തുവച്ച പ്രണയം വീട്ടുകാരിയായപ്പോള്... പലപ്പോഴും മൗനമായ ഒറ്റപ്പെടലുകളായി ജീവിതം തനിക്കുമുന്നില്‍ തരിച്ചു നില്ക്കുന്നു... പ്രണയവല്ലരിയിലെ മണിമുത്തായി കരുതിയിരുന്ന മക്കള്‍ തന്റെ ജീവിത അലോസരങ്ങളില്‍ ബുദ്ധിമുട്ടുമ്പോള്‍ പലപ്പോഴും അരുതാത്തത് സംഭവിച്ചുപോയി എന്നൊരുതോന്നല് തനിക്കനുഭവപ്പെടുന്നു...
ഞാന്‍ എന്നെ മനസ്സിലാക്കാത്തതോ , അതോ മറുമനസ്സിനെ അറിയാത്തതോ.. പാകപ്പിഴകള്‍ തന്റേതെന്നുമാത്രം ഉറപ്പിക്കുന്ന തന്റെ സഖിയിലേക്ക് എത്തിപ്പെടാനുള്ള ദൂരം താനോടിതീര്ക്കാത്തതോ.. എന്തായാലും.. വിദൂരതയില്‍ താനൊറ്റപ്പെടുകയാണ്... ധ്രുവനക്ഷത്രത്തിലേക്കുള്ള അകലം ... മനസ്സുകള്‍തമ്മില്‍ എപ്പോഴും കാത്തുവയ്ക്കുന്നതുപോലെ....
ഫോണ്‍ പലപ്രാവശ്യം ശബ്ദിച്ചിട്ടും ആരും എടുത്തില്ല. ഗോവണികള്‍ ഇറങ്ങി താഴെ എത്തുമ്പോഴേക്കും അത് നിലച്ചിരുന്നു. തിരിഞ്ഞു നടക്കാനൊരുങ്ങുമ്പോള്‍ വീണ്ടും അത് ശബ്ദിച്ചു...
ഹലോ.. ആരാ...
മനസ്സിലായില്ലേ അച്ചായാ.. ഞാനാ..
ഓ.. മൃദുലയോ... ഞാനല്പം സ്വപ്നത്തിലായിരുന്നു. അതാ സെല്ല് ഓഫ്ചെയ്തിരുന്നത്...
അതാ.. ഞാനെപ്പോഴേ വിളിക്കുന്നു...
എന്താ വിശേഷം...
എന്റെ വിവാഹം കഴിഞ്ഞു... ഇന്നുരാവിലെയായിരുന്നു...
ഓ.. സര്‍പ്രൈസ്... മംഗളാശംസകള്‍..
നേരത്തേ പറയാത്തതില്‍ അച്ചായന് പിണങ്ങരുതേ... പറയാനൊരു ധൈര്യമില്ലായിരുന്നു.... അതാ...
ഓ.. സാരമില്ല.. പക്ഷേ ചെലവുവേണം..., പോട്ടെ പുള്ളിക്കാരനൊന്നുകൊടുത്തേ....
തീര്‍ച്ചയായും..., ദേ അച്ചായന്... ഒന്നിങ്ങുവന്നേ...
ഹലോ.. ശുഭദിനം..
നമ്സ്കാരം... അച്ചായാ... പെട്ടെന്നായിരുന്നു അതാ....
എന്നാലും എന്നെയൊന്നറിയിക്കാമായിരുന്നു. ഞാന്‍ പറന്നെത്തുമായിരുന്നു... സാരമില്ല മംഗളമായില്ലേ... നമുക്കുകാണാം... ആട്ടെ എന്താ പേര്...
ദിനേശ്... ആ ദിനേശുതന്നെ...
സാം പെട്ടെന്ന് ഫോണ്‍ വച്ചു.. എന്തോ ഒരസ്വസ്ഥത...
ജീവിത്തിലെ പാകപ്പിഴപ്പിഴകള് കുടുംബബന്ധങ്ങള്‍ ശിഥിലമാക്കിത്തുടങ്ങി. സാം വളരെ അസ്വസ്ഥനാണ്. ചിലയാത്രകള്‍ അയാളെ പലതും മറക്കാന്‍ സഹായിച്ചു. വയനാടിന്റെ ദൃശ്യഭംഗിയിലേക്ക് മനസ്സാഴ്ത്തി അയാള്‍ കാറോടിച്ചു. ഒരു കഥപറയനായി അയാള്‍ ഒരുങ്ങുകയാണ്. മന്സ്സില് കഥാപാത്രങ്ങള്‍ വെറുതേ സഞ്ചരിക്കുകയാണ് എവിടെത്തുടങ്ങണം എന്നതുമാത്രം ഉറപ്പിക്കാനാവാതെ അയാള്‍ വണ്ടി നിര്‍ത്തി.
പുഴ ഒഴുകുകയാണ്.. വളരെ പതിയെ.. പുഴയ്ക്കരികെ പടര്‍ന്നുപന്തലിച്ച അരയാല്‍ത്തറയിലേക്ക് അയാള്‍ പതിയെ നടന്നു. ചമ്രം പടിഞ്ഞ് ആല്‍ത്തറയില്‍ ഇരിക്കുമ്പോള്‍ പിന്നിലായി കേട്ട പരിചിതശബ്ദം അയാളിലേക്ക് പ്രവഹിക്കുന്നതായിത്തോന്നി. മൃദുല... അവളെ കണ്ടിട്ടു സംസാരിച്ചിട്ടും വര്‍ഷങ്ങളായിരിക്കുന്നു..
ങേ.. സാമച്ചായാന്... അച്ചായ... മൃദുല.. ആര്‍ദ്രമായി വിളിച്ചു...
സാം ഒന്നും മിണ്ടിയില്ല.. അവളിലേക്ക് നോക്കി.. നല്ല നേരിയതുചുറ്റിയിരിക്കുന്നു. കൈയ്യില്‍ കൂവയിലയില്‍ പൊതിഞ്ഞ പ്രസാദം, ഒപ്പം ദിനേശും.. ഏതോ ക്ഷേത്രത്തില്‍നിന്നും വരുന്നതാണെന്ന് കണ്ടാലറിയാം..
മൃദുല...
അച്ചായാ.. അവള് സാമിനടുത്തേക്ക് വന്നു.. നേരിയതിന്റെ തലപ്പുകൊണ്ട് കണ്ണുനീര്തുടച്ചു..
നീ ഇവിടുണ്ടായിരുന്നോ?
ഉം.. ഞാനിപ്പോള്‍ ഇവിടെയാണ്.. എനിക്ക് ജോലിയും ഇവിടെത്തന്നെ... അച്ചായന് വാ.. വീട്ടിലേക്കുപോകാം... ദിനേശ് ഇതാണെന്റെ അച്ചായന്....
നമ്സകാരം സാര്‍.. ഞാനങ്ങയെ ഒരുപാട് വേദനിപ്പിച്ചൂന്നറിയാം ക്ഷമിക്കുക...
ഏയ് അങ്ങനൊന്നുമില്ല.. എങ്കിലും അന്നെനിക്കിത്തിരി നീരസം തോന്നി.... അതാ...
ഞങ്ങള്‍ ക്ഷേത്രത്തില്‍ പോയതാ.. അമ്മയും അച്ഛനും പറയുന്ന വഴിപാടുകളുടെ പട്ടിക തികയ്ക്കാനായി മാത്രം. അല്ലാതെ ഇതില്‍ ഒരു പ്രയോജനവുമില്ലാന്ന് ഞങ്ങള്‍ക്കറിയാം.. അച്ചായന് വാ നമുക്ക് വീട്ടിലേക്ക് പോകാം..
ഇല്ല മൃദുലാ.. എനിക്ക് അത്യാവശ്യമായി ഒരിടം പോകേണ്ടതുണ്ട്... തിരികെ വരുമ്പോഴിറങ്ങാം...
കുറച്ചുവര്ത്തമാനങ്ങള്ക്കുശേഷം ദിനേശും മൃദുലയും പുഴയ്ക്കരികിലൂടെ വീട്ടിലേക്കുപോയി.
സാം വീണ്ടും പുഴയെ നോക്കിയിരുന്നു.... ഒഴുക്കുകുറവാണ്... ആലിന്റെ ഇലയനറക്കങ്ങള് പുഴയുടെ താളത്തിനനുസരിച്ചായിരുന്നു. അയാള്‍ തന്റെ കഥയുടെ തുടക്കത്തിനായി അകലേയ്ക്കു നീണ്ടുപോകുന്ന പുഴവഴികളിലേക്ക് കണ്‍പായിച്ച് മനസ്സെറിഞ്ഞു. ദൂരെ നഷ്ടപ്പെട്ടുപോയ ഭ്രൂണത്തിനായി വഴിപാടുനടത്തി നടന്നുപോകുന്ന മൃദുല അയാള്‍ക്കാ തുടക്കം പറഞ്ഞുകൊടുത്തു. ഒരു പേരും 'ഭ്രൂണം'.
ഭ്രൂണം, അയാള്‍ മനസ്സില്‍ പലയാവര്‍ത്തി അതുരുവിട്ടു... ഭ്രൂണം..

2 comments:
കഥ വായിച്ചു. കൊള്ളാം. പക്ഷെ വായനയ്ക്കിടയില്‍ മലയാളകഥകള്‍ ഈ ഘട്ടവും കടന്ന് വളരെ മുന്നോട്ട് പോയിരിക്കുന്നു എന്ന് ഞാന്‍ ചിന്തിക്കുകയുണ്ടായി.
അഭിപ്രായം സ്വീകരിക്കുന്നു.
Post a Comment